വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി സന്ദർശിക്കാൻ കമലാ ഹാരിസ് നിയുക്ത വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെയും കുടുംബത്തെയും ക്ഷണിച്ചില്ലെന്നു പരാതി. സമീപകാലത്തായി പാലിച്ചു വരുന്ന കീഴ്വഴക്കം അവർ അവഗണിച്ചുവത്രെ.
വടക്കു പടിഞ്ഞാറൻ വാഷിംഗ്‌ടണിൽ നേവൽ ഒബ്സെർവേറ്ററി ഗ്രൗണ്ട്സിലാണ് വസതി.
തിരഞ്ഞെടുപ്പ് കഴിഞ്ഞു വാൻസും ഹാരിസും തമ്മിൽ സംസാരിച്ചിട്ടേയില്ല എന്നാണ് അദ്ദേഹത്തിന്റെ സഹായി പറയുന്നത്.
ജോ ബൈഡൻ 2016ൽ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ പുതിയ വി പി മൈക്ക് പെൻസിനെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു.
ഹാരിസിന്റെ ഭർത്താവ് ഡഗ് എംഹൊഫും വാൻസിന്റെ ഭാര്യ ഉഷയും തമ്മിൽ കഴിഞ്ഞയാഴ്ച്ച 45 മിനിറ്റോളം സംസാരിച്ചു എന്നും റിപ്പോർട്ടുണ്ട്.
Harris hasn't invited Vance to VP residence