ചെന്നൈ : തമിഴ്‌നാട് ദിണ്ഡിഗലിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം. അപകടത്തില്‍ മൂന്ന് വയസ്സുള്ള കുട്ടിയുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു.
ആറുപേര്‍ ലിഫ്റ്റില്‍ കുടുങ്ങിയതായും റിപോര്‍ട്ടുണ്ട്.
നൂറിലധികം രോഗികള്‍ക്ക് കിടത്തി ചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയിലാണ് സംഭവം. തീപിടിത്തമുണ്ടായപ്പോള്‍ നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്.