Image

ബോച്ചേയും തേനീച്ചയും (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 09 January, 2025
ബോച്ചേയും തേനീച്ചയും (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

എൺപതുകളുടെ ആരംഭത്തിൽ വീഡിയോ കാസറ്റുകൾ കേരളത്തിൽ സജീവം ആയിരുന്ന കാലത്ത് സിനിമകൾക്കിടയിൽ ഏറ്റവും കൂടുതൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നത് തൃശൂർ കേന്ദ്രമായുള്ള ചെമ്മണ്ണൂർ ജ്വല്ലഴ്സിന് പറ്റി ആയിരുന്നു. ആ പരസ്യങ്ങളിൽ എല്ലാം അഭിനയിച്ചിരുന്നതും അവരുടെ ബ്രാൻഡ് അംബാസ്സിഡറും പഴയകാല സിനിമതാരം വിധുബാല ആയിരുന്നു

എന്നാൽ കുറെ വർഷങ്ങൾക്കു ശേഷം മറ്റു പല ജ്വല്ലറി ഗ്രൂപ്പുകളും കേരളത്തിൽ ആധിപത്യം സ്‌ഥാപിച്ചപ്പോൾ ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ഇളം തലമുറക്കാരൻ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുക്കുകയും സ്വയം ബ്രാൻഡ് അംബാസ്സിഡർ ആകുകയും ചെയ്തു

പ്രശസ്തിയും പേരും ലഭിക്കുവാൻ അദ്ദേഹം ആദ്യം ചെയ്തത് സമൂഹത്തിൽ വ്യത്യസ്തങ്ങൾ ആയ കാര്യങ്ങൾ ചെയ്യുക എന്നുള്ളതായിരുന്നു. അതിനായി അദ്ദേഹം ആദ്യമേ തന്നെ തന്റെ വസ്ത്രധാരണ ശൈലി മാറ്റി. ജീൻസും ടീഷർട്ടും ധരിച്ചിരുന്ന അദ്ദേഹം പിന്നെ സമൂഹത്തിൽ പ്രത്യക്ഷപ്പെടുവാൻ തുടങ്ങിയത് അമ്മച്ചിമാർ ധരിക്കുന്ന ചട്ടയും മുണ്ടും ധരിച്ചാണ്

ഫുട്ബോൾ ഇതിഹാസം മറഡോണയെ 2012 ഒക്ടോബർ 24 നു കണ്ണൂരിൽ കൊണ്ടുവന്ന് അമ്പതിനായിരത്തിൽ അധികം ഫുട്ബോൾ പ്രേമികളെ കാണികളായി ഇരുത്തി രഞ്ജിനി ഹരിദാസിന് അവതാരികയായി അവതരിപ്പിച്ചാണ് അദ്ദേഹം ആ ഫുട്ബോൾ മത്സരം നടത്തിയത്. അതോടെ വളരെ പ്രശസ്തിയിലേക്ക് ഉയർന്ന അദ്ദേഹം തന്റെ പേരിലും മാറ്റം വരുത്തി ബോച്ചേ എന്നു അറിയപ്പെടുവാൻ തുടങ്ങി. അവതാരികയായി എത്തിയ രഞ്ജിനി ഹരിദാസ് കാണികളിൽ ഒരാൾക്കിട്ട് ഒരടി കൊടുത്താണ് മടങ്ങിയതെങ്കിലും ബോച്ചേയുടെ ബിസിനസ് സാമ്രാജ്യം ആ അടിയോടുകൂടി അടിക്കടി കയറുവാൻ തുടങ്ങി

സോഷ്യൽ മീഡിയയുടെ വരവോടുകൂടി ജനശ്രെദ്ധ കൂടുതൽ കിട്ടുവാൻ ബോച്ചേ തള്ളു വർത്തമാനങ്ങൾ നിരന്തരം പ്രയോഗിച്ച് ട്രോളന്മാരുടെ ഇഷ്ട താരമായി തള്ളാശാൻ എന്ന പേരും സമ്പാദിച്ചു സോഷ്യൽ മീഡിയ താരമായി

ഏഴാംക്ലാസിൽ പഠിക്കുമ്പോൾ ഗേൾഫ്രണ്ടിന് കാണുവാൻ സ്വയം ഡ്രൈവ് ചെയ്തു ബാംഗ്ലൂർക്കു പോയതും മൈസൂറിലേക്കുള്ള യാത്രക്കിടയിൽ വീരപ്പന്റെ വിഹാരകേന്ദ്രമായ ബന്ധിപ്പൂർ വനത്തിലെ റോഡിൽ വച്ചു തന്നെ ആക്രമിക്കുവാൻ വന്ന ഏഴങ്ക അക്രമി സംഘത്തെ ഒറ്റയ്ക്ക് അടിച്ചു വീഴ്ത്തി കയ്യിലിരുന്ന തോക്ക് ചൂണ്ടി പേടിപ്പിച്ചു ഓടിച്ചെന്നു വീരവാദം മുഴക്കിയതെല്ലാം ബോച്ചേയുടെ തള്ളുകളിൽ ചിലതു മാത്രമാണ്

തള്ളി തള്ളി ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത ബോച്ചെയ്ക്കു കേരളത്തിലെ മിക്കവാറും ജില്ലകളിൽ ഫാൻസ്‌ അസോസിയേഷനലുകൾ ഉണ്ടെന്നാണ് ബോച്ചേ അവകാശപ്പെടുന്നത്

വ്യത്യസ്തത കാണിക്കുവാൻ പണം ധാരാളമായി ചിലവഴിക്കുന്ന ബോച്ചേ ഇരുപത്തിയഞ്ചു കോടിയുടെ റോൾസ് റോയിസ് കാറും വിലകൂടിയ ഹെലികോപ്റ്ററുകളും ടാക്സിയായി ഓടിപ്പിച്ചും സമൂഹത്തിൽ പേരെടുത്തു

ഓൺലൈൻ മാധ്യമ രംഗത്തെ കുലപതി ആയ മറുനാടൻ ഷാജനുമായി നിരന്തരം കൊമ്പുകോർക്കുന്ന ബോച്ചേ ആ വാക്പോരും തന്റെ പ്രശസ്തിയ്ക്കു ഉപയോഗിക്കുകയാണ്

ആഘോഷങ്ങൾ ജീവിതം ആക്കിയ ബോച്ചേ എല്ലാ വർഷവും ന്യൂഇയർ നു തനിക്കു നൃത്തം ചെയ്യുവാൻ മാത്രേമയി വയനാട്ടിൽ ഗാനമേള സംഘടിപ്പിക്കാറുണ്ട്.

പേരെടുക്കുവാൻ ഏതറ്റം വരെയും പോകുന്ന ബോച്ചേ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരു പറ്റം യുവാക്കളുമായി മാരത്തോൺ ഓടിയും ചരിത്രം സൃഷ്ടിച്ചു

ഏതായാലും ഇപ്പോൾ ഒടുവിൽ പ്രശസ്ത സിനിമതാരവും മോഡലുമായ ഹണി റോസുമായുള്ള പ്രശ്നം ബോച്ചേയുടെ മൈലേജ് വർധിപ്പിക്കുമോ അതോ ബോച്ചേ തേനീച്ച കുത്തേറ്റു പിടയുമോ എന്നു കാത്തിരുന്നു കാണാം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക