Image

മുല്ലപ്പെരിയാർ അണക്കെട്ട്: പുതിയ മേൽനോട്ടസമിതി രൂപീകരിച്ചു

Published on 16 January, 2025
മുല്ലപ്പെരിയാർ  അണക്കെട്ട്: പുതിയ മേൽനോട്ടസമിതി രൂപീകരിച്ചു

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാനെ സമിതിയുടെ അധ്യക്ഷനായും നിയമിച്ചു. നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിട്ടതിന് ശേഷമാണ് പുതിയ സമിതി രൂപീകരിച്ചത്.

ഏഴ് അംഗങ്ങളാണ് മേൽനോട്ട സമിതിയിലുണ്ടാകുക. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള അഡീഷണൽ ചീഫ് സെക്രട്ടറിമാരും തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയർമാനും കേരളത്തിന്റെ ഇറിഗേഷൻ വകുപ്പ് ചെയർമാൻ എന്നിവർ സമിതിയിലെ അംഗങ്ങളായിരിക്കും. മുമ്പ് ജല കമ്മീഷൻ അധ്യക്ഷനായിരുന്നു മേൽനോട്ട സമിതിയുടെ ചെയർമാൻ. എന്നാൽ ഇത് മാറ്റി ദേശീയ ഡാം സേഫ്റ്റി അതോറിറ്റി ചെയർമാനെ അധ്യക്ഷനാക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക