Image

പ്രതീക്ഷയുടെ പ്രകാശം തൊട്ടുണർത്തി സോമർസെറ്റ് ദേവാലയത്തിൽ ക്രിസ്മസ് കരോളിംഗ്

സെബാസ്റ്റ്യൻ ആൻ്റണി Published on 25 December, 2024
പ്രതീക്ഷയുടെ പ്രകാശം തൊട്ടുണർത്തി സോമർസെറ്റ് ദേവാലയത്തിൽ ക്രിസ്മസ് കരോളിംഗ്

ന്യൂജേഴ്സി: നിലാവിന്റേയും, നക്ഷത്രങ്ങളുടേയും, ചിമ്മിനിവെട്ടത്തിന്റേയും ഇത്തിരിവെളിച്ചത്തിൽ ലോകരക്ഷകന്റെ ജനനം വിളിച്ചറിയിച്ച് കരോൾ സംഘങ്ങൾ ലോകമെമ്പാടും ക്രിസ്മസ് രാവുകളെ സമ്പന്നമാക്കുമ്പോൾ, ശാന്തിയുടേയും സമാധാനത്തിന്റേയും, സ്നേഹദൂതുമായി സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയവും വാർഡ് തോറുമുള്ള ക്രിസ്മസ് കരോൾ ഈ വർഷവും ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.  

സമാധാനത്തിന്റെയും, പ്രത്യാശയുടേയും നക്ഷത്രങ്ങളുദിച്ച ക്രിസ്മസ് കാലത്തിന്റെ ഓർമയുണർത്തി, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഉത്ഘോഷിച്ച ക്രിസ്മസ് രാത്രിയുടെ മനോഹാരിത വിളിച്ചോതുന്ന ഗാനങ്ങൾ കരോൾ സംഘം ഇംഗ്ലീഷിലും, മലയാളത്തിലും ആലപിച്ചു. നേറ്റിവിറ്റിയും, ക്രിസ്മസ് പാപ്പയും കരോളിംഗിനെ കൂടുതൽ ആകർഷകമാക്കി.

വാര്‍ഡ്‌ തിരിച്ചു നടത്തിയ ക്രിസ്‌തുമസ്‌ കരോളിംഗിന് വാര്‍ഡ്‌ പ്രതിനിധികള്‍ നേതൃത്വം നല്‍കി. ചുമലിലെ സഞ്ചിയിൽ സമ്മാനങ്ങളുമായി ക്രിസ്മസ്‌ പാപ്പായും ഗായക സംഘത്തെ അനുഗമിച്ചു. ഉണ്ണിയേശുവിന്റെ തിരുപ്പറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിംഗില്‍ ഓരോ വീടുകളിലും കുടുംബ പ്രാര്‍ത്ഥനയോടെ ആരംഭിച്ച്‌, ക്രിസ്‌തുമസ്‌ സന്ദേശം നല്‍കി ക്രിസ്‌തുമസ്‌ ഗാനാലാപനത്തോടെയാണ്‌ സമാപിച്ചത്‌.

വികാരി അച്ചനും  ഇടവകാംഗങ്ങളോടൊപ്പം  കരോളിംഗില്‍ പങ്കെടുത്തു.ശാന്തിയുടേയും സമാധാനത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശം നാമോരുത്തരിലും നിറയ്‌ക്കുവാന്‍ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷത്തിലൂടെ സാധിക്കണമെന്ന്‌ വികാരി ഫാ. ആൻ്റണി പുല്ലുകാട്ട്‌ ആശംസാ സന്ദേശത്തിൽ പറഞ്ഞു.

ക്രിസ്‌മസ്‌ പാപ്പായുടെ അകമ്പടിയോടെ ഉണ്ണിയേശുവിനെ കൈയ്യിലേന്തി നടത്തിയ കുടുംബ സന്ദര്‍ശനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റേയും നിമിഷങ്ങളായിരുന്നു. കരോൾ സംഘത്തെ വരവേൽക്കാൻ എല്ലാം വീടുകളിലും  ക്രിസ്മസ് ട്രീയും,  മനോഹരമായ ദീപാലങ്കാരങ്ങളും നടത്തിയിരുന്നു.

ഒമ്പത്  വാര്‍ഡുകളിലായി നടത്തിയ കരോളിംഗില്‍ ഇടവകയിലെ 250 -ല്‍പ്പരം കുടുംബങ്ങള്‍ സന്ദര്‍ശിച്ചതായി   വാർഡ് പ്രതിനിധികൾ അറിയിച്ചു.

ജോസ് ജോസഫ് കണ്ടവനം / മിനി റോയ് (സെൻറ്  അൽഫോൻസ വാർഡ് ), ഫ്രാൻസിസ് മാത്യു കല്ലുപുരക്കൽ / ലിയ നേരേപറമ്പിൽ (സെൻറ്ആന്റണി വാർഡ് ), സോമി മാത്യു / റീബ പോൾ (സെൻറ് ജോർജ് വാർഡ്), സാം അലക്സാണ്ടർ / ലിൻഡ  റോബർട്ട് ( സെൻറ് ജോസഫ് വാർഡ്), സൂരജ് ജോർജ് / ലിസ് മാത്യു (സെൻറ് ജൂഡ് വാർഡ്), സുനിൽ ജോസ് / റീനു ജേക്കബ് ( സെൻറ് മേരി  വാർഡ് ), കുരിയൻ കല്ലുവാരപരമ്പിൽ / അനു സെബാസ്റ്റ്യൻ ( സെൻറ് പോൾ വാർഡ്), ലാസർ ജോയ് വെള്ളാറ  / ആനി വർഗീസ് (സെൻറ് തെരേസ ഓഫ് കലകട്ട വാർഡ്), ജോസഫ് പൗലോസ്  തമ്പിതറയിൽ / മഞ്ജു ജോസഫ് (സെൻറ്തോമസ്‌  വാർഡ് ).

ബോബി വർഗീസ് (ട്രസ്റ്റി), റോബിൻ ജോർജ് (ട്രസ്റ്റി), സുനിൽ ജോസ് (ട്രസ്റ്റി) , ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി).  

web: www.stthomassyronj.org
 

പ്രതീക്ഷയുടെ പ്രകാശം തൊട്ടുണർത്തി സോമർസെറ്റ് ദേവാലയത്തിൽ ക്രിസ്മസ് കരോളിംഗ്പ്രതീക്ഷയുടെ പ്രകാശം തൊട്ടുണർത്തി സോമർസെറ്റ് ദേവാലയത്തിൽ ക്രിസ്മസ് കരോളിംഗ്പ്രതീക്ഷയുടെ പ്രകാശം തൊട്ടുണർത്തി സോമർസെറ്റ് ദേവാലയത്തിൽ ക്രിസ്മസ് കരോളിംഗ്പ്രതീക്ഷയുടെ പ്രകാശം തൊട്ടുണർത്തി സോമർസെറ്റ് ദേവാലയത്തിൽ ക്രിസ്മസ് കരോളിംഗ്പ്രതീക്ഷയുടെ പ്രകാശം തൊട്ടുണർത്തി സോമർസെറ്റ് ദേവാലയത്തിൽ ക്രിസ്മസ് കരോളിംഗ്പ്രതീക്ഷയുടെ പ്രകാശം തൊട്ടുണർത്തി സോമർസെറ്റ് ദേവാലയത്തിൽ ക്രിസ്മസ് കരോളിംഗ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക