Image

ഐ.പി.സി.എന്‍.എ. മാധ്യമശ്രീ പുരസ്‌കാരം ശ്രീകണ്ഠന്‍ നായര്‍ ഏറ്റു വാങ്ങി; പുരസ്‌കാര വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

Published on 11 January, 2025
ഐ.പി.സി.എന്‍.എ. മാധ്യമശ്രീ പുരസ്‌കാരം ശ്രീകണ്ഠന്‍ നായര്‍ ഏറ്റു വാങ്ങി;  പുരസ്‌കാര വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

 ശ്രീകണ്ഠന്‍ നായര്‍
പ്രിയമുള്ളവരെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്തമേരിക്ക- ഞാന്‍ അവിടെ പോയിട്ടുണ്ട്. എനിക്കറിയാം നിങ്ങള്‍ക്ക വിഷമമുണ്ട്. ചില മാധ്യമപ്രവര്‍ത്തരെല്ലാം ഈ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചു. എനിക്ക് അതിനോടൊന്നും അത്ര  യോജിപ്പില്ല. ഇവര്‍ എന്നോട് ഈ കാര്യം പറഞ്ഞപ്പോള്‍ ജൂറി ഇങ്ങനെ ഒരു തീരുമാനമെടുത്തെന്ന് പറഞ്ഞപ്പോള്‍ നവാഗത പ്രതിഭകള്‍ക്ക് ഇത് കൊടുക്കണം. അപ്പോള്‍ അവര്‍ക്ക് വളരെ സന്തോഷമാകും. നമ്മളൊക്കെ വാര്‍ദ്ധക്യത്തിലേപദമൂന്നി ആള്‍ക്കാരായതുകൊണ്ട് കൊടുക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷെ അവര്‍ അത് കേട്ടില്ല. കടലിനക്കക്കെ നിന്ന് കേരളത്തെ ക്ലോസായി കാണുകയും. കേരളത്തിലെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുകയും ചെയ്യുന്ന പ്രവാസികളാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പിന്നില്‍. അവരുടെ ആദരം വേണ്ട എന്ന് എന്തുകൊണ്ട് തീരുമാനിച്ചു എന്നറിയില്ല. കേരളത്തിലെ ജനങ്ങള്‍ വിദേശ രാജ്യങ്ങളിലെ മലയാളികളെ ഒരുപാട് ആശ്രയിക്കുന്നുണ്ട് പലകാര്യങ്ങളിലും. നമ്മള്‍ ഇ്‌പ്പോള്‍ നടന്ന മുണ്ടക്കൈ ദുരന്തത്തില്‍ മാത്രമല്ല മറ്റ് കേരളത്തില്‍ കോവിഡ് വന്നപ്പോള്‍  വെള്ളപ്പൊക്കം വന്നപ്പോഴും എല്ലാം നമ്മള്‍ അവരുടെ പിന്‍ബലം ഏറ്റുവാങ്ങിയവരും ഒക്കെയാണ്. എനിക്കറിയാം റിയാദിലെ ജയിലില്‍ കഴിയുന്ന റഹീമിന് പത്തുമുപ്പത്തിനാലു കോടി രൂപ പെട്ടെന്ന് പിരിച്ചെടുക്കണമെന്ന് പറഞ്ഞപ്പോള്‍ കേരളത്തില്‍ നിന്നു  ഇന്ത്യയില്‍ നിന്നും മാത്രമല്ല ഇത്രയും പണം വന്ന് ഇന്ത്യയ്ക്ക് പുറത്തു നിന്നായിരുന്നു. അതൊക്കെ നമ്മള്‍ എപ്പോഴും ഓര്‍മ്മിക്കേണ്ടകാര്യമാണ്. 

ഒരു അവാര്‍ഡ് നിരസിക്കുക എന്നത് വലിയ കാര്യമായിട്ട് ഞാന്‍ കാണുന്നില്ല. ചില ആളുകളെല്ലാം അതിനെകുറിച്ച് വീഡിയോ ചെയ്യുന്നത് കണ്ടു. എന്തിനാണ് അവര്‍ ഇത് ചെയ്യുന്നത് എനിക്കറിയില്ല.  ഞാനും ഒരു സമയത്ത് അവാര്‍ഡ് സംഘടിപ്പിച്ചപ്പോള്‍ അത് ആളുകള്‍ വാങ്ങാതിരുന്നപ്പോള്‍ പൊട്ടിത്തെറിച്ച് വേദിയില്‍ പ്രസംഗിച്ചയാളാണ്. തീര്‍ച്ചയായും ഒരു അവാര്‍ഡ് നിരസിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. അത് ഏത് സാഹചര്യത്തില്‍ ചെയ്യുമ്പോഴും ആളുകള്‍ക്ക് മുറിവേല്‍പ്പിക്കാതിരിക്കാന്‍ ശ്രമിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഒരു പക്ഷേ, ചില ആളുകളുടെ മനസ്സില്‍ തിരുവനന്തപുരത്തെ പ്രസ് ക്ലബ്ബിന് ഏറ്റവും നല്ല പ്രസ് ക്ലബിനുള്ള പുരസ്‌കാരം കിട്ടിയതാണ് അവരെ പ്രകോപിപ്പിച്ചത് എന്ന് ആരോ പറയുന്നത് കേട്ടു. ആര്‍. എസ്. ബാബുവൊക്കെ തിരുവനന്തപുരം പ്രസ് ക്ലബുമായി ബന്ധമുള്ളവരാണ്. തിരുവനന്തപുരത്തെ പ്രസ് ക്ലബിനോട് അല്ലെങ്കില്‍ അവിടത്തെ ഏതെങ്കിലും ഒരു വ്യക്തിയോട് വിരോധമുണ്ടെങ്കില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നല്കുന്ന പുരസ്‌കാരത്തില്‍ നിന്ന് മാറി നില്‍ക്കുന്നതല്ല ശരി എന്നാണ് എന്റെ അഭിപ്രായം. ഓരോര്‍ത്തര്‍ക്കും ഓരോ അഭിപ്രായമാണ്. ഈ പുരസ്‌കാരത്തിന്റെ വലിപ്പത്തേക്കാള്‍ ഞാന്‍ കാണുന്നത് അമേരിക്കന്‍ മലയാളികളോട് നമ്മള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരാദരവാണ് അവര്‍ നല്‍കുന്ന പുരസ്‌കാരം സ്വീകരിക്കുക എന്നത്. അവാര്‍ഡ് സ്വീകരിച്ചവരോട് എനിക്ക് പ്ര്‌ത്യേകം നന്ദിയും സ്‌നേഹവും ഉണ്ട്. നിരസിച്ചവരോട് നിങ്ങള്‍ ദയവു ചെയ്ത് ഇത് ആവര്‍ത്തിക്കരുത് എന്നൊരഭ്യര്‍ത്ഥന കൂടി. ചിലപ്പോള്‍ അവര്‍ ഇയാള്‍ ആണോ എന്നെ ഉപദേശിക്കാന്‍ എന്നു ചോദിച്ചേക്കും. അവരെന്റെ അഭിപ്രായം ചവറ്റുകുട്ടിയില്‍ ഇട്ടെന്നും വരാം. എന്നാലും ഇത് പറയാതെ പോകാന്‍ പാടില്ല എന്നെനിക്ക് തോന്നിയത് കൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. 

ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുണ്ട്. എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് സുനില്‍ ട്രൈസ്റ്റാറും സംഘവും ഇവിടെ എത്തി. അവര്‍ ഇങ്ങനെ ഒരു പുരസ്‌കാരം തന്നതുകൊണ്ടല്ല ഞാന്‍ ഇത് പറയുന്നത്. അവര്‍ ഒരു പാട് സ്‌ട്രൈനെടുത്ത് നമ്മുടെ നാട്ടില്‍ കൊണ്ടുവന്ന് പുരസ്‌കാരം ഏല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് പുറം തിരിഞ്ഞു നില്‍ക്കേണ്ട യാതൊരു ആവശ്യവുമില്ല. എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും വേണ്ടിയാണ് ഞാനിത് സംസാരിക്കുന്നത്. നാല്‍പതു കൊല്ലമായി ഞാന്‍ ഈ പെയിന്റുമടിച്ച് ഇറങ്ങാന്‍ തുടങ്ങിയിട്ട്. അപ്പോള്‍ നാല് പതിറ്റാണ്ടിന്റെ പാരമ്പര്യം എന്റെ ഉള്ളില്‍ ഉള്ളതുകൊണ്ട്, ആ ഒരു അഭിമാനം എനിക്ക് എപ്പോഴും ഉള്ളതു കൊണ്ടും, ഒരുപാട് പ്രതിസന്ധികളിലൂടെ എന്റെ മാധ്യമ ജീവിതം കടന്നുപോയിട്ടുള്ളതു കൊണ്ടുമാണ് ഞാന്‍ ഇതു പറയുന്നത്. ഈ അവാര്‍ഡ് തുക സാജന്‍ നല്‍കിയതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ ഒരു ലക്ഷം രൂപ ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ സൊസൈറ്റിയിലേക്ക് കൈമാറുകയാണ്. കേരളത്തില്‍ കഷ്ടപ്പെടുന്ന ആര്‍ക്കെങ്കിലും ഈ തുക ഉപകാരപ്പെടുമെന്ന് ഞാന്‍ പറയട്ടെ. ഈ അവാര്‍ഡിന് എന്നെ തിരഞ്ഞെടുത്ത ജൂറിക്കും സാജനും ഉള്‍പ്പെട്ട ജൂറിയാണ്.

 മധു കൊട്ടാരക്കരയുടെ 24 ന്റെ പ്രവര്‍ത്തനം കൊണ്ടാണോ എന്നറിയില്ല, അമേരിക്ക ഇപ്പോള്‍ കോന്നി പോലുള്ള സ്ഥലമാണ്. നിങ്ങളവിടെയുള്ള പ്രധാനപ്പെട്ടകാര്യങ്ങള്‍ വളരെ പെട്ടെന്ന് അറിയാന്‍ സാധിക്കുന്നു. മലയാള പത്രപ്രവര്‍ത്തകര്‍ ഒരു പാട് പേര് അവിടെ കാര്യമായി  പ്രവര്‍ത്തിക്കുന്നു. ഒരു പാടു പേര്‍ മലയാളി സുഹൃത്തുക്കള്‍ ജോലി കഴിഞ്ഞുവന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ പങ്കുകൊള്ളുന്നു. വളരെ കുറച്ചു സമയമേ എനിക്കു അമേരിക്കയില്‍ പോയി നില്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അപ്പോഴൊക്കെ നിങ്ങളെടുക്കുന്ന് ഈ സ്‌ട്രൈനും എഫേര്‍ട്ടും വളരെ സന്തോഷത്തോടെ നോക്കി കാണാറുണ്ട്. 

പിന്നെ ഇവര്‍ എനിക്ക് ഒരു മന്ത്രിയെകൊണ്ട് പുരസ്‌കാരം ഏല്‍പ്പിച്ചു തരണമെന്ന് ആഗ്രഹിച്ചിരുന്നു. അതൊന്നും കുഴപ്പമില്ല. മന്ത്രി പി.രാജീവ് കോതമംഗലത്ത് ഒരു അദാലത്തില്‍ പങ്കെടുക്കയാണ്. അദ്ദേഹം ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഏതു നിമിഷവും അദ്ദേഹം എത്തും. പക്ഷെ നമുക്ക് വലിയ മന്ത്രിമാരെ കോര്‍ഡിനേറ്റ് ചെയ്യുന്ന ഡല്‍ഹി മന്ത്രി നമുക്കുണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പൊതുപ്രവര്‍ത്തകനാണ് തോമസ് മാണി. ഇത്രയും ഫലിത ബോധത്തോടെ കാര്യങ്ങളെ കാണുകയും. ഒരു കുട്ടി മനസ്സോടെ കാര്യങ്ങള്‍ തുറന്നുപറയുകയും ചെയ്യുന്ന തോമസ് മാണി, തോമസ് അങ്ങാണ് ഒരു പുരസ്‌കാരം തരാന്‍ എന്തുകൊണ്ടും യോഗ്യന്‍. എന്റെ സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന് ആവശ്യമില്ല എങ്കില്‍ പോലും. ഞാന്‍ ഇവിടെ ഒരു സജഷന്‍ വച്ചായിരുന്നു. എന്റെ ഭാര്യ എന്റെ കൂടി വന്നിട്ടുണ്ട്. എനിക്ക് പുരസ്‌കാരം തരാന്‍ ഏറ്റവും യോഗ്യ എന്റെ ഭാര്യയാണ്. കാരണം എന്നെ സഹിക്കുന്ന ഒരാളാണല്ലോ. പക്ഷേ അത് ഇവര്‍ അംഗീകരിച്ചില്ല. പിന്നെ ഒരാള്‍ ആര്‍.എസ്. ബാബുവാണ്. പക്ഷേ ബാബുവിന് അങ്ങനെ ഒരവസരം കൊടുത്തില്ല. നിങ്ങള്‍ ഈ കാണിച്ച സ്‌നേഹത്തിനും വാത്സല്യത്തിനുമൊക്കെ നന്ദിയുണ്ട്. സ്്‌നേഹമുണ്ട്. എപ്പോഴും പ്രവാസികള്‍ എന്നു പറഞ്ഞാല്‍ നമ്മള്‍ ആദരവോടെ കാണുന്ന ജനസമൂഹമാണ്. കേരളത്തില്‍ ഒരു കാറ്റടിച്ചാല്‍ , ചെറുതായിട്ട് ഇലയെന്നനങ്ങിയാല്‍ എവിടൈങ്കിലും ഒരു ഡാമില്‍ വെള്ളമുയരുന്നതു കേട്ടാല്‍ നിങ്ങള്‍ കേരളത്തിന്റെ കാര്യങ്ങള്‍ അറിയാന്‍ എടുക്കുന്ന തന്ത്രപ്പാട് ഞങ്ങള്‍ കണ്ടിട്ടുണ്ട്. യൂട്യൂബിലൂടെ നമ്മള്‍ മോണിംഗ് ഷോ ചെയ്യുന്ന സമയത്ത് ഇവര്‍ രാത്രിയില്‍ ഇരുന്ന് പ്രഭാതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ വിധിക്കപ്പെട്ട ഒരു ജനസമൂഹമാണ് ഈ അവാര്‍ഡ് തന്നത് നന്ദി. ഈ പുരസ്‌കാരം വാങ്ങാത്തവരോട് ഞാന്‍ പറഞ്ഞ കാര്യം നിങ്ങള്‍ ഒരു അഡൈസ് ആയി മാത്രമേ എടുക്കാവൂ.കാരണം ഈ രംഗത്ത് ഞാന്‍ ഇത്രയും കാലത്തെ പരിചയമുള്ള ആളുകളായതുകൊണ്ട് പറഞ്ഞെന്നുള്ളൂ. ഇല്ലെങ്കില്‍ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളി കളയാം.


പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

ഇന്ത്യ പ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ മാധ്യമ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഞാന്‍ പങ്കു വയ്ക്കുന്നു. അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ അവര്‍ ഒരു സംഘടന രൂപീകരിച്ചു. കഴിഞ്ഞ എട്ടു പ്രാവശ്യമായി മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്നു.  അമേരിക്കയില്‍ വച്ചും കേരളത്തില്‍ വച്ചും അവര്‍ ഈ ചടങ്ങ് ഭംഗിയായി നടത്തുകയാണ്. ഒരു പ്രാവശ്യം അമേരിക്കയില്‍ വച്ച് നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എനിക്കും അവസരമുണ്ടായത് ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. വളരെ ശ്രദ്ധയോടു കൂടി ചിട്ടയായി സംഘടിപ്പിക്കുന്ന പരിപാടിയാണ്. നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ ആദരിക്കപ്പെടണം. നാട്ടിലെ വേരുകള്‍ വിസ്മരിക്കാത്തവരാണ് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ എന്ന് പ്രത്യേകം നമ്മളോട് വിളിച്ചു പറയുന്നതാണ് ഈ പരിപാടി എന്നു പ്രത്യേകമായി പരാമര്‍ശിക്കാന്‍ ഞാനാഗ്രഹിക്കുകയാണ്. ദീര്‍ഘമായ ഒരു പ്രസംഗം നടത്തുന്നത് അനൗചിത്യമാണെന്ന് എനിക്കറിയാം. ലോകത്തെല്ലായിടത്തും അമേരിക്കയിലുള്‍പ്പെടെ വലിയ ജനാധിപത്യം ഉണ്ടെന്ന് അവകാശപ്പെടുന്ന അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ വലിയ പ്രോഗ്രസ്സീവാണെന്ന് കരുതപ്പെടുന്ന കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍, മാധ്യപ്രവര്‍ത്തനം ഒരുപാട് ഭീഷണികള്‍, വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലമാണ്. ഞാന്‍ എപ്പോഴും പറയാറുള്ളത്  ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാം വേറൊരു ഫോര്‍മാറ്റില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. അന്നത്തെയെല്ലാം ഏകാധിപതികളായ നേതാക്കന്‍മാര്‍ അല്ലെങ്കില്‍ മറ്റുള്ളവരുടെ ജനാധിപത്യപരമായ അവകാശങ്ങളെ പൗരാവകാശങ്ങളെ അടിച്ചമര്‍ത്തുന്നവര്‍, ചോദ്യം ചെയ്യുന്നവരെ, ചെറുത്തു നില്‍ക്കുന്നവരെ, ജയിലറകളിലേക്ക് അയക്കുന്നവര്‍, അവരെ നാടുകടത്തുന്നവര്‍ ഇങ്ങനെ ഔദ്യോഗിക...  മാത്രം. അന്ന് ഒഫീഷ്യല്‍ മീഡിയ മാത്രമാണുണ്ടായിരുന്നത്, ഇപ്പോള്‍ ഒഫീഷ്യല്‍ മീഡിയ മാത്രമല്ല ഉള്ളത്. ഇപ്പോള്‍ എല്ലാ മീഡിയയും ഉണ്ട്.  പക്ഷേ പലപ്പോഴും നമ്മള്‍ നോക്കുമ്പോള്‍ ഒഫീഷ്യല്‍ മീഡയയോട് ചേര്‍ന്നു നില്‍ക്കുന്ന മീഡിയകള്‍ നമ്മള്‍ എല്ലായിടത്തും പൊതുവായി കാണുന്നു. കാരണം അതിനൊക്കെയുള്ള സമ്മര്‍ദ്ദങ്ങള്‍, പ്രശ്‌നങ്ങള്‍ എല്ലാ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും മാധ്യമ ഉടമകളും നേരിടുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഞാന്‍ ഏതെങ്കിലും ഒരു പ്രദേശത്തെ ഒതുക്കി നിര്‍ത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയമല്ല പറയുന്നത്. അക്രോസ് ദ വേള്‍ഡ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വരുന്ന റിപ്പോര്‍ട്ടുകള്‍ അതുതന്നെയാണ്. 

പ്രിന്റ് മീഡിയ മാറി,  വിഷ്യല്‍ മീഡിയ മാറി. സോഷ്യല്‍ മീഡിയ വന്നു. ഇപ്പോള്‍ ക്ലൗഡ് മീഡിയ. എന്തൊക്കെയാണ്. ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാം ഡെവലപ് ചെയ്തു വരുമ്പോള്‍ ഏതാധിപതികളായ ഈ നേതാക്കള്‍ ഈ ടെക്‌നോളജിയെ ഈ സോഷ്യല്‍ മീഡിയയെ എങ്ങനെയാണ് അവര്‍ ദുരുപയോഗം ചെയ്യാന്‍ പോകുന്നത്.  ചെറുത്തു നില്‍ക്കുന്നവരും ചോദ്യം ചെയ്യുന്നവരും അപകടത്തിലാണ്. എല്ലാ കാലത്തും ജീവനു ഭീഷണി ഉണ്ടായിരുന്നു. അവരുടെ അവരുടെ ഔദ്യോഗിക ജീവിതം ഭീഷണിയിലായിരുന്നു. അത് ഈ പുതിയ കാലത്തിന്റെ പുതിയ പ്രത്യേകതകളോട ഒന്നിച്ച് ആ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി എല്ലാ സെക്റ്ററിലും നടക്കുന്നതു പോലെ മാധ്യമ രംഗത്തും നടക്കുന്നു. ഈ മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ പറ്റി നമ്മള്‍ എല്ലാവരും ബോധവാന്‍മാരായിരിക്കണം. എന്നു മാത്രം വിനയപൂര്‍വ്വം പറഞ്ഞുകൊണ്ടു അമേരിക്കയിലെ ഈ പ്രസ് ക്ലബിന്റെ പ്രവര്‍ത്തകര്‍ വെറും മാധ്യമ പ്രവര്‍ത്തകര്‍ മാത്രമല്ല, മനുഷ്യസ്‌നേഹികള്‍ കൂടിയാണെന്ന് അവര്‍ ഒരുപാട് പ്രാവശ്യം തെളിയിച്ചിട്ടുള്ളവരാണ്. കേരളത്തെ അവര്‍ മൈലുകള്‍ക്കപ്പുറത്ത് ഇരുന്നുകൊണ്ട് ഈ നാടിനെ അവര്‍ ഹൃദയത്തിലേറ്റിയിരിക്കുന്നു എന്നതിന്റെ കൂടി തെളിവായി ഞാനീ പരിപാടിയെ കാണുന്നു. അവാര്‍ഡ് ഏറ്റു വാങ്ങുന്ന മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും പ്രത്യേകമായി അഭിനന്ദിച്ചുകൊണ്ട് എന്റെ വാക്കുകള്‍ ചുരുക്കുന്നു. നന്ദി.


 

ഐ.പി.സി.എന്‍.എ. മാധ്യമശ്രീ പുരസ്‌കാരം ശ്രീകണ്ഠന്‍ നായര്‍ ഏറ്റു വാങ്ങി;  പുരസ്‌കാര വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ഐ.പി.സി.എന്‍.എ. മാധ്യമശ്രീ പുരസ്‌കാരം ശ്രീകണ്ഠന്‍ നായര്‍ ഏറ്റു വാങ്ങി;  പുരസ്‌കാര വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ഐ.പി.സി.എന്‍.എ. മാധ്യമശ്രീ പുരസ്‌കാരം ശ്രീകണ്ഠന്‍ നായര്‍ ഏറ്റു വാങ്ങി;  പുരസ്‌കാര വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ഐ.പി.സി.എന്‍.എ. മാധ്യമശ്രീ പുരസ്‌കാരം ശ്രീകണ്ഠന്‍ നായര്‍ ഏറ്റു വാങ്ങി;  പുരസ്‌കാര വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ഐ.പി.സി.എന്‍.എ. മാധ്യമശ്രീ പുരസ്‌കാരം ശ്രീകണ്ഠന്‍ നായര്‍ ഏറ്റു വാങ്ങി;  പുരസ്‌കാര വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ഐ.പി.സി.എന്‍.എ. മാധ്യമശ്രീ പുരസ്‌കാരം ശ്രീകണ്ഠന്‍ നായര്‍ ഏറ്റു വാങ്ങി;  പുരസ്‌കാര വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ഐ.പി.സി.എന്‍.എ. മാധ്യമശ്രീ പുരസ്‌കാരം ശ്രീകണ്ഠന്‍ നായര്‍ ഏറ്റു വാങ്ങി;  പുരസ്‌കാര വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ഐ.പി.സി.എന്‍.എ. മാധ്യമശ്രീ പുരസ്‌കാരം ശ്രീകണ്ഠന്‍ നായര്‍ ഏറ്റു വാങ്ങി;  പുരസ്‌കാര വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക