Image

അമേരിക്കൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇന്ത്യൻ കൗമാരത്തിളക്കം

Published on 31 December, 2024
അമേരിക്കൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇന്ത്യൻ കൗമാരത്തിളക്കം

ജനുവരിയിൽ മലേഷ്യയിൽ നടക്കുന്ന അണ്ടർ 19 വനിതാ ട്വൻ്റി 20 ലോക കപ്പ് ക്രിക്കറ്റിനുള്ള 15 അംഗ യു.എസ്. ടീമിൽ എല്ലാവരും ഇന്ത്യൻ വംശജർ .റിസർവ് താരങ്ങളും ഇന്ത്യൻ അമേരിക്കൻ കളിക്കാർ. അമേരിക്കയിലെ ഇന്ത്യക്കാർ ഇന്ത്യൻ ടീമെന്നും എച്ച്.വൺ.ബി സ്ക്വാഡ് എന്നും ടീമിനെ വിശേഷിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരണം തുടങ്ങി.

വനിതകളുടെ അണ്ടർ 19 ട്വൻ്റി 20 ലോക കപ്പിനുള്ള യു.എസ്. ക്രിക്കറ്റ് 


അനിക കോലൻ ആണ് ടീം ക്യാപ്റ്റൻ. അടുത്ത നാളിൽ വെസ്റ്റ് ഇൻഡീസിൽ പര്യടനം നടത്തിയ യു.എസ്.കൗമാര ടീമിനെയും നയിച്ചത് അനികയാണ്.അദി ബ ചുദാസമയാണ് വൈസ് ക്ലാപ്റ്റൻ.2023 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ അണ്ടർ 19 ട്വൻ്റി 20 ലോക കപ്പിലും അമേരിക്ക പങ്കെടുത്തിരുന്നു.ഇന്ത്യയാണ് നിലവിലെ ചാംപ്യൻമാർ.ഫൈനലിൽ ബ്രിട്ടനെ ഏഴു വിക്കറ്റിനു തോൽപ്പിച്ചാണ് ഇന്ത്യ പ്രഥമ കിരീടം നേടിയത്.16 ടീമുകളാണ് പങ്കെടുത്തത്.41 മത്സരങ്ങൾ നടന്നു.
2021ൽ തുടങ്ങാനിരുന്ന ടൂർണമെൻ്റ് കോ വിഡ് മൂലം 23ലേക്ക് മാറ്റുകയായിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക