അമേരിക്കയിലെ കാലിഫോർനിയ ലോകത്തിലെ സാങ്കേതിക വളർച്ചയുടെ പ്രധാന കേന്ദ്രമാണ്.
ഇന്നും അമേരിക്കയാണ് ലോകത്തെ സാങ്കേതിക വളർച്ച ഏറ്റവും കൂടുതലുള്ള രാജ്യം. ഇന്റർനെറ്റ്, എല്ലാ സോഷ്യൽ മീഡിയയും നിർമ്മിത ബുദ്ധിയുമുൾപ്പെടെയുള്ള സാങ്കേതിക വളർച്ച അമേരിക്ക യിൽ നിന്നാണ്. ലോകത്തെ മിക്കവാറും വൻ ടെക് കമ്പിനികൾ എല്ലാം അമേരിക്കയിലാണ്. മൈക്രോ സോഫ്റ്റ്, ഗൂഗിൾ, മെറ്റ, ടെസ്ല, ഐ ബി എം, X അങ്ങനെ എല്ലാം.
ഇപ്പോൾ ചൊവ്വയിൽ പോയി ആവാസ വ്യവസ്ത പണിയാൻ തയ്യാറായി നിൽക്കുകയാണ് ഈലോൺ മസ്ക്.
പക്ഷേ, ലോകത്തു ഏറ്റവും സ്വാധീനമുള്ള ഹോളിവുഡ് ആസ്ഥാനമായ ലോസാഞ്ചൽസിനു അടുത്ത് അൽറ്റഡനയിൽ ജനുവരി 7 നു തുടങ്ങിയ തീ പിടുത്തത്തിൽ ഏതാണ്ട് 45, 000 വീടുകൾ നശിച്ചു. ഇത് വരെ 25 മരണം റിപ്പോർട്ട് ചെയ്തു. കാണതായ അനേകർ ഇപ്പോഴുമുണ്ട് ഹോളിവുഡ് സെലിബ്രിറ്റികളുടെ കൊട്ടാര സമാന വീടുകൾ എല്ലാ കത്തിയമർന്നു. തീ ഇപ്പോഴും തുടരുന്നു. ആളപായം കുറഞ്ഞത് ഫയർ ഫോഴ്സിന്റെ തക്ക സമയത്തുള്ള പ്രവർത്തനം കൊണ്ടായിരിക്കും.
ഒരു തലത്തിൽ സാങ്കേതിക വളർച്ച ആകാശം മുട്ടി സ്‌പേസിലേക്കു വളരുന്നു. നക്ഷത്രങ്ങളിൽ പോയി കൂടു കൂട്ടാൻ മനുഷ്യൻ തയ്യാറെടുക്കുന്നു. നിർമിതി ബുദ്ധി മുന്നോട്ടു കുതിക്കുന്നു. ഡ്രൈവർ ഇല്ലാതെ കാറുകൾ വരുന്നു. റോബോട്ടുകൾ.
പക്ഷേ മറ്റൊരു തലത്തിൽ മനുഷ്യന്റെ എല്ലാ അജ്ജയ്യതയും പൊളിച്ചു അടുക്കാൻ ഒരു കുഞ്ഞൻ വൈറസൊ, ഒരു തീപ്പൊരിയോ, ചുഴലികാറ്റൊ, വെള്ളപൊക്കമൊ, ഭൂകമ്പമൊ മതി.
അതെ സമയം പ്രകൃതിക്ഷോഭങ്ങളുടെ ആഘാതം കുറക്കാൻ മനുഷ്യനു കഴിഞ്ഞു എന്നത് ഒരു പരിധിവരെ ശരിയാണ്. ഉദാഹരണത്തിനു ഭൂകമ്പ പ്രദേശമായ ജപ്പാനിലും ന്യൂസിലാണ്ടിലും കൻസ്ട്രക്ഷൻ ടെക്നോളേജിയും എളി വാണിങ്ങും മരണ നിരക്ക് കുറച്ച എന്നത് ശരിയാണ്
പ്രകൃതി ഷോഭങ്ങളെ നേരിടാൻ നമ്മളുടെ ഡിസാസ്റ്റർ മാനേജ്മെന്റ് സജ്ജമാക്കി. പക്ഷേ മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ്.അത് കൊണ്ടു തന്നെ പ്രകൃതിക്കു വിധേയരാണ്. പ്രകൃതി ഷോഭങ്ങളെ ഒഴിവാക്കാൻ സാധിക്കില്ലന്നുള്ളതാണ് വസ്തുത.
ഒരു വശത്തു മനുഷ്യൻ പ്രകൃതിക്കു മുകളിലാധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ മറുവശത്തു പ്രകൃതി ഷോഭങ്ങളും മഹാമാരികളും മനുഷ്യരെ പലപ്പോഴും വെല്ലുവിളിക്കുന്നു
മനുഷ്യ അവസ്ഥയുടെ വൈരുധ്യം ഏറ്റവും കൂടുതൽ വെളിവായതു കോവിഡ് മഹാമാരിയിൽ ആയിരുന്നു. ഭയപെട്ട മനുഷ്യൻ വീട്ടിൽ ലോക്‌ഡൌനായി പൂട്ടി കെട്ടി ഇരിക്കേണ്ടി വന്നു. ലോകമെങ്ങും യാത്ര ചെയ്യുന്ന മനുഷ്യന് അഞ്ചു കിലോ മീറ്റർ സഞ്ചരിക്കാൻ സാധിച്ചില്ല.
ഇത്രയൊക്കെ മെഡിക്കൽ സാങ്കേതിക വിദ്യ വളർന്നിട്ടും വിവിധ കണക്കുകൾ അനുസരിച്ചു ഏതാണ്ട് 70 ലക്ഷം മനുഷ്യരുടെ ജീവനാണ് ഒരു കുഞ്ഞൻ വൈറസ് കൊണ്ടു പോയത്. മെഡിക്കൽ ടെക്നോളേജിയും ഫാർമ കമ്പിനികളും ഏറ്റവും വികാസം പ്രാപിച്ച അമേരിക്കയിൽ ഏതാണ്ട് 12 ലക്ഷമാളുകളുടെ ജീവനാണ് കോവിഡ് വൈറസ് കൊണ്ട് പോയത്
ആകാശത്തോളം ടെക്നോലെജിയും സയൻസ് ഒക്കെ വളർന്നെങ്കിലും "രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും' മനുഷ്യനു ഇപ്പോഴും ഭയമാണ്.
കഴിഞ്ഞ 25 വർഷങ്ങളിൽ 13.5 ലക്ഷം പേരാണ് പ്രകൃതി ദുരന്തങ്ങളിൽ മരിച്ചതു. 2023 ൽ മാത്രം 86, 473 മനുഷ്യർ പ്രകൃതി ദുരന്തങ്ങളിൽ മരിച്ചു. ടർക്കി - സിറിയ ഭൂകമ്പത്തിൽ 60, 000 ആളുകൾ മരിച്ചു.
വിവിധ യുദ്ധങ്ങളിലും ആഭ്യന്തര യുദ്ധങ്ങളിലും കലഹങ്ങളിലുമായി ദശ ലക്ഷങ്ങൾ കൊല്ലപ്പെടുന്നു. അതിൽ നിരപരാധികളയ സാധാരണ മനുഷ്യർ കൊല്ലപ്പെടുന്നു
എല്ലാ സയൻസും സാങ്കേതിക വിദ്യയും വളർന്നിട്ടും പ്രകൃതി ദുരന്തങ്ങളുടെ മുന്നിൽ മനുഷ്യൻ പലപ്പോഴും നിസ്സഹയനാണു എന്നതാണ് മനുഷ്യാവസ്ഥയുടെ ഐറണി
ജെ എസ്