ഇക്കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് ഇലക്ഷൻ വിജയത്തിന് ശേഷം താങ്ക്സ്ഗിവിങ് ആഘോഷത്തിനായി നിയുക്ത പ്രസിഡന്റ് ടൊനാൾഡ് ട്രമ്പും ശത കോടീശ്വരൻ ഇലോൺ മസ്കും ഹോളിവുഡ് സൂപ്പർസ്റ്റാർ സിൽവേർസ്റ്റർസ്റ്റാലിനും ട്രമ്പിന്റെ ഏറ്റവും അടുപ്പമുള്ള മറ്റു വീശിഷ്ട അതിഥികളും ട്രമ്പിന്റെ ആഡംബര ബംഗ്ലാവ് ആയ ഫ്ലോറിഡായിലെ പാംബീച്ചിലുള്ള മരിയലഗോയിൽ ഒത്തുകൂടിയപ്പോൾ ഒരു പക്ഷേ ഏറ്റവും കൂടുതൽ ചർച്ച ആയത് ഗ്രീൻലാൻഡ് ഐലൻഡ് എങ്ങനെ അമേരിക്കയുടെ ഭാഗമാക്കാം എന്നതിന് പറ്റി ആയിരിക്കണം
ഇപ്പോൾ യൂറോപ്പിയൻ രാജ്യമായ ഡെന്മാർക്കിന്റെ അധീനതയിൽ ഉള്ള ധാരാളം ധാതുക്കളും അതുപോലെ ഓയിലിന്റ ഉത്പാദാനവും സുലഭമായി നടത്താവുന്ന നിറയെ മഞ്ഞുമലകളുള്ള ഈ ഐലൻഡ് സ്വന്തമാക്കാൻ ഇതിന് മുൻപ് ഭരണത്തിൽ ഇരുന്ന പല അമേരിക്കൻ പ്രസിഡന്റ്മാരും പരിശ്രമിച്ചു പരാജയപ്പെട്ടതാണ്
പക്ഷേ ഇപ്പോൾ കാലം മാറി കേവലം അൻപത്തിആറായിരം മാത്രം ജനസംഖ്യ ഉള്ള ഈ ഐലൻഡിലെ പകുതിയോളം ജനങ്ങളും അമേരിക്കൻ പതാക പാറി പറപ്പിക്കുവാൻ തയ്യാറാണ്. ജനങ്ങളിലെ ഈ മാറ്റമായിരിക്കാം ബിസിനസ്കാരൻ കൂടിയായ ട്രമ്പിനെ ഗ്രീൻലാൻഡ് പൊക്കുവാൻ പ്രേരിപ്പിച്ചത്
ഗ്രീൻലാൻഡ് ലക്ഷ്യം വച്ചു നീങ്ങുമ്പോൾ സ്വന്തം പാർട്ടിയിലും ജനങ്ങളിലും ഉള്ള പൾസ് അറിയുവാൻ അതിബുദ്ധിമാനായ ട്രമ്പ് ആദ്യം ചെയ്തത് തന്നെ കാണുവാൻ വന്ന രാജീവച്ച കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂടോയോട് കാനഡയെ അമേരിക്കയുടെ അൻപത്തിഒന്നാമത്തെ സ്റ്റേറ്റ് ആക്കാമെന്നു പറഞ്ഞു ഒരു അടവ് നയം പ്രയോഗിച്ചു
ഇമിഗ്രന്റുകളുടെ ബാഹുല്യവും കട ബാധ്യതയും മൂലം വിഷമിക്കുന്ന കാനഡയെ കൂട്ടി ചേർത്താൽ എല്ലാ ഭാഗത്തു നിന്നും ശക്തമായ എതിർപ്പ് ഉണ്ടാകും എന്നു ഏറ്റവും കൂടുതൽ അറിയാവുന്നതും നിയുക്ത പ്രസിഡന്റിന് തന്നെ ആണ് മണി പവറിനും മസിൽ പവറിനും മടി കാണിക്കാത്ത ട്രമ്പ് കഴിഞ്ഞ ദിവസം മൂത്ത മകൻ ജൂനിയർ ട്രമ്പിന് ഗ്രീൻലാൻഡിലേക്ക് അയച്ചതും വെറുതെ നാട് കണ്ടു ചുറ്റിക്കറങ്ങാൻ ആയിരിക്കില്ല
ജനുവരി ഇരുപതിനു ലോക നേതാക്കളുടെ സാന്നിധ്യത്തിൽ ഡോനാൾഡ് ജെ ട്രമ്പ് അമേരിക്കയുടെ പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ലോകം കാത്തിരിക്കുന്നത് ഗ്രീൻലാണ്ടിനെ അമേരിക്ക പൊക്കുമോ എന്നായിരിക്കാം