പൊട്ടാത്ത നാടൻ ബോംബും പൊട്ടുന്ന തോക്കും ഒടുവിൽ കീഴ്പ്പെടുത്തി ചെന്നൈ പൊലീസ്. ആറ് കൊലപാതകങ്ങൾ ഉൾപ്പെടെ 33 ക്രിമിനൽ കേസുകളിൽ പ്രതിയായ എ പ്ലസ് വിഭാഗത്തിൽപ്പെട്ട റൗഡിയായ ‘ബോംബ് ശരവണൻ പൊലീസിനു നേർക്ക് നാടൻ ബോംബെറിഞ്ഞു. ശരവണനോട് പൊലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാൾ തയാറായില്ല അതേസമയം പോലീസിന് നേർക്ക് ഇയാൾ എറിഞ്ഞ ബോംബ് പൊട്ടിയതുമില്ല.
ഇതോടെ ശരവണനെ പൊലീസ് വെടിവച്ച് കീഴ്‍പ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട ബിഎസ്പി നേതാവ് കെ.ആംസ്‌ട്രോങ്ങിന്റെ അടുത്ത അനുയായിയാണു ശരവണൻ. മുന്നറിയിപ്പു നൽകിയതിന് ശേഷമാണു ശരവണന്റെ കാൽമുട്ടിനു താഴെ പൊലീസ് വെടിയുതിർത്തത്. ശരവണന്റെ ബാഗിൽനിന്നു നാല് നാടൻ ബോംബുകളും അരിവാളും അഞ്ച് കിലോ കഞ്ചാവും പൊലീസ് കണ്ടെടുത്തു.
english summary :
The "undetonated local bomb" and the "exploding knife"; Chennai police shot and arrested 'Bomb Sharavanan'