ലോക് കോംപ്ലക്സ് അയ്യപ്പ പൂജാ സെലിബ്രേഷൻ മൂന്നു ദിവസം .
വൈകിട്ട് സ്റ്റേജ് പ്രോഗ്രാമുകൾ.
മക്കളുടെ ഡാൻസ്, പാട്ട് ...
രണ്ടു ദിവസം ഫുൾ ഊണ് .
ഹൊ. എന്തൊരാശ്വാസം. വീട്ടിൽ ചോറ് വയ്ക്കണ്ട, പ്ലേറ്റ് കഴുകണ്ട.. സൂപ്പർ.💃
രണ്ടാം ദിവസം ഓട്ടൻ തുള്ളൽ.
അതിനെ കുറിച്ച് വിശദമായി പറഞ്ഞു കൊടുത്ത് കുട്ടികളേയും കൂട്ടി മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ചു.
പിറകിലെ കസേരയിൽ ഇരുന്നാൽ പോരെ അമ്മേ..? മോള്.
വേണ്ട..
മുന്നിൽ തന്നെ ഇരുന്നാലെ തുള്ളൽകാരൻ്റെ മുഖത്തെ എക്പ്രഷൻസ് വ്യക്തമായി കാണാൻ കഴിയൂ..🧐
കല്യാണ സൗഗന്ധികം കഥ ആയതിനാൽ പുതുമ ഒന്നും തോന്നിയില്ല. മർക്കടൻ എന്നും വാനരൻ എന്നുമൊക്കെ മുന്നിലിരിക്കുന്നവരെ വിളിക്കുമന്നറിയാമായിരുന്നതിനാൽ ചിരി വന്നില്ല.
ഓഡിയൻസുമായുള്ള ഇൻറാക്ഷൻ തകൃതിയായി നടക്കുന്നതിനിടയിൽ ഓട്ടൻ എൻ്റെ നേരെ കൈകാട്ടി വിളിക്കുന്നു. ഞാൻ നാലുപാടും തിരിഞ്ഞു നോക്കി.
എന്നെ തന്നെ . സംശയമില്ല.
ഞാൻ എഴുന്നേറ്റു ചെന്നു . ഓട്ടൻ ചെവിയിൽ ഒരു സ്വകാര്യം ചോദിച്ചു.
" ഈ പാഞ്ചാലിക്കേ അഞ്ച് ഭർത്താക്കൻമാരെന്ന് .!!
ഒരു സ്ത്രീക്ക് അഞ്ചു ഭർത്താക്കൻമാരോ..?
അതൊക്കെ
ശരിയാണോ? "
ഇവിടെ ഒന്നിനെ തന്നെ സഹിക്കുന്ന പാട് എനിക്കറിയാം.
ഒന്നും വേണ്ടന്നാ എൻ്റ അഭിപ്രായം.
പറയാൻ തുടങ്ങിയതും അതാ ഏറ്റോം അങ്ങേയറ്റത്ത് കൈയ്യും കെട്ടി നിൽക്കുന്നു ആശാൻ. !
ഇതെപ്പോ ഓഫീസിന്ന് വന്നു?
വന്ന വഴി കയറിയകും.
ഓ ഇനിയിപ്പോ ഇതും പറഞ്ഞിട്ട് അങ്ങേരുടെ അടുത്തേക്കല്ലേ പോണ്ടത് എന്നോർത്തപ്പോൾ പെട്ടെന്ന് മാറ്റി പറഞ്ഞു.
ഒരു കുഴപ്പോം ഇല്ല.😃
ഓട്ടൻ ഞെട്ടി . 🙄
"ഇല്ലേ..?
ഞാൻ - ഇല്ല.
അഞ്ചോ അതിൽ കൂടുതലോ ആവാം.👍🤝
എല്ലാരും അനുഫവിക്കട്ട് ..
അല്ലപിന്ന😁
ഒന്നൂല്ലെങ്കി ഒറ്റ തവണ 5 ജോഡി ഡ്രസ്സ് കിട്ടും , .. അനന്തസാധ്യതകൾ...😁
കലിപ്പ് തീർത്ത ആശ്വാസ നിശ്വാസവുമായി അങ്ങനെയിരിക്കുമ്പോഴതാ മൂത്തവൾ കിച്ചു ഫോൺ തോണ്ടി തോണ്ടി ഒരു ചോദ്യം..
അമ്മാ...
ഈ ഓട്ടൻതുള്ളലിന് ഹിന്ദിയിൽ എന്താ പറയുക..?"
ങ്ങേ...?
ഹിന്ദിയാ..?
ഇവിടെ മലയാളം തന്ന മര്യാദയ്ക്ക് അറിഞ്ഞൂട. അപ്പഴാ അവൾടെ ഒരു കിന്ദി .
ഓട്ടൻതുള്ളലിന് ഹിന്ദിയില്ല.
ഒൺലി മലയാളം.
അവളുടെ മറാഠി ഫ്രണ്ടിന് അവൾ എവിടെ പോയാലും എന്തു പ്രോഗ്രാം ആണെന്ന് മെസേജിടും .
അതിനാ ...
എന്നാ ഇംഗ്ലീഷിൽ പറഞ്ഞാലും മതി..🙂
പറ അമ്മാ..
ഇംഗളീഷോ. ...?
ആം. ഇംഗ്ലീഷ്..
🤔ഓട്ടം - റണ്ണിംഗ്
തുള്ളൽ - ഡാൻസ്🤔
പറഞ്ഞേ ഒക്കൂന്ന് നിർബന്ധമാണോ?
അതെ. നിർബ്ബന്ധമാണ്.
എന്നാ അത്രയ്ക്ക് നിർബന്ധമാണെങ്കി
'Running Dance '
എന്നെങ്ങാനും പറ😷
നാരായണ ജയ
നാരായണ ജയ...😃
Read More: https://emalayalee.com/writer/297