Image

ഭാരതപ്പുഴയിൽ നാലംഗ കുടുംബം ഒഴുക്കിൽപെട്ടു മരിച്ചു

Published on 16 January, 2025
ഭാരതപ്പുഴയിൽ  നാലംഗ കുടുംബം ഒഴുക്കിൽപെട്ടു മരിച്ചു

തൃശൂർ: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കുടുംബത്തിലെ നാല് പേർ മരിച്ചു. ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീർ (47), ഭാര്യ ഷാഹിന (35), മകൾ സെറ (10), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ (12) എന്നിവരാണ് മരിച്ചത്.

ഒഴുക്കിൽപ്പെട്ട ഉടനെ ഷാഹിനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പിന്നാലെ ഫുവാദ് സനിന്റെ മൃതദേഹം കണ്ടെത്തി. അതിനു ശേഷം കബീറിന്റേയും രാത്രി 8.15ഓടെ സെറയുടേയും മൃതദേഹങ്ങളും കണ്ടെത്തി. 4 മൃതദേഹങ്ങളും ആശുപത്രിലേക്ക് മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക