(This poem is based on the Gospel of St. Matthew, chapter 6: verses 25 to 34)
നാളെയെക്കുറിച്ചെന്തേ ദുഖിച്ചിടുന്നു നീ
നാളെയെന്നൊരാദിനം ആരു കണ്ടു?
ഇന്നു നിനക്ക് ചെയ്യാനുള്ളതത്രയും
ഇന്നുതന്നെ ചെയ്ക സന്മനസോടെ!
എന്തു ഭക്ഷിച്ചിടും, എന്തു നാം ഉടുക്കും
എന്നോര്‍ത്ത് വ്യാകുലപ്പെട്ടിടാതെ
യേശുനാഥന്‍ പഠിപ്പിച്ച വാക്യങ്ങളിന്‍
ശ്രേഷ്ടമതാകും പൊരുള്‍ ഗ്രഹിപ്പിന്‍:
വിണ്ണിലെ പറവകളെ നോക്കീടുവിന്‍
വിതയ്ക്കുന്നില്ല, അവ കൊയ്യുന്നില്ല,
കൂട്ടിവയ്ക്കുന്നില്ല യാതൊന്നുമെങ്കിലും
കര്‍ത്തനവയെ പുലര്‍ത്തുന്നില്ലേ !
വയലിലെ താമരയെ കാണുവിന്‍
അധ്വാനിക്കുന്നില്ല, അവ നൂല്ക്കുന്നില്ല
എങ്കിലും സോളമന്‍ പോലും ഇതിനോളം
ഭംഗിയില്‍ ഒന്നും അണിഞ്ഞിരുന്നില്ല !
എത്ര നിസാരമീ പുല്ലിനെ ദൈവം
ഇത്ര നന്നായ് കരുതുന്നുവെങ്കില്‍
അല്പവിശ്വാസികളെങ്കിലും മര്‍ത്ത്യരെ
അന്പോടെ എന്നും പുലര്‍ത്തുകില്ലേ !!
************