ന്യൂ ജേഴ്‌സി 32 ആം അസംബ്ലി ഡിസ്ട്രിക്ടിൽ മത്സരിക്കാൻ ഹോബോക്കൻ മേയർ രവീന്ദർ എസ്. ഭല്ല രംഗത്ത്. ഹോബോക്കനും ജേഴ്‌സി സിറ്റിയുടെ ഭാഗങ്ങളും ചേർന്നതാണ് ഈ ഡിസ്‌ട്രിക്‌ട്.
രണ്ടു തവണ മേയർ ആയിരുന്ന ഭല്ല ഇനി ആ സ്ഥാനത്തേക്കില്ല എന്ന് തീരുമാനിച്ചത് കൂടുതൽ വിശാലമായി പ്രവര്ത്തിക്കാനുള്ള ആഗ്രഹം കൊണ്ടാണ്. കാലാവസ്ഥാ മാറ്റം, വിലകുറഞ്ഞ പാർപ്പിടം, ജോലിചെയ്യുന്ന കുടുംബങ്ങൾക്കു ചെലവ് കുറയ്ക്കൽ ഇവയൊക്കെയാണ് അദ്ദേഹത്തിന്റെ താല്പര്യങ്ങൾ.
ഡെമോക്രാറ്റ് ആയ ഭല്ല 2017ൽ ആദ്യത്തെ സിഖ് മേയറായി ചരിത്രം സൃഷ്ടിച്ചു. പസായ്ക്കിൽ ജനിച്ച അദ്ദേഹം വുഡ്‌ലാൻഡ് പാർക്കിലാണ് വളർന്നത്. സിവിൽ റൈറ്സ് അറ്റോണിയാണ്.
Ravi Bhalla to run for Assembly