Image

12 വർഷത്തിനു ശേഷം സുനിത വില്യംസ് ബഹിരാകാശത്തു വീണ്ടും നടന്നു (പിപിഎം)

Published on 16 January, 2025
12 വർഷത്തിനു ശേഷം  സുനിത വില്യംസ്  ബഹിരാകാശത്തു വീണ്ടും നടന്നു (പിപിഎം)

ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് 12 വർഷത്തിനു ശേഷം ബഹിരാകാശത്തു നടന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ എസ് എസ്) നിന്നും സഹപ്രവർത്തകൻ നിക്ക് ഹേയ്ഗുമൊത്താണ്‌ വ്യാഴാഴ്ച്ച അവർ പുറത്തിറങ്ങിയത്.

വില്യംസിന്റെ നാലാം നടത്തയാണിത്. ആറര മണിക്കൂറോളം നീളുമെന്ന് യുഎസ് ബഹിരാകാശ ഏജൻസി പറഞ്ഞു.

ഇരുവരും ചില മെയിന്റനൻസ് ജോലികൾ ചെയ്യുമെന്ന് നാസ പറഞ്ഞു.  

ജനുവരി 23നു വില്യംസ് വീണ്ടും നടക്കുമെന്നും നാസ അറിയിച്ചു.

Sunita Williams undertakes spacewalk after 12 years

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക