മണിയാർ ജലവൈദ്യുതി പദ്ധതി സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിൽ നിലനിർത്താൻ ചുക്കാൻ പിടിച്ചു സർക്കാർ. കെ.എസ്.ഇ.ബിയുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് സർക്കാരിന്റെ നീക്കം. കരാർ 25 വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഫയലിൽ കാര്‍ബൊറാണ്ടം യൂനിവേഴ്‌സല്‍ കമ്പനിക്ക് അനുകൂല തീരുമാനമെടുത്തതായാണ് സൂചന . 2024 ഡിസംബര്‍ 30ന് അവസാനിക്കേണ്ട കരാർ നീട്ടാൻ സർക്കാരിൽ വലിയ സമ്മർദമുണ്ട്. 1990ലാണ് മണിയാര്‍ ജലവൈദ്യുതി പദ്ധതി നടപ്പാക്കാന്‍ കാര്‍ബോറാണ്ടം യൂനിവേഴ്‌സല്‍ കമ്പനിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
12 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പദ്ധതിയിൽ നിന്നുള്ള വൈദ്യുതി കമ്പനിയുടെ വ്യവസായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനൊപ്പം ശേഷിക്കുന്നത് കെ.എസ്.ഇ.ബിക്ക് നല്‍കണമെന്നായിരുന്നു കരാർ. മാസങ്ങൾക്ക് മുമ്പ് തന്നെ കരാർ നീട്ടാൻ വലിയ സമ്മർദം വ്യവസായ, ഊർജ വകുപ്പുകൾക്കുമേൽ ഉണ്ടായിരുന്നു. കാര്‍ബോറണ്ടത്തിന് കരാര്‍ നീട്ടി നല്‍കുന്നതിനെ കെ.എസ്.ഇ.ബി പലവട്ടം സർക്കാറിനെ എതിർപ്പ് അറിയിച്ചിരുന്നു.
English Summary:
Maniyar Electricity: Handed over to a private company; a move causing losses worth crores."