വൈസ് പ്രസിഡന്റാവുമ്പോൾ ജെ ഡി വാൻസ് ഒഴിയുന്ന സെനറ്റ് സീറ്റ് ഏറ്റെടുക്കാൻ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവേക് രാമസ്വാമിയുടെ മേൽ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്. ഒഹായോവിൽ നിന്നുള്ള സീറ്റ് ഒഴിയുമ്പോൾ പകരം ഏറെ അയക്കണം എന്ന് തീരുമാനിക്കേണ്ടത് റിപ്പബ്ലിക്കൻ ഗവർണർ മൈക്ക് ഡിവൈൻ ആണ്.
രാമസ്വാമി മുൻപ് ഈ സീറ്റിൽ താല്പര്യം കാട്ടിയിരുന്നു. എന്നാൽ ട്രംപ് അദ്ദേഹത്തെ എലോൺ മസ്ക്കിനൊപ്പം ഗവൺമെൻറ് എഫിഷ്യന്സി ഡിപ്പാർട്മെന്റ് ഏല്പിച്ചപ്പോൾ ആ താല്പര്യം ഇല്ലാതായി.
വാൻസ് സെനറ്റിൽ 2026 നവംബർ വരെ തുടരുമായിരുന്നു. പകരം വരുന്നയാൾ അത് കഴിഞ്ഞു തിരഞ്ഞെടുപ്പ് നേരിടണം.
രാമസ്വാമി സെനറ്റർ ആവണമെന്നു ട്രംപിന് ആഗ്രഹമുണ്ടെന്നു റിപ്പോർട്ട് ചെയ്തത് വാഷിംഗ്‌ടൺ പോസ്റ്റ് ആണ്. 2026 ജൂലൈയിൽ ഇപ്പോഴത്തെ ജോലി കഴിയുമ്പോൾ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനാണ് രാമസ്വാമിക്ക് താത്പര്യമെന്ന് പത്രം പറയുന്നു.
Trump wants Ramaswamy for Vance Senate seat