Image

ഔദ്യോഗിക മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയക്ക് വഴിമാറി: വി.ഡി. സതീശന്‍, പ്രസ്‌ക്ലബ് പുരസ്‌കാരങ്ങള്‍ പ്രൗഡഗംഭീരമായ ചടങ്ങില്‍ വിതരണം ചെയ്തു

Published on 11 January, 2025
ഔദ്യോഗിക മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയക്ക് വഴിമാറി: വി.ഡി. സതീശന്‍, പ്രസ്‌ക്ലബ് പുരസ്‌കാരങ്ങള്‍ പ്രൗഡഗംഭീരമായ ചടങ്ങില്‍ വിതരണം ചെയ്തു

കൊച്ചി: ഔദ്യോഗിക മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയക്ക് വഴിമാറിയതായി പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുരസ്‌കാരദാന ചടങ്ങില്‍ പ്രസ്താവിച്ചു. ജനാധിപത്യവും മാധ്യമരംഗവും വലിയ വെല്ലുവിളി നേരിടുന്നു. ഏകാധിപതികളായ ലോക നേതാക്കള്‍ ഇക്കാലത്തെ മാധ്യമങ്ങളെ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് എല്ലാവരും ശ്രദ്ധയോടെ കരുതിയിരിക്കണമെന്നും സതീശന്‍ പറഞ്ഞു. ചെറുത്തുനില്‍ക്കുന്ന വരെ ഇല്ലാത്താക്കാനും അവരുടെ ഔദ്യോഗിക ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്താനും ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്ത് എല്ലായിടത്തും ഇതാണ് സ്ഥിതി- വി. ഡി. സതീശന്‍ പറഞ്ഞു. നാട്ടിലെ വേരുകള്‍ വിസ്മരിക്കാതെ മൈലുകള്‍ അപ്പുറം ഇരുന്ന് കേരളത്തെ നെഞ്ചേറ്റുന്ന അമേരിക്കന്‍ പ്രവാസികളെ നന്ദിയോടെ സ്മരിക്കുന്നു. ഒപ്പം മാധ്യമ അവാര്‍ഡുകള്‍ നേടിവരെ അഭിനന്ദിക്കുന്നു വി.ഡി. സതീശന്‍ പറഞ്ഞു.

കലൂരിലെ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ മാധ്യമ ശ്രീ പുരസ്‌കാരം നല്‍കി 24 ന്യൂസ് ചീഫ് എഡിറ്ററും ഫ്‌ളവേഴ്‌സ് ടിവി ഡറക്ടറുമായ ആര്‍. ശ്രീകണ്ഠന്‍നായരെ ആദരിച്ചു. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സി. എല്‍. തോമസ് ( മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍/ ഡയറക്ടര്‍ കേരള മീഡിയ അക്കാദമി), പേഴ്‌സി ജോസഫ് ( വൈസ് പ്രസിഡന്റ് , വിഷ്വലൈസേഷന്‍ , ഏഷ്യാനെറ്റ്), എന്‍. പി. ചന്ദ്രശേഖരന്‍  ( ഡയറക്ടര്‍ ,കൈരളി ടിവി), പി. ശ്രീകുമാര്‍ ( ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍), അനില്‍ നമ്പ്യാര്‍  (എക്‌സിക്യൂട്ടിവ് എഡിറ്റര്‍  ജനം ടിവി) ,കേരള മീഡിയ അക്കാദമി ( ചെയര്‍മാന്‍  ആര്‍. എസ്. ബാബു). അമേരിക്കയില്‍ നിന്നുള്ള ഡോ. ജോര്‍ജ് മരങ്ങോളി ( പ്രഭാതം, നോര്‍ത്ത് അമേരിക്കയിലെ ആദ്യ വാര്‍ത്താപത്രം) എന്നിവര്‍ പയനിയര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

രഞ്ജിത് രാമചന്ദ്രന്‍ ( ന്യൂസ് 18, മികച്ച വാര്‍ത്താ അവതാരകന്‍ ), ടോം കുര്യാക്കോസ് ( ന്യൂസ് 18, മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍), സിന്ധുകുമാര്‍ ( മികച്ച ന്യൂസ് ക്യാമറമാന്‍, മനോരമ ന്യൂസ്), ലിബിന്‍ ബാഹുലേയന്‍ ( എഷ്യാനെറ്റ് ന്യൂസ്, മികച്ച ന്യൂസ് വിഡിയോ എഡിറ്റര്‍), സെര്‍ജോ വിജയരാജ്, സ്റ്റാര്‍ സിങ്ങര്‍ ( ഏഷ്യാനെറ്റ്, മികച്ച വിനോദ പരിപാടിയും പ്രൊഡ്യൂസറും ), ഷില്ലര്‍ സ്റ്റീഫന്‍ (മികച്ച പത്ര റിപ്പോര്‍ട്ടര്‍, മലയാള മനോരമ), അജി പുഷ്‌കര്‍ ( റിപ്പോര്‍ട്ടര്‍ ടിവി, മികച്ച ടെക്‌നിക്കല്‍ ക്രിയേറ്റിവ് പേഴ്‌സന്‍), എന്‍. ആര്‍. സുധര്‍മദാസ് ( കേരളകൌമുദി, മികച്ച പത്ര ഫൊട്ടോഗ്രഫര്‍ ), അമൃത എ.യു. ( സീനിയര്‍ കണ്ടന്റ് റൈറ്റര്‍, മാതൃഭൂമി ഓണ്‍ലൈന്‍), ഗോകുല്‍ വേണുഗോപാല്‍ ( ബെസ്റ്റ് അപ് കമ്മിങ് ജേര്‍ണലിസ്റ്റ് , ജനം ടിവി),-ഞഖ ഫസ് ലു (എ.ആര്‍.എന്‍ ന്യൂസ് /  എച്ച്.ഐ.റ്റി. എഫ്.എം ദുബായ്, മികച്ച റേഡിയോ ജേര്‍ണലിസ്റ്റ്/ ജോക്കി ) മികച്ച പ്രസ് ക്ലബ്  തിരുവനന്തപുരം, ബി. അഭിജിത് (ഹെഡ്,സ്‌പെഷല്‍ ജൂറി അവാര്‍ഡ്), രാജേഷ് ആര്‍ നായര്‍ ( പ്രൊഡ്യൂസര്‍ ഫ്‌ളവേഴ്‌സ് ടിവി, സ്‌പെഷല്‍ ജൂറി അവാര്‍ഡ്) എന്നിവര്‍ക്കാണ് മറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

ഇന്ത്യ പ്രസ് ക്ലബ് ഭാരവാഹികളായ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, വിശാഖ് ചെറിയാന്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറര്‍ റോയ് മുളകുന്നം , ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ഫോമാ പ്രസിഡന്റ് ബേബി മണക്കാട്ട്, ഫൊക്കാന മുന്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, എന്‍ആര്‍ഐ ചീഫ് എഡിറ്റര്‍ ബിജു കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോസ് മണക്കുന്നേല്‍ , പോള്‍ കറുകപ്പള്ളി, അനിയന്‍ ജോര്‍ജ്, സൈമണ്‍ വാളാച്ചേരി,ഷാജി രാമപുരം, ബിജു മുണ്ടക്കല്‍, ഫിലിപ്പോസ് ഫിലിപ്, സിജില്‍ പാലക്കലോടി,മധു കൊട്ടാരക്കര തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഐപിസിഎന്‍എ നാഷനല്‍ സെക്രട്ടറി ഷിജോ പൌലോസ് സ്വാഗതം പറഞ്ഞു.

പുരസ്‌കാര ചടങ്ങിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ (പ്ലാറ്റിനം ്യു ഇവന്റ്) സാജ് ഏര്‍ത് ഗ്രൂപ്പിന്റെ സാജന്‍ മിനി സാജന്‍, എലീറ്റ് സ്‌പോണ്‌സര്‍മാരായ വര്‍ക്കി എബ്രഹാം, ബേബി ഊരാളില്‍, ജോണ്‍ ടൈറ്റസ്, ജോയ് നേടിയകാലയില്‍ര്‍ ബിലീവേഴ്സ് ചാരിറ്റി ഹോസ്പിറ്റലിന്റെ ഫാ. സിജോ, ബെറാക എലൈറ്റ് എഡ്യൂക്കേഷ്‌റെ റാണി തോമസ്, ഗോള്‍ഡ് സ്‌പോണ്‍സര്‍മാരായ നോഹ ജോര്‍ജ് ഗ്ലോബല്‍ കൊളിഷന്‍ , ജോണ്‍ പി ജോണ്‍ കാനഡ, ദിലീപ് വര്ഗീസ്, അനിയന്‍ ജോര്‍ജ്, സില്‍വര്‍ സ്‌പോണ്‌സര്‍മാരായ സജിമോന്‍ ആന്റണി, ബിനോയ് തോമസ്, ജെയിംസ് ജോര്‍ജ് എന്നിവരും, ജോണ്‍സന്‍ ജോര്‍ജ്, വിജി എബ്രഹാം എന്നിവര്‍ ബ്രോന്‍സി സ്‌പോണ്‌സര്മാരും, ജേര്‍ണലിസം സ്റ്റുഡന്റസ് സപ്പോര്‍ട്ട് ജിജു കുളങ്ങര എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

 

Join WhatsApp News
അയ്യപ്പൻ 2025-01-11 05:01:35
മുഖ്യമന്ത്രി പിണറായി സഖാവ് ആയിരുന്നു എങ്കിൽ കുറച്ചുകൂടി മെച്ചമായേനെ. ശബരിമല മകര വിളക്കിന്റെ സമയത്ത് ഇവിടുന്നു അവിടെ പോയി പരിപാടി നടത്തി തിളങ്ങാമെന്ന് കരുതുന്നത് പമ്പര വിഡ്ഢിത്തരമാണ്. ശബരിമല സീസൺ അതിന്റെ പാരമ്യത്തിലാണ് ആണ് ജനുവരി മാസത്തിലെ ആദ്യത്തെ രണ്ടാഴ്ച . പഴയ പോലെ അല്ല കാലം മാറി .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക