Image

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പുരസ്‌ക്കാര നിശ വ്യത്യസ്തമായി

രഞ്ജിനി Published on 11 January, 2025
 ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പുരസ്‌ക്കാര നിശ വ്യത്യസ്തമായി

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമശ്രീ മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അരങ്ങൊഴിഞ്ഞ പ്രതിഭകള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട്  തുടങ്ങിയ ചടങ്ങിന് പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശന്‍ തിരിതെളിയിച്ചു. നൃത്തഗാന മേളത്തോടെയായിരുന്നു ചടങ്ങുകള്‍ക്ക് ആരംഭംകുറിച്ചത്.  സാമൂഹിക - സാംസ്‌ക്കാരിക -രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖരാലും വിശിഷ്ട അധിതികളാലും വേദി ധന്യമായിത്തീര്‍ന്നു. മാധ്യമ രംഗത്തെ പ്രവര്‍ത്തന മികവിനും വിലപ്പെട്ട സംഭാവനകള്‍ക്കും അര്‍ഹിക്കുന്നവര്‍ക്ക്  മാത്രം ഏഴാം കടലിനക്കരെ നിന്നും നല്‍കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയതും വിലപ്പെട്ടതുമായ പുരസ്‌കാര രാവിനാണ് ജനുവരി 10 നു വൈകുന്നേരം 5മണിക്ക് കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് തിരിതെളിഞ്ഞത്.

സാമൂഹിക - സാംസ്‌ക്കാരിക -രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖര്‍ പുരസ്‌കാരദാനം നിര്‍വഹിച്ചു. 'ഇന്ത്യന്‍ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. വളരെ ശ്രദ്ധയോടു കൂടി ചിട്ടയായി സങ്കടിപ്പിക്കുന്ന പരിപാടിയാണ്. നാട്ടിലെ
മാധ്യമ പ്രവര്‍ത്തകര്‍ ആദരിക്കപ്പെടണം നാട്ടിലെ വേദികള്‍ വിസ്മരിക്കാത്തവരാണ് അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ എന്ന് പ്രത്യേകം നമ്മളോട് വിളിച്ചു പറയുന്നതാണ് ഈ പരിപാടി എന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തനത്തിന് ഒരുപാട് ഭീഷണികളും വെല്ലുവിളികളും  നേരിടുന്ന കാലമാണെന്നും അവാര്‍ഡുകള്‍
ഏറ്റുവാങ്ങുന്ന എല്ലാ മാധ്യമ പ്രവര്‍ത്തകരെയും ഞാന്‍ പ്രത്യേകമായി അഭിനന്ദിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാംസ്‌കാരികപരമായി ഇന്നും ഒരുപാട് മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന മാധ്യമങ്ങളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നുമാണെന്നും  അത്തരം ഒരു കൂട്ടായ്മയുടെ ഭാഗമാണ് ഇന്ത്യന്‍ പ്രസ് ക്ലബ് ഓഫ്  നോര്‍ത്ത് അമേരിക്ക എന്ന്
വിശ്വസിച്ചുകൊണ്ട് തന്നെ അവര്‍ നടത്തുന്ന ഒരുപാട് സോഷ്യല്‍ കമ്മിറ്റഡായിട്ടുള്ള പരിപാടികളും സാമൂഹിക ഇടപെടലുകളും അവര്‍ നടത്തുന്ന ഈ പ്രയത്‌നത്തെയും പ്രത്യേകം അഭിനന്ദിക്കുന്നുയെന്നും ശ്രീ ഹൈബി ഈഡന്‍ പറഞ്ഞു. സാമൂഹിക പ്രദിബദ്ധതയുള്ള വിഷയങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും മറ്റെല്ലാ
പ്രവര്‍ത്തനത്തിനും  അഭിവാദനങ്ങള്‍ നേരുന്നുയെന്നു ശ്രീ ടി ജെ വിനോദ് എം ല്‍ എപരിപാടിയില്‍ പുരസ്‌കാരദാനത്തിനിടെ പറഞ്ഞു.കേരളത്തിലെ എല്ലാവിധപ്രശ്‌നങ്ങളേയും ഏറ്റെടുത്തു നടത്താന്‍ തയ്യാറാവുന്ന എല്ലാ പ്രവാസികളെയുംതാന്‍ അഭിവാദ്യം ചെയ്യുന്നു . ഇത്തരമൊരു അവാര്‍ഡ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്കാന്‍ അവര്‍ എടുത്ത തീരുമാനത്തിന് ആശംസകള്‍ നേരുന്നു.  2025യില്‍ എല്ലാവിധ സമൃദ്ധിയും ഐഷ്വര്യവും ഉണ്ടാവട്ടെയെന്നു  ശ്രീ മാണി സികാപ്പന്‍ ആശംസിച്ചു.

അമേരിക്കയിലെ വിശേഷങ്ങള്‍ അറിയാന്‍  താല്പര്യമുള്ള ഇന്ത്യയിലെ സാധാരണക്കാരായ ആളുകള്‍ക്ക് താല്പര്യമുണ്ടായതും അത് വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരാണെന്നും എം ല്‍ എ റോജിഅഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തനത്തിനോടൊപ്പം തന്നെ മനുഷ്യത്വപരമായ
എല്ലാ പ്രവര്‍ത്തനവും നടത്തുന്ന അമേരിക്കയിലെ  എല്ലാ മലയാളി പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ശ്രീ സെബാസ്റ്റിയന്‍ പോള്‍ ചടങ്ങില്‍ സംസാരിച്ചു തുടങ്ങിയത്.

ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌ക്കാരം ശ്രീ ശ്രീകണ്ഠന്‍ നായര്‍ ഏറ്റുവാങ്ങി. കേരളത്തിലെ പല ദുരന്തങ്ങള്‍ക്കും പിന്‍ബലമായത് പ്രവാസികളായിരുന്നു അവര്‍ക്ക് വേണ്ടി തിരികെ നല്‍കാന്‍കഴിയുന്നത് അവര്‍ നല്‍കുന്ന ആദരവ് സ്‌നേഹപൂര്വ്വം സ്വീകരിക്കുകയാണ് വേണ്ടതെന്നും ഇതിനിതു പിന്നിലെ പ്രയത്‌നം ചെറുതല്ലെന്നും
അദ്ദേഹം പറഞ്ഞു . കൂടാതെ തനിക്കു ലഭിച്ച അവാര്‍ഡ് തുക ഫ്‌ലവര്‍സ് ഫാമിലിചാരിറ്റബിള്‍ സൊസൈറ്റിക്ക് കൈമാറുന്നു എന്നും അദ്ദേഹം അറിയിച്ചു.

മാധ്യമശ്രീ, മാധ്യമരത്‌ന, മീഡിയ എക്സലന്‍സ് പുരസ്‌ക്കാരങ്ങള്‍ കൂടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പയനിയര്‍ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ഷിജോ പൗലോസ് (ജനറല്‍ സെക്രട്ടറി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക)
സ്വാഗതപ്രസംഗവും സുനില്‍ ട്രൈസ്റ്റാര്‍(പ്രസിഡന്റ്  ഇന്ത്യ പ്രസ് ക്ലബ് ഓഫ്നോര്‍ത്ത് അമേരിക്ക ) അദ്യക്ഷതയും വഹിച്ചു.
 

 ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പുരസ്‌ക്കാര നിശ വ്യത്യസ്തമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക