Image

ജയചന്ദ്രന് ഒരു ശ്രദ്ധാഞ്ജലി (ജി. പുത്തൻകുരിശ്)

Published on 11 January, 2025
ജയചന്ദ്രന് ഒരു ശ്രദ്ധാഞ്ജലി (ജി. പുത്തൻകുരിശ്)

രചന         :    ജി. പുത്തൻകുരിശ് 
സംഗീതം:  ജോസി പുല്ലാട് 
ഗായകൻ:   പി. ജയചന്ദൻ

ഇന്നലെ നീയെനിക്കേകിയ സ്വപ്നങ്ങൾ 
ഇന്നും അകതാരിൽ മായാതെ നിൽക്കുന്നു 
ഓമനേ നിന്നെക്കുറിച്ചുള്ള ചിന്തകൾ   
ഓർമ്മകളിൽ വർണ്ണചിത്രം വരയ്ക്കുന്നു

കണ്മണി നിന്റെ മിഴികളിലാനന്ദ 
കണ്ണുനീർ വന്നു നിറയുന്ന കണ്ടുഞാൻ 
മോഹിനി നിന്റെ കവിൾത്തടം രണ്ടിലും 
മോഹങ്ങൾ കുങ്കുമചോപ്പു പുരട്ടിയോ

പ്രേമത്തിൻ ഊഷ്മള തരള നിമിഷത്തിൽ 
അർദ്ധനിമീലമാം നിന്റെ മിഴികളും  
എന്തോ പറയുവാൻ വെമ്പും അധരവും 
എന്തെന്നറിയാതെ തുടിക്കുന്നെൻ മാനസം.  

https://youtu.be/yVfb-87KfuI?si=jwYVSCI5-v_U4Ddk

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക