" പ്രിൻസിപ്പാളിന്റെയും മറ്റു അധ്യാപകരുടെയും മുമ്പിൽ വെച്ച് ഒരുഹയർസെക്കന്ററി വിദ്യാർത്ഥി സ്വന്തം അദ്ധ്യാപകൻ്റെ കൈ തല്ലി ഒടിച്ചത് നാം
വാർത്തകളിൽ കണ്ടതാണ്. കേവലം ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. അതുകൊണ്ട്
വളർത്തുമ്പോഴെ ശ്രദ്ധിക്കുക, അത്യാവശ്യമാണ്. അധ്യാപകരെയും
മാതാപിതാക്കളെയും ബഹുമാനിക്കണം എന്നറിയാത്തവരല്ല ഇത്തരം തെറ്റുകളിൽ
പെട്ട് പോകുന്നത്. പിന്നെ എന്തായിരിക്കും?? . സോഷ്യൽ മീഡിയകളിൽ
മുതിർന്നവരെ ബഹുമാനിക്കാതെ അവരോട് കയർക്കുന്ന വീഡിയോകളാണ് ഇപ്പോഴത്തെ
ട്രെൻഡ്. thuglife എന്നൊക്കെ പറഞ്ഞ് അതിനെ റോൾമോഡൽ ആക്കുമ്പോൾ ബഹുമാനം
എന്നുള്ള നാലക്കം അവർ മറക്കുന്നു. "
"ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി മൊബൈൽ ഫോൺ നൽകാത്തതിൽ ബാത്‌റൂമിൽ
ആത്മഹത്യ ചെയ്തു". വാർത്ത വായിച്ചപ്പോൾ മനസ്സൊന്ന് നടുങ്ങി . ആറു
വയസ്സുള്ള ഒരു വിദ്യാർത്ഥി ആത്മഹത്യക്ക് മുതിരുക എന്നുള്ളത് ആശങ്ക
ഉളവാക്കുന്നതാണ്. ആരായിരിക്കും അവനെ അത് പഠിപ്പിച്ചിട്ടുണ്ടാവുക?. പുതിയ
തലമുറ ഇങ്ങനെയെങ്കിൽ ഈ ലോകത്തിന്റെ ഭാവി ചിന്തിക്കാവുന്നതെയുള്ളു .
ആത്മഹത്യ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. രണ്ടായിരത്തിലധികം
വിദ്യാർഥികൾ ഉൾപ്പെടെ കഴിഞ്ഞ വർഷം മാത്രം പതിനായിരത്തിലേറെ ജീവനുകൾ
ആത്മഹത്യയിൽ പൊളിഞ്ഞു.
വിക്ടർ ഹ്യുഗോ പറയുന്നു :"ഒരു സ്കൂൾ വാതിൽ തുറക്കുന്ന
വ്യക്തി ഒരു ജയിൽ അടയ്ക്കുന്നു". എന്നാൽ ഈ നവയുഗത്ത് ഈ വാക്കുകൾ
തിരുത്തേണ്ടിയിരിക്കുന്നു. ഒരു സ്കൂൾ തുറന്നാൽ ഒരു ജയിൽ അടക്കും എന്നതിന്
പകരം ഒരു ജയിൽ തുറക്കുമെന്ന് പറയേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ
പോക്ക്. വിദ്യാർത്ഥി തലമുറയെ ഇനിയും കടിഞ്ഞാണിട്ടില്ലെങ്കിൽ ഇരുണ്ട
ഭാവിയായിരിക്കും ഫലം. പ്രശ്നങ്ങൾ എന്തൊക്കെയാണ്?......ചർച്ചചെയേണ്ടതുണ്ട്
മാതാപിതാക്കൾ മക്കളുമായി സംസാരിക്കുന്നില്ല. അവരെ അന്ധമായി
വിശ്വസിക്കുന്നു. സ്വന്തം മക്കളെ വിശ്വസിക്കണം അല്ലെങ്കിൽ അത് അവരെ
മാനസികമായി തളർത്തും. അമിതമായാൽ അമൃതവും വിഷമാണല്ലോ. അതുപോലെതന്നെയാണ്
എല്ലാം. മാതാപിതാക്കൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവർക്ക് തോന്നണം. അത്
തെറ്റിൽ നിന്ന് വിട്ട് നിൽക്കാനുള്ള പ്രധാനപ്പെട്ട കാരണമാണ്. ഇപ്പോഴത്തെ
വിദ്യാർത്ഥികളിൽ ആ തോന്നൽ ഇല്ല എന്നതാണ് തെറ്റ് ചെയ്യാനുള്ള വലിയ
പ്രചോദനം. മക്കൾ വളരുമ്പോൾ തന്നെ മാതാപിതാക്കളെക്കുറിച്ച്,
ഗുരുക്കന്മാരെക്കുറിച്ച്, അവരോട് എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ചും
ബോധവത്കരിക്കണം. മറിച്ചായാൽ സ്വന്തം മാതാവിനെ പോലും കൊല ചെയ്യാൻ
അറപ്പില്ലാത്ത വ്യക്തിത്വമായി മാറും. പ്രിൻസിപ്പാളിന്റെയും മറ്റു
അധ്യാപകരുടെയും മുമ്പിൽ വെച്ച് ഒരു ഹയർസെക്കന്ററി വിദ്യാർത്ഥി സ്വന്തം
അദ്ധ്യാപകന്റെ കൈ തല്ലി ഒടിച്ചത് നാം വാർത്തകളിൽ കണ്ടതാണ്. കേവലം ഇത് ഒരു
ഒറ്റപ്പെട്ട സംഭവമല്ല. അതുകൊണ്ട് വളർത്തുമ്പോഴെ ശ്രദ്ധിക്കുക,
അത്യന്താപേക്ഷികമാണ്. അധ്യാപകരെയും മാതാപിതാക്കളെയും ബഹുമാനിക്കണം
എന്നറിയാത്തവരല്ല ഇത്തരം ചെയ്തികളിൽ പെട്ട് പോകുന്നത്.പിന്നെ
എന്തായിരിക്കും?? . സോഷ്യൽ മീഡിയകളിൽ മുതിർന്നവരെ ബഹുമാനിക്കാതെ അവരോട്
കയർക്കുന്ന വീഡിയോകളാണ് ഇപ്പോഴത്തെ ട്രെൻഡ്. thuglife എന്നൊക്കെ പറഞ്ഞ്
അതിനെ റോൾമോഡൽ ആക്കുമ്പോൾ ബഹുമാനം എന്നുള്ള നാലക്കം അവർ മറക്കുന്നു.
അതായത്, സോഷ്യൽമീഡിയയാണ് അടുത്ത വില്ലൻ.എന്നാൽ ചില മാതാപിതാക്കളെങ്കിലും പറയാറുണ്ട് "ഒരിക്കലും മൊബൈൽ കുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകരുത്". അത് കുട്ടികളുടെ ബുദ്ധി
തകരാറിലാക്കും. ഇത് ശുദ്ധ മണ്ടത്തരമാണ്. കാരണം വരുന്ന തലമുറയിൽ ഇത്തരം
കാര്യങ്ങൾ അറിയാതെ ജീവിക്കുക കഠിനമായിരിക്കും. ഇപ്പോൾ തന്നെ IT
പ്രൊഫഷനുകൾക്കാണ് മുൻഗണന. എങ്കിലും സ്മാർട്ട് ഫോൺ ഉപയോഗം രക്ഷിതാക്കളുടെ
പരിധിയിലായിരിക്കണം.കുട്ടികളിലേക്ക് ഒരു കണ്ണ് വേണം. കാരണം മോബൈൽ ഫോൺ
ഉണ്ടാക്കുന്ന ദൂഷ്യഫലവും വളരെ വലുതാണ്. മൊബൈൽഫോണിലെ പല ട്രാപ്പുകളിലും
പെട്ട് സമ്പത്തും അഭിമാനവും നഷ്ടമാകുമ്പോൾ ആത്മഹത്യയിലേക്കു എത്തുന്നു.
കളിക്കുന്ന ഗെയിമുകൾ അവരെ കൊലയാളിയാക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായ
കേരളത്തിലെ കഥയാണ് ഇത്. സോഷ്യൽമീഡിയ പ്ലാറ്റ് ഫോം വിദ്യാർത്ഥികളെ ഫോൺ
അഡിക്ഷനിലേക്കും പഠന താഴ്ചയിലേക്കും നയിക്കുന്നുണ്ട്. 30% കുട്ടികൾ ഫോൺ
അഡിക്ഷൻ സംഭവിച്ചവരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളുടെ
ശ്രദ്ധ തിരിക്കുന്നതിന്റെ പ്രധാന കാരണവും സോഷ്യൽമീഡിയ തന്നെയാണ്. ആദ്യം
സൂചിപ്പിച്ചത് പോലെ കണ്ണടച്ചു വിശ്വസിക്കാതിരിക്കുക. അല്ലെങ്കിൽ പിന്നീട്
ദുഃഖിക്കേണ്ടിവരും.
എങ്ങനെ ഇതിൽ നിന്ന് കര കയറാം. ഏറ്റവുംനല്ലത് വായനയുടെ ലോകത്തേക്ക് പ്രവേശിക്കുക എന്നതാണ്. ചെറിയ ചെറിയ കഥകളിൽനിന്ന് തുടങ്ങുക. തുടർന്ന് വലിയ പഠനങ്ങളിലേക്ക് എത്തുക. എന്നാൽ
വിപ്ലവങ്ങൾ സൃഷ്ടിക്കാനാകും. മറ്റൊരു പോംവഴി അവരുടെ കഴിവുകളെ കണ്ടത്തി
അത് അവർക്ക് മനസ്സിലാക്കി കൊടുത്ത് അതിലേക്ക് ശ്രദ്ധ തിരിക്കുക എന്നതാണ്.
സുഹൃത്തുക്കൾ ഭാവി നിശ്ചയിക്കുന്നതിൽ പങ്കുകാരാണ്. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണല്ലോ ചൊല്ല്. ഒരാളെ പുറത്ത് നിന്ന് വീക്ഷിച്ചുകൊണ്ട് നല്ലവനാണോ ചീത്തവനാണോ എന്ന് ഊഹിക്കാം, പക്ഷെ ഉറപ്പിക്കാനാകില്ല . കൂടുതൽ അടുത്താലേ ഉറപ്പിക്കാൻ സാധിക്കൂ.
വിദ്യാർത്ഥികൾ കൂട്ടുകൂടുമ്പോൾ തന്നെ ഈ കാര്യം മനസ്സിൽ ഉറപ്പിക്കണം.
കൂടുതൽ അടുത്താൽ നല്ലവനല്ലെങ്കിൽ പോലും അവനെ ന്യായീകരിക്കും. അതുകൊണ്ട്
ചെങ്ങാത്തം സൂക്ഷിച്ച് കൈകാര്യം ചെയ്യണം. പല തിന്മകളിലേക്കും
നയിക്കുന്നത് സുഹൃത്തുക്കളാണ്. അവരുടെ പ്രേരണയിലും വാക്കുകളിലും വീണ്
പോവാതിരിക്കാൻ ശ്രദ്ധിക്കണം. പ്രേമവും ഇതുപോലെയാണ്. രാത്രി വൈകിയുള്ള
സുഹൃത്തുക്കളുമായുള്ള സമ്പർക്കം ശ്രദ്ധിക്കേണ്ടതാണ്. പല കാരണങ്ങളും
പറഞ്ഞ് സുഹൃത്തുക്കളുടെ കൂടെ കറങ്ങി നടക്കുന്നതും ശ്രദ്ധിക്കണം.
എന്നിരുന്നാലും ഒരു നല്ല സുഹൃത്ത് ജീവിത വിജയത്തിന്റെ
നെടുന്തൂണായിരിക്കും. സുഹൃത്തുക്കളിലൂടെ ജീവിതത്തിൽ ലഭിക്കേണ്ട പല
അനുഭവങ്ങളും മറ്റും ഉണ്ട്. സുഹൃത്തില്ലാത്ത വ്യക്തി ജീവിതത്തിൽ അല്പം
പ്രയാസപ്പെടേണ്ടിവരും. അതുകൊണ്ട് നല്ല സുഹൃത്തുക്കൾ വേണം. ലഹരി
പഥാർത്ഥങ്ങളുടെ ഉപയോഗത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നത് അധികവും
സുഹൃത്തുക്കളാണ്.മക്കളുടെ സുഹൃത്തുക്കളെ കുറിച്ചും വീട്ടുകാരെ കുറിച്ചും
ധാരണയും പരിചയവും ഉണ്ടാവണം. ഇത് തെറ്റായ കൂട്ടായ്മയിൽ അകപ്പെടാതെ
സൂക്ഷിക്കാൻ സഹായകമാകും....
ലഹരി പദാർത്ഥങ്ങൾ വിദ്യാർഥികളിലുണ്ടാക്കുന്ന ചലനം
അറിയാവുന്നതാണ് . UP ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പോലും
ലഹരിക്കടിമ പെട്ടിരിക്കുന്നു. ആൺ പെൺ വ്യത്യാസമില്ലാതെ ലഹരിക്കടിമകളാണ് .
സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയോ, എന്താണ് എന്ന് അറിയാനുള്ള
ആഗ്രഹം മൂലമോ, തമാശക്ക് വേണ്ടിയോ, അനുകരിച്ച് കൊണ്ടോ, ദോഷത്തെ കുറിച്ച്
വ്യക്തമായ ധാരണയില്ലാത്തത് മൂലമോ, വിദ്യാർത്ഥികൾ ലഹരിയിലേക്ക് എത്തുന്നു.
പതിനഞ്ച് മുതൽ ഇരുപത്തിനാല് വയസ്സുള്ളവരാണ് ഇതിൽ ഏറ്റവും കൂടുതൽ . ആദ്യം
മാതാപിതാക്കൾ ഇതൊന്നും ഉപയോഗിക്കാത്തവരായി മാതൃകയാവണം . അതിന്റെ
ദൂഷ്യഫലങ്ങളെ കുറിച്ച് മക്കളെ ബോധവത്കരിക്കണം. ലഹരി പദാർത്ഥ ഉപയോഗം
തടഞ്ഞത് കാരണമായി അച്ഛനെയും അമ്മയെയും ഡിഗ്രി വിദ്യാർത്ഥി
കൊലപ്പെടുത്തി. ക്ലാസ്സിൽ പോലും ലഹരി ഉപയോഗം വർധിച്ചിരിക്കുന്നു. അവരോട്
സ്ഥിരമായി സമയം ചിലവഴിക്കുന്നതിലൂടെയും സംസാരിക്കുന്നതിലൂടെയും ഇതിൽ
നിന്ന് അവരെ തടയാം. ലഹരിയിൽ അകപ്പെട്ടാൽ പുറത്ത് വരുക എന്നത് ശ്രമകരമായ
കാര്യമാണ്. അത് കൊണ്ട് ലഹരിയിൽ അകപ്പെടാതിരിക്കണം.
" ചില മാതാപിതാക്കളെങ്കിലും പറയാറുണ്ട് 'ഒരിക്കലും കുട്ടികൾക്ക്
സ്മാർട്ട് ഫോൺ നൽകരുത്. അത് കുട്ടികളുടെ ബുദ്ധി തകരാറിലാക്കും. ഇത് ഗുദ്ധ
മണ്ടത്തരമാണ്. കാരണം വരുന്ന തലമുറയിൽ ഇത്തരം കാമുങ്ങൾ അറിയാതെ ജീവിക്കുക
കഠിനമായിരിക്കും "
തെറ്റുകൾ ഒരിക്കലും
മാതാപിതാക്കളുടെയോ അധ്യാപകരുടെയോ അടുക്കലല്ല. ഇവരാരും തെറ്റിലേക്ക്
നയിക്കുന്നില്ല . നിങ്ങൾക്ക് ഒരു തിന്മ വരുന്നത് പോലും തടയാൻ
ശ്രമിക്കുന്നവരാണ് അവർ. അതുകൊണ്ട് ഒരാൾ കൊള്ളരുതാത്തവരാവുന്നത്തിന്റെ
കാരണം അയാൾ തന്നെ ആണ്. നല്ലൊരു ലക്ഷ്യബോധം മുഖ്യമാണ്. അതില്ലാത്തത്
കൊണ്ടാണ് പലരും ജീവിതത്തിൽ പരാജയത്തെ കണ്ട് മുട്ടിയത്. ശക്തമായ മനസ്സ്
വേണം. പ്രേരണകൾക്ക് ഇടം നൽകാത്ത, തെറ്റിലേക്ക് ചായാത്ത, ഉറച്ച
തീരുമാനങ്ങൾ എടുക്കാൻ പര്യാപ്തമായ ഒരു മൈൻഡ്സെറ്റ് സൃഷ്ടിക്കാൻ
സാധിക്കണം. അതില്ലാതെയായാൽ കാറ്റിലാടുന്ന ഇലകളെക്കാൾ ദുർബലമായിമാറും. എസ്
പറയേണ്ടെടുത്ത് എസ് എന്നും നോ പറയേണ്ടടുത്ത് നോ എന്നും പറയാനുള്ള
ചങ്കൂറ്റം കൈമുതലാക്കണം. "ചിന്താശേഷിയുള്ളവർ" എന്നതാണ് മനുഷ്യനെ
വ്യത്യസ്തനാക്കുന്നത്. വിദ്യാർത്ഥി ജീവിതത്തിൽ ചിന്തക്ക് വളരെ പ്രാധാന്യം
ഉണ്ട്. ശരിയായത് ചിന്തിക്കാൻ സാധിക്കണം.
ലോകത്തിന്റെ ഭാവി വിദ്യാർത്ഥികളുടെ കൈകളിലാണ്. ഈ ലോകത്തിനെ നയിക്കേണ്ടതും
അവരാണ് എന്നത് ഓർമ വേണം. ഭാവിയെ സ്വയം നശിപ്പിക്കരുത്. ആത്‍മഹത്യ
ഒന്നിനും പരിഹാരമല്ല!!.