മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി വാഴ്ത്തുപാട്ട്. സെക്രട്ടേറിയറ്റിന് പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിൽ സിപിഎം അനകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയെ വാഴ്ത്തി ഗായക സംഘം പാട്ടുപാടിയത്. ഫീനിക്സ് പക്ഷിയായും പടനായകനായും പിണറായി വിജയനെ വിശേഷിപ്പിക്കുന്ന വാഴ്ത്തുപാട്ട് തുടങ്ങുമ്പോൾ മുഖ്യമന്ത്രി വേദിയിലുണ്ടായിരുന്നില്ല. പാട്ട് പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി വേദിയിലേക്ക് എത്തിയത്.
ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ പൂവത്തൂർ ചിത്രസേനൻ ആണ് ഗാനം രചിച്ചത്. ‘കാവലാൾ’ എന്ന തലക്കെട്ടിലാണ് വാഴ്ത്തുപാട്ട് എഴുതിയിരിക്കുന്നത്. 100 വനിതാ ജീവനക്കാരാണ് ഗാനം ആലപിച്ചത്.
ചെമ്പടയ്ക്ക് കാവലാൾ ചെങ്കനൽ കണക്കൊരാൾ
ചെങ്കൊടി കരത്തിലേന്തി കേരള നയിക്കയായ്
തൊഴിലിനായ് പൊരുതിയും ജയിലറകൾ നേടിയും
ശക്തമായ മർദ്ദനങ്ങളേറ്റ ധീര സാരഥി– എന്നിങ്ങനെയാണ് വരികൾ.
‘സമരധീര സാരഥി പിണറായി വിജയൻ, പടയുടെ നടുവിൽ പടനായകൻ’ എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. _‘ഫീനിക്സ് പക്ഷിയായി മാറുവാൻ ശക്തമായ ത്യാഗപൂർണ ജീവിതം വരിച്ചയാളാ’_ണു പിണറായിയെന്നു പാട്ടിൽ പറയുന്നു.
‘പാടവും പറമ്പും കേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകർത്തു തൊഴിലിടങ്ങളാക്കിയോൻ
പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ
തഴുകിയ കരങ്ങളിൽ ഭരണചക്രമായിതാ…
കൊറോണ നിപ്പയൊക്കവേ തകർത്തെറിഞ്ഞ നാടിതേ
കാലവർഷക്കെടുതിയും ഉരുൾപൊട്ടലൊക്കവേ
ദുരിതപൂർണ ജീവിതം ഇരുളിലായ കാലവും