Image

നവവത്സരത്തെ നിറഞ്ഞ മനസ്സോടെ നമുക്കു വരവേല്‍ക്കാം (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 31 December, 2024
നവവത്സരത്തെ   നിറഞ്ഞ മനസ്സോടെ നമുക്കു വരവേല്‍ക്കാം (ശ്രീകുമാർ ഉണ്ണിത്താൻ)

പ്രതീക്ഷകൾ നിറഞ്ഞ പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങിക്കഴിഞ്ഞു. 2024  നോട് യാത്ര പറഞ്ഞ് ആഘോഷങ്ങളോടെ 2025 നെ സ്വീകരിക്കാൻ  ലോകം മുഴുവൻഒരുങ്ങി കഴിഞ്ഞു. ജീവിതത്തിൽ നിന്ന് ഒരു വർഷം  കൂടി കൊഴിഞ്ഞു പോകുന്നു , ആയുസ്സിൽ നിന്നിതാ ഒരു വർഷം  കൂടി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞുപോയ കാര്യങ്ങളോട് വിട പറഞ്ഞ് പുതിയ പ്രതീക്ഷകള്‍ മനസില്‍ നിറച്ചാണ് പുതുവര്‍ഷം എത്തുന്നത്.പുത്തന്‍ പ്രതീക്ഷകളും പ്രതിജ്ഞകളുമാണ് ഓരോ പുതുവര്‍ഷത്തെയും മനോഹരമാക്കുന്നത്.  സമാധാനത്തിന്റെയും  സ്നേഹത്തിന്റെയും  ഐശ്വര്യത്തിന്റെ ഈ പുതു പുത്തൻ പ്രഭാതത്തെ പ്രാര്‍ത്ഥനയോടെ, നിറഞ്ഞ മനസ്സോടെ നമുക്കു വരവേല്‍ക്കാം.

ജീവിതത്തില്‍ ഒത്തിരി  മാറ്റങ്ങള്‍ വരുത്തിയ  ഒരു വര്‍ഷമാണ് 2024  . ഇതുവരെയുണ്ടായിരുന്ന കഷ്ടതകളെല്ലാം മാറി നല്ലകാലം പിറക്കുമെന്ന് പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാം
പോയ വര്‍ഷത്തെ നല്ല അനുഭവങ്ങളെ മനസില്‍ നിലനിര്‍ത്തി മോശമായവയെ തുടച്ചുനീക്കി മുന്നോട്ട് പോകാം. ഒരു വർഷം നഷ്ടപ്പെട്ടു എന്നല്ല, അത്രയും കൂടി ഞാൻ ജീവിച്ചല്ലോ എന്നോർത്തു സന്തോഷിക്കുകയും കാലത്തിനുംപ്രകൃതിയ്ക്കും ഈശ്വരനും നന്ദി പറയുകയും  ചെയ്യാം .

.സന്തോഷവും ദുഖവും, ഉയര്‍ച്ചയും താഴ്ച്ചയും, പ്രണയവും , വിരഹവും,  ചിരിയും കരച്ചിലും, ആത്മസംതൃപ്തിയും  എല്ലാം പകര്‍ന്നു തന്ന 12 മാസങ്ങള്‍. ഓര്‍മ്മിക്കാനും ഓമനിക്കാനും എത്രയോ നല്ല നിമിഷങ്ങള്‍ വർണ്ണശഭളമായ എത്ര എത്ര ആഘോഷങ്ങൾ.!!, നമ്മിൽ എത്ര പേർക്ക് ഈ കഴിഞ്ഞ വര്‍ഷം മറക്കാന്‍ കഴിയും, നമ്മുടെ ജീവിതത്തിലേക്ക് നടന്നു കയറിയവർ വേർപിരിഞ്ഞു പോയവർ എണ്ണിയാൽ ഒടുങ്ങാത്ത സമ്മിശ്ര വികാരങ്ങൾകൊണ്ട് നിറഞ്ഞതാണ് കഴിഞ്ഞ വർഷം. ഇന്നലെയുടെ തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു കൊണ്ട് ശുഭ പ്രതീക്ഷയോടെ പുതിയൊരു വര്‍ഷത്തിലേക്ക് കടക്കാം  . തെറ്റുകള്‍ തിരുത്താനും പൊറുക്കാനും മറക്കാനും സ്നേഹം വഴിയൊരുക്കുന്നു എങ്കിൽ അതുതന്നെ ആയിരിക്കട്ടെ നമ്മുടെ ലക്ഷ്യം.

ഓരോ വർഷത്തിന്റെയും ആരംഭത്തിൽ  നമ്മുടെ  സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിലേക്ക് നാം ഒരു ചുവടുവെപ്പ് നടത്തുന്നു. ഈ പുതിയ വർഷം ഒരു വഴിത്തിരിവായിരിക്കുമെന്നും, നമ്മുടെ  സ്വപ്നങ്ങൾ  യാഥാർത്ഥ്യമാകുമെന്നും നമ്മൾ  പ്രതീക്ഷിക്കുന്നു. പുതിയ ഒരു  ജീവിതത്തിന്റെ പ്രതീക്ഷയും, നിറവുമാണ് ഓരോ  പുതു വത്സരവും നമുക്ക് സമ്മാനിക്കുന്നത്.


പോകുന്ന  വർഷം നിങ്ങൾക്ക് സന്തോഷിക്കാനും അഭിമാനിക്കാനും എന്തെങ്കിലും നൽകിയിട്ടില്ലെങ്കിൽ, വിഷമിക്കേണ്ട. ഡിസംബർ 31 എന്നത് ഒരു വർഷത്തിന്റെ അവസാനത്തെ അർത്ഥമാക്കുന്നുവെങ്കിൽ, ജനുവരി 1 എന്നാൽ ആരംഭമാണ്. നിങ്ങൾക്ക് ജീവിതമുണ്ട്, നിങ്ങൾക്ക് പ്രതീക്ഷയുണ്ട്,  നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നേടുവാൻ  ഒരു പുതു വർഷം  കടന്ന് വരുകയാണ്. നമുക്ക് നേടാൻ സാധിക്കാതാത്തെക്കെ ഈ പുതുവർഷത്തിൽ നേടും എന്ന് വിശ്വസിക്കാം.

ഞാൻ എന്റെ കണ്ണുകളുടെ കൂടെ മനസിനേയും പിന്നിലേക്ക് ഒന്ന് ഓടിച്ച് നോക്കി… എത്ര പെട്ടെന്നാണു ഒരു വർഷം പിന്നിലേക്ക് തള്ളപ്പെട്ടത്… കലണ്ടറില്‍ ഡിസംബറിന്റെ അവസാന താളും മറിയുമ്പോള്‍ , ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടമാണ് നമുക്ക്  സംഭവിക്കുന്നത് ,ആയുസ്സ്  മരണ സമയത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു . ഇന്നോ നാളെയോ അസ്തമിച്ചേക്കാവുന്ന വളരെ ലളിതമായ ഈ    ജീവിതത്തിൽ ഇത്തരം ഇലകൾ കൊഴിയുന്നത് അനിവാര്യമാണെകിലും അത് നമ്മെ ഓർമ്മിപ്പിക്കുന്നത്    നഷ്‌ടപെടിലിന്റെ ഒരു വലിയ കഥയാണ്. നാം എന്തക്കെ നേടിയാലും പലപ്പോഴും നമുക്ക് നഷ്‌ടപ്പെട്ടതിനു അതിനേക്കാൾ വിലയുണ്ടായിരിക്കും. കാരണം, ഓർമ്മകൾ ഒത്തിരി മധുരിക്കും. കൊഴിഞ്ഞുവീഴുന്ന ഓരോ ഇതളുകൾക്കും ഒരു കഥ പറയാനുണ്ടായിരിക്കും .. . ഓരോ ഓർമ്മകൾക്കും  ഓരോ കഥകൾ ഉണ്ടായിരിക്കും.   ..

വിട പറഞ്ഞ കഴിഞ്ഞ വർഷങ്ങൾ   സ്നേഹത്തിനും വൽസല്യങ്ങൽക്കും അപ്പുറം എവിടെയോ മറന്നു വച്ച സംരക്ഷണവും പകർന്നു നൽകിയ  പലരുടേയു നഷടപെടിലുകളുടെ  തീരാ നഷ്‌ടങ്ങൾ ആയി തീർന്ന കഥ നമുക്ക് തരുന്ന ഒരു ജീവിത അനുഭവമാണ്.   കഴിഞ്ഞ വർഷത്തെ പല  കാഴ്ചകളും  കാണാമറയത്തേക്കു മായുമ്പോള്‍ അതിന്റെ മധുരം ഇരട്ടിയാകും. ഒരിക്കല്‍ കൂടി കാണാനും കേള്‍ക്കാനും ആസ്വദിക്കാനും ഒക്കെ കൊതിപ്പിക്കുന്ന ചില കാഴ്ചകള്‍ നമ്മുടെ മനസ്സിൽ കൂടെ കടന്നു പോകും . ആ കാഴ്ചകൾ  ഒന്നുകൂടെ കാണുവാൻ   നമ്മുടെ മനസ്സ് അറിയാതെ  ആഗ്രഹിക്കും . പെയ്തു ഒഴിയാത് എത്രയോ മഴമേഹങ്ങൾ നമുക്കുടിയിൽ ഉള്ളപ്പോൾ ആഗ്രഹങ്ങൾക്ക് ഒരു കുറവും ഉണ്ടാവില്ല .

മഴ പെയ്യാൻ വിതുമ്പി നില്ക്കുന്ന മഴമേഘം പോലെ ആണ് നമ്മുടെയൊക്ക  മനസ്സ്  . ഒരു തുള്ളി പോലും തുളുംബാതെ വീര്പ്പു മുട്ടുന്ന മഴ മേഘത്തിന്റെ വേദന നമ്മുടെ  വേദനയെക്കാൾ കൂടുതൽ ആയിരിക്കില്ല  എന്നറിയാം .  സ്വയം ഉരുകി തീരുംബോളും ചുറ്റുപാടും പ്രകാശം ചൊരിയുന്ന മെഴുകു തിരിയുടെ കഥ ഒരു പക്ഷേ നമുക്ക് ഒരു പ്രചോദനം ആയിരിക്കാം . . നല്ല നാളെകൾ തന്നെയാകട്ടെ നമ്മുടെ പ്രതീക്ഷകൽ. ഇല പൊഴിയുന്ന ശിശിരത്തിന് അപ്പുറം വസന്തം ഒരു വർണ്ണ പൂത്താലവുമായി നില്ക്കുന്നുണ്ടാവും . ഓരോ ഉദയവും അസ്തമയത്തിൽ അവസാനിക്കുന്നു എന്നാ ചിന്തക്ക് പകരം ഓരോ അസ്തമനവും പുതിയ ഉദയത്തിന്റെ തുടക്കം എന്ന് ചിന്തിക്കാം.

മോഹഭംഗങ്ങളില്ലാത്ത ജീവിതങ്ങള്‍ കാണില്ലായിരിയ്ക്കാം, പല സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാകാറില്ലായിരിയ്ക്കാം.. എന്നാലും പുതു വർഷം  പുത്തൻ സ്വപ്നങ്ങൾ  കാണുവാൻ  നമ്മെ പ്രേരിപ്പിക്കും .  കാലം മാറുമ്പോള്‍,  പ്രായമേറുമ്പോള്‍ സ്വപ്നങ്ങളുടേയും രൂപഭാവത്തിലും വെത്യസങ്ങൾ കാണാം ,  അല്ലെങ്കിൽ തന്നെ  കാലത്തിന്റെ സൂചികൾ പിന്നോട്ട് തിരിച്ച് വെക്കാനുള്ള മാന്ത്രിക ശക്തി നമ്മുടെ  കരങ്ങൾക്കില്ലല്ലോ, മുന്നോട്ടു ചിന്തിക്കാൻ മാത്രമല്ലേ നമുക്ക് കഴിയു.

ഈ പുതു വര്‍ഷ പുലരിയില്‍ മനസ്സിന്റെ ജാലകങ്ങള്‍ തുറക്കുമ്പോള്‍  സൗഹൃദങ്ങൾ  പനിനീര്‍ മുകുളങ്ങൾ ആയി നമുക്കു ചുറ്റും വിടരട്ടെ . സ്നേഹത്തിന്റെ മഞ്ഞു തുള്ളികള്‍ അവയെ കുളിരനിയിക്കട്ടെ . അങ്ങനെ ഒരിക്കലും വാടാത്ത പനിനീര്‍ മലരുകലായി നമ്മുടെ സൗഹൃദങ്ങൾ  സ്നേഹത്തിന്റെ പരിമളം പരത്തട്ടെ.

പിന്നിട്ടു  പോകുന്ന  വര്‍ഷത്തെപറ്റിയുള്ള വിശകലനങ്ങളും, തിരിഞ്ഞുനോട്ടവും, ഗുണദോഷങ്ങള്‍ വിലയിരുത്തലും നടത്തേണ്ടുന്നത്  ഒരു സമൂഹത്തിന്‌ ആവശ്യമാണ്‌. വീഴ്‌ചകള്‍ പാഠമാകാന്‍, തെറ്റുകള്‍ തിരുത്താന്‍, മികവുകള്‍ വളര്‍ത്താന്‍ തുടര്‍ ജീവിതത്തിലേക്ക്‌ ആസൂത്രണം ചെയ്യാന്‍ അങ്ങനെ  വർഷാവസാനത്തിന്റെ  ഒരു കണക്കെടുപ്പ് ജീവിതത്തിലും ആവശ്യമാണ്.  പോയ വര്‍ഷം ഏറെ കഷ്ടതകള്‍ ഓരോരുത്തര്‍ക്കും സമ്മാനിച്ചുവെങ്കിലും വരും വര്‍ഷം ആ കഷ്ടതകളൊക്കെ മായ്ക്കുന്ന,  നമ്മുടെ  ആഗ്രഹങ്ങൾക്ക് അനുസരിച്ചുള്ള ഒരു വർഷമാക്കാനും  നമുക്ക് ശ്രമിക്കാം.

വിലയിരുത്തല്‍ ഇല്ലാത്ത ഒരു പ്രവര്‍ത്തനവും വിജയത്തിലെത്തിച്ചേരില്ല എന്നാണ്  അനുഭവം നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ വിലയിരുത്തലിന്നായി വർഷത്തിലെ  ഏത് സമയവും  നമുക്ക്‌ തെരഞ്ഞെടുക്കാം. ആ അര്‍ഥത്തില്‍ കലണ്ടര്‍ വര്‍ഷത്തിലെ അവസാനദിനം വീണ്ടുവിചാരത്തിനു വേണ്ടി വിനിയോഗിക്കുന്നുവെങ്കില്‍ അത്‌ ശ്ലാഘനീയമാണെന്നു പറയാം.

സന്തോഷത്തിന്റെയും  ,സമാധാനത്തിന്റെയും , പ്രത്യാശയുടെയും ,ഐശ്വര്യത്തിന്റെയും , പ്രതീക്ഷയുടെയും  ഒരു നവവത്സരം ഏവര്‍ക്കും ആശംസിക്കുന്നു...

2025   നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഏവർക്കും  എന്റെ  ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക