Image

അവിവാഹിത ജോഡികൾക്ക് ഇനി ഒന്നിച്ച് മുറി അനുവദിക്കില്ലന്ന് ‘ഓയോ’

Published on 05 January, 2025
അവിവാഹിത ജോഡികൾക്ക്  ഇനി ഒന്നിച്ച്  മുറി അനുവദിക്കില്ലന്ന് ‘ഓയോ’

ന്യൂഡൽഹി: രാജ്യത്തെ പ്രധാന ട്രാവൽ ബുക്കിങ് കമ്പനിയായ ‘ഓയോ’ ഹോട്ടലുകൾക്കായി പുതിയ ചെക്ക് ഇൻ പോളിസി നടപ്പിലാക്കുന്നു. ഈ വർഷം പ്രാബല്യത്തിൽ വരുന്ന മാർഗനിർദേശങ്ങൾ അനുസരിച്ച് അവിവാഹിതരായ ദമ്പതികൾക്ക് ഇനി ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്യാൻ കഴിയില്ല.

ഭാര്യാ ഭർത്താക്കൻമാർക്കേ പുതിയ നയമനുസരിച്ച് ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്യാൻ കഴിയുകയുള്ളു.

പുതിയ നയം അനുസരിച്ച് ഓൺലൈൻ റിസർവേഷൻ ഉള്ളവർ ഉൾപ്പെടെ എല്ലാ ദമ്പതികളും ചെക്ക് ഇൻ ചെയ്യുമ്പോൾ   ബന്ധം തെളിയിക്കുന്ന രേഖകളും നല്‍കേണ്ടി വരും.

ഉത്തർപ്രദേശിലെ മീററ്റിൽ ആദ്യം കമ്പനിയുടെ പുതിയ ചെക്ക് ഇൻ നയം നിലവിൽ വരും. കമ്പനിയുമായി സഹകരിക്കുന്ന നഗരത്തിലെ ഹോട്ടലുകൾക്ക് ഓയോ ഇതിനോടകം നിർദ്ദേശം നൽകിക്കഴിഞ്ഞു.

 ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി കമ്പനി ഇത് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കുമെന്ന് നയം മാറ്റവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

സിവിൽ സൊസൈറ്റി ഗ്രൂപ്പുകളിൽ നിന്ന് ലഭിച്ച ഫീഡ്‌ബാക്കിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് കമ്പനിയുടെ വിശദീകരണം. വൈകാതെ പുതിയ നയം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക