ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 4 പേരുടെയും മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി സ്വദേശികളായ ഷാഹിന , ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാത്, ഭർത്താവ് കബീർ, മകൾ സറ എന്നിവരാണ് മരിച്ചത്. ഭാരതപ്പുഴ ചെറുതുരുത്തി പൈൻകുളം ശ്മശാനം കടവിലാണ് അപകടമുണ്ടായത്. റെയ്ഹാനയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിന്നാലെ നടത്തിയ തിരിച്ചിലിനിടെ മറ്റു മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു.
ചെറുതുരുത്തി സ്വദേശികളായ ഇവർക്ക് പരിചതമായ സ്ഥലമാണെങ്കിലും അപ്രതീക്ഷിതമായി ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. കുട്ടികളിൽ ഒരാൾ പുഴയിൽ വീണതോടെ രക്ഷിക്കാനായി ബാക്കിയുള്ളവരും പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. വൈക്കീട്ട് ആറ് മണിക്കുമുമ്പാണ് അപകടം നടക്കുന്നത്. ആഴമുള്ള ഭാഗത്തെ ചുഴി രൂപപ്പെട്ട സ്ഥലത്താണ് ഇവർ ഒഴുക്കിൽപ്പെടുന്നത്.അപകടത്തിൽപ്പെട്ട 4 പേർക്കും നീന്തൽ അറിയിലായിരുന്നുവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എം.എസ് സുവി പറഞ്ഞു.
english summary :
All four swept away in the Bharathapuzha have died; the pits in the river turned into death traps.