കൊച്ചി: വായന കുറയുന്നു എന്നു മുറവിളി കുട്ടുന്ന സാഹചര്യത്തില്‍ ഇ-മലയാളി ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമെന്ന് എം. കെ.രാഘവന്‍ എം.പി പറഞ്ഞു. കൊച്ചി ഗോകുലം പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന കഥാ-കവിതാ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാഷ നിലര്‍ത്താന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇ മലയാളി ചെയ്യുന്നത്. കേരളത്തിന്റെ കരിക്കുലം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ വിദ്യാഭ്യാസ ഡയറക്റ്ററും എഴുത്തുകാരനുമായ കെ.വി. മോഹന്‍ കുമാര്‍, എഴുത്തുകാരികളായ കെ. രേഖ, ദീപ നിശാന്ത്, എന്നിവര്‍ പ്രഭാഷണം നടത്തി. പോള്‍ കറുകപ്പള്ളിക്ക് ബെസ്റ്റ് സോഷ്യോ കള്‍ച്ചറല്‍ ഐക്കണ്‍ അവാര്‍ഡ് സുനില്‍ ട്രൈസ്റ്റാര്‍ നല്‍കി.
മത്സര വിജയികള്‍ക്ക് എം. കെ.രാഘവന്‍ എം.പി, കെ.വി. മോഹന്‍ കുമാര്‍, കെ. രേഖ, ദീപ നിശാന്ത്, കുര്യന്‍ പാമ്പാടി. സുനില്‍ ട്രൈസ്റ്റാര്‍, ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി എന്നിവര്‍ മൊമെന്റോകളും കാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. ജോര്‍ജ് ജോസഫ് ആമുഖ പ്രഭാഷണവും, സുനില്‍ ട്രൈസ്റ്റാര്‍ നന്ദിയും പറഞ്ഞു.
ചെറുകഥ മത്സരത്തിന് ഒന്നാം സമ്മാനം 50,000 രൂപയും ഫലകവും സുരേന്ദ്രന്‍ മങ്ങാട്ട് (കാകവൃത്താന്തം) ജെസ്മോള്‍ ജോസ് (ഒറ്റപ്രാവുകളുടെ വീട്) എന്നിവര്‍ പങ്കിട്ടു. രണ്ടാം സമ്മാനം രാജീവ് ഇടവ (വീട്), സിന്ധു ടിജി (ഓതം) എന്നിവര്‍ക്കാണ്. മൂന്നാം സമ്മാനം ദിവ്യാഞ്ജലി പിക്ക് ലഭിച്ചു (നോട്ട്‌റോക്കറ്റുകള്‍)
സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ജോസഫ് എബ്രഹാമും (നാരായണീയം), ജൂറി അവാര്‍ഡുകള്‍ അമ്പിളി കൃഷ്ണകുമാര്‍: ഒറ്റമന്ദാരം, രേഖ ആനന്ദ്: മുല്ലപെരിയാര്‍ തീരത്തെ മുല്ലപ്പൂക്കാരി, ആന്‍സി സാജന്‍: അയത്‌നലളിതം, സിമ്പിള്‍ ചന്ദ്രന്‍: ആകാശം തൊട്ട ചെറുമരങ്ങള്‍, രാജ തിലകന്‍: ബദ്‌റൂല്‍ മുനീര്‍, ഷാജുബുദീന്‍: ഇലച്ചാര്‍ത്തുകള്‍ക്കിടയിലെ ഇലഞ്ഞി മരങ്ങള്‍, പാര്‍വതി ചന്ദ്രന്‍: പിശാചിനി, ഹസ്‌ന വി പി: നോവ് പടര്‍ന്നൊരു നോമ്പോര്‍മ്മ, സജിത ചന്ദ്രന്‍: രഹസ്യ കുടുക്ക, ശ്രീകണ്ഠന്‍ കരിക്കകം: കുണ്ടമണ്‍കടവിലെ പാലം, ശ്രീവത്സന്‍ പി.കെ : ഗോളാന്തരയാത്ര, സ്വാതി ആര്‍. കൃഷ്ണ എന്നിവരും ഏറ്റുവാങ്ങി.
കവിതാമല്‍സരത്തിനു ഒന്നാം സമ്മാനം രാധാകൃഷ്ണന്‍ കാര്യക്കുളവും (നിന്നോടെനിക്കിഷ്ടമാണ്), ഷിനില്‍ പൂനൂരും ( മുഖംമൂടി) പങ്കിട്ടു.
രണ്ടാം സമ്മാനം രമ പ്രസന്ന പിഷാരടി: കോവഡ ഇരിയ'യിലെ ഇടയക്കുട്ടികള്‍ എന്നിവര്‍ സ്വീകരിച്ചു.
ജൂറി അവാര്‍ഡ് വിജയികള്‍ ശ്രീലേഖ: വീട്ടിലേക്കുള്ള വഴി, ആനന്ദവല്ലി ചന്ദ്രന്‍: വൈഡൂര്യമാലകള്‍, രാജരാജേശ്വരി: ഉഷസെ, സ്വസ്തി എന്നിവരും ഏറ്റുവാങ്ങി.