Image

എഫ് ബി ഐ മറച്ചു വച്ചിരുന്ന തെളിവുമായി ഇന്ത്യൻ വംശജനെ കൊലക്കേസിൽ നിന്നു രക്ഷിക്കാൻ പുതിയ പോരാട്ടം (പിപിഎം)

Published on 26 December, 2024
എഫ് ബി ഐ മറച്ചു വച്ചിരുന്ന തെളിവുമായി ഇന്ത്യൻ വംശജനെ കൊലക്കേസിൽ നിന്നു രക്ഷിക്കാൻ പുതിയ പോരാട്ടം (പിപിഎം)

പെൻസിൽവേനിയ സ്റ്റേറ്റ് കോളജിൽ 40 വർഷം മുൻപ് സുഹൃത്തിനെ കൊലപ്പെടുത്തി എന്ന കുറ്റം ആരോപിക്കപ്പെട്ട സുബ്രമണ്യം 'സുബ്ബു' വേദത്തിന്റെ നിരപരാധിത്വം തെളിയിക്കാൻ ഇന്ത്യൻ അമേരിക്കൻ സമൂഹം വീണ്ടും ഒത്തുകൂടി.

തോമസ് കിന്സർ എന്ന 19കാരനെ കൊലപ്പെടുത്തിയത് താനല്ലെന്നു വേദം വാദിച്ചിരുന്നു. എന്നാൽ അദ്ദേഹം കുറ്റക്കാരനാണ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

എന്നാൽ മുൻപ് പുറത്തു വരാത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം നിരപരാധിയാണെന്നു തെളിയിക്കാനാണ് ഇപ്പോഴുള്ള ശ്രമം. ഫെബ്രുവരി 6-7നു സെന്റർ കൗണ്ടി കോർട്ട്ഹൗസിലാണ് വിചാരണ.

1980 ഡിസംബറിൽ കാണാതായ കിൻസർ മാസങ്ങൾക്കു ശേഷം വെടിയേറ്റു മരിച്ച നിലയിൽ കാണപ്പെട്ടു. അന്ന് 21 വയസ് ഉണ്ടായിരുന്ന വേദം കിൻസറുടെ റൂം മേറ്റും ക്ളാസ്മേറ്റും ആയിരുന്നു. അദ്ദേഹത്തിനു പരോൾ ഇല്ലാത്ത ജീവപര്യന്തം തടവാണു ലഭിച്ചത്.

വേദത്തിന്റെ അഭിഭാഷകൻ ഗോപാൽ ബാലചന്ദ്രൻ ഇപ്പോൾ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുനർ വിചാരണ ആവശ്യപ്പെടുന്നത്. വേദത്തിന്റെ തോക്കിൽ നിന്നു വരാവുന്ന തിരയല്ല കിൻസറെ കൊന്നതെന്ന് എഫ് ബി ഐ മെഡിക്കൽ എക്‌സാമിനറുടെ റിപ്പോർട്ടിൽ പറയുന്നതാണ് മറച്ചു വയ്‌ക്കപ്പെട്ട ഒരു തെളിവ്.

"സുബു എപ്പോഴും പറഞ്ഞിരുന്നത് ശരിയാണ്: അദ്ദേഹം ഈ കൊല നടത്തിയിട്ടില്ല," ബാലചന്ദ്രൻ പറഞ്ഞു.

എഫ് ബി ഐ ചെയ്തത് നിയമലംഘനമാണെന്നും അദ്ദേഹം പറയുന്നു.

സ്റ്റേറ്റ് കോളജിൽ ആദ്യ ഇന്ത്യക്കാരിൽ ഉൾപ്പെട്ടിരുന്ന വേദം കുടുംബം പിന്തുണ സംഘടിപ്പിക്കാൻ രംഗത്തിറങ്ങി.

Murder case reopened with fresh evidence 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക