അനർഹർ കൈപ്പറ്റിയ ക്ഷേമ പെൻഷൻ 18 ശതമാനം പിഴ പലിശ സഹിതം ഈടാക്കും. സംസ്ഥാനത്ത് ആകെ സർക്കാർ ജീവനക്കാരും, പെൻഷൻകാരും, താൽക്കാലിക ജീവനക്കാരും ഉൾപ്പെടുന്ന 9201 പേർ സർക്കാരിനെ കബിളിപ്പിച്ച് ക്ഷേമപെൻഷൻ തട്ടിയെടുത്തെന്നായിരുന്ന സി&എജി കണ്ടെത്തൽ. 347 പേരാണ് കോർപറേഷൻ പരിധിയിലെ സർക്കാർ തട്ടിപ്പുകാർ. കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 169 സർക്കാർ തട്ടിപ്പുകാർ കോഴിക്കോട് കോർപറേശൻ പരിധിയിലുണ്ട്. കോർപറേഷൻ മേഖലയിൽ തട്ടിപ്പുകാർ കുറവ് കൊച്ചി കോർപറേഷനിലാണ്, 70 പേർ മാത്രം. 185 സർക്കാർ തട്ടിപ്പുകാരുള്ള ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് ഈ വിഭാഗത്തിൽ മുന്നിൽ. രണ്ടാമത് തിരുവനന്തപുരം നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയും(68 പേർ).
തുടർനടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ഡയറക്ടർ,നഗരകാര്യ ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തി. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
English Summary:
Welfare pension scam; Alappuzha Municipality in the lead; Thiruvananthapuram in second place.