Image

മഹിളാ സമ്മാൻ യോജന; സ്ത്രീ വോട്ടുകൾ പെട്ടിയിലാക്കാൻ പദ്ധതിയുമായി ആം ആദ്മി പാർട്ടി

രഞ്ജിനി രാമചന്ദ്രൻ Published on 12 December, 2024
മഹിളാ സമ്മാൻ യോജന; സ്ത്രീ വോട്ടുകൾ പെട്ടിയിലാക്കാൻ പദ്ധതിയുമായി ആം ആദ്മി പാർട്ടി

സ്ത്രീ വോട്ടുകൾ പെട്ടിയിലാക്കാൻ പദ്ധതിയുമായി ആം ആദ്മി പാർട്ടി. ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഇത്തരമൊരു പദ്ധതിയുമായി ആം ആദ്മി പാർട്ടി രംഗത്തെത്തിയത് . (എഎപി). സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായമായി വിതരണം ചെയ്യുന്ന മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജനയ്ക്ക് ഡൽഹി സർക്കാർ അംഗീകാരം നൽകി. ഇന്നുമുതൽ 1,000 രൂപ വിതരണം ചെയ്യുമെന്നും അധികാരം നിലനിർത്തിയാൽ 2,100 രൂപയായി ഉയർത്തുമെന്നും എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി അതിഷിയുടെ മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകിയതായി അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നു അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഈ പദ്ധതി നേരത്തെ പ്രഖ്യാപിക്കാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, അവർ തന്നെ ജയിലിലടച്ചു. സ്ത്രീകൾക്ക് ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പ്രയോജനം നേടാം.

 

 

 

English Summary:
Mahila Samman Yojana: Aam Aadmi Party launches a scheme to secure women's votes."
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക