അതിഥി ദൈവതുല്യനാണ് നമ്മുടെ സംസ്കാരത്തിൽ. ഒരാളെ വീട്ടിലേക്ക് ക്ഷണിക്കുന്നു അത് വിവാഹത്തിനോ പുതിയ വീട്ടിലേക്കുള്ള കേറി താമസത്തിനോ എന്തിനുമായിക്കൊള്ളട്ടെ ക്ഷണിച്ച് വീട്ടിൽ വന്നു കഴിഞ്ഞാൽ ഏറ്റവും മാന്യമായിയാണ് നമ്മൾ പെരുമാറുക. കാരണം അയാൾ സ്വന്തം ഇഷ്ടത്താൽ വന്നതാണെങ്കിലും നമ്മൾ ക്ഷണിച്ചിട്ടാണ്, വരണമെന്ന് പറഞ്ഞിട്ടാണ് വന്നത്. അപ്പോൾ ഏറ്റ മാന്യമായി അങ്ങേയറ്റത്തെ മര്യാദയോട് കൂടി വേണം പെരുമാറുക.
ചിലപ്പോഴൊക്കെ മറ്റു കോളേജിലേക്ക് ലൈബ്രറിയിലേക്ക് ഏതെങ്കിലും സാംസ്കാരിക സംഘടനകളുടെ ക്ഷണപ്രകാരമോ അതിഥിയായി പോകാറുണ്ട്. ഏറ്റവും മര്യാദയോട് കൂടിയാണ് പെരുമാറുക. ക്ഷണിച്ചിട്ടാണല്ലോ ചെന്നത്. ചിലപ്പോൾ ഇവരെയൊക്കെ വ്യക്തി ജീവിതത്തിൽ നല്ല പരിചയമുള്ളവരായിരിക്കാം സുഹൃത്തുക്കളായിരിക്കാം ആ പരിചയവും അടുപ്പവും ഒക്കെ ഉണ്ടെങ്കിൽ തന്നെ അതിഥിയായിയിട്ടാണ് നമ്മളെ സ്വീകരിക്ക.
കഴിഞ്ഞദിവസം ഞാൻ അമ്പലപ്പുഴ ഗവൺമെന്റ് കോളേജില് guest ആയിട്ടാണ് പോയത്. ഏറ്റവും മര്യാദോട് കൂടി സൽക്കരിച്ചു കാപ്പി ചായ ഊണ് ഒക്കെ തന്നു യാത്രയാക്കി. ഈ ഒരു അവസരത്തിൽ അല്ലാതെ മറ്റെന്തെങ്കിലും വ്യക്തിപരമായിട്ടുള്ള ആവശ്യങ്ങൾക്കാണ് ഞാൻ ആ കോളേജിൽ പോകുന്നതെങ്കിൽ കഴിഞ്ഞദിവസം എന്നെ സൽക്കരിച്ച അവരൊക്കെ തന്നെ ഒരു ചിരിയിലും നല്ല വാക്കിലും ഒതുക്കികടന്ന് പോകുമായിരിക്കും. അല്ല കടന്നു പോവുക തന്നെ ചെയ്യണം അത് അങ്ങനെ തന്നെയാണ് വേണ്ടത്.
പറഞ്ഞ് വന്നത് ഹണി റോസ് ബോബി ചെമ്മണ്ണൂർ വിഷയത്തെക്കുറിച്ചാണ്. ഹണി റോസിനെ അതിഥിയായിട്ടാണ് വിളിച്ചത്. വിളിച്ചിട്ടാണ് അവര് ചെന്നത്. അങ്ങേയറ്റത്തെ മര്യാദയോടുകൂടി പെരുമാറേണ്ട ഉത്തരവാദിത്വം ക്ഷണിച്ചവർക്ക് ഉണ്ട്. സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ. പൊതുവേദിയിൽ പൊതുജന മധ്യത്തിൽ അപമാനിക്കപ്പെടുക എന്ന് വെച്ചാൽ അത് വല്ലാത്ത തീവ്ര വേദനയുടെ ഒരു അനുഭവമാണ്. എന്നിട്ടും അവരവിടെ ചിരിച്ചുകൊണ്ട് നിന്നു. ആ ചിരി അവരുടെ വേദനയുടെ manifestation ആണ്. തിരിച്ച് മറുപടിയൊന്നും പറയുന്നില്ല. ആ അപമാനം പിന്നെ reels ആയിട്ടും video ആയിട്ടും പ്രചരിപ്പിക്കപ്പെടുന്നു. ആ ദിവസം കൊണ്ടത് തീരുന്നില്ല. അപമാനിക്കപ്പെടുക എന്ന് വെച്ചാൽ ഇല്ലാതാകുന്നതിന് തുല്യമാണ്. അവിടെനിന്ന് നടന്ന് നീങ്ങുക പ്രയാസമാണ്.
അത് വീണ്ടും വീണ്ടും ജനം ഏറ്റുപാടാതിരിക്കാൻ അവർക്ക് ഇതേ മാർഗ്ഗമുള്ളൂ. അപമാനിക്കപ്പെട്ടിട്ടില്ലാത്തതുകൊണ്ടാവാം ബോബി ചെമ്മണ്ണൂന് അതിന്റെ തീവ്രത എന്തെന്നറിയാത്തത്.