എട്ടുവര്‍ഷം മുന്‍സീറ്റിലിരുന്നും കഴിഞ്ഞ നാലുവര്‍ഷം പിന്‍സീറ്റിലിരുന്നും അമേരിക്കയെ ഭരിച്ച ഒബാമ ഒരിക്കല്‍കൂടി തന്റെഭരണം കമല ഹാരീസനെ മുന്‍നിറുത്തി ആവര്‍ത്തിക്കാമെന്ന അതിമോഹമാണ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തോടുകൂടി പൊലിഞ്ഞത്. ഒരു പകുതി മുസ്‌ളീമായ ഒബാമ എങ്ങനെ അമേരിക്കന്‍ പ്രസിഡണ്ടായെന്ന് അത്ഭുതപെടുന്നവരുണ്ടാകാം. അതിന് അദ്ദേഹം കടപ്പെട്ടിരിക്കുന്നത് തന്റെ മുന്‍പ്രസിഡണ്ടായ ജോര്‍ജ്ജ് ബുഷിനോടാണ്. അനാവശ്യ യുദ്ധങ്ങള്‍ നടത്തി രാജ്യത്തിന്റെ പണവും പതിനായിരത്തില്‍പരം യുവജനങ്ങളുടെ ജീവനും നഷ്ടപ്പെടുത്തിയ ബുഷിനോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയോടുമുള്ള വിരോധമാണ് ഒബാമക്ക് വോട്ടുചെയ്യന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. ഇത്രയധികം യുവാക്കളെ കുരുതികൊടുത്തിട്ട് ബുഷ് എന്തുനേടിയെന്ന ചോദ്യം അവശേഷിക്കുന്നു. സദാം ഹുസൈനെ കൊലപ്പെടുത്തി ഇറാന്റെ ശത്രുവിനെ ഇല്ലാതാക്കി. സദാമിന്റെ ഭരണം നിലനിന്നിരുന്നെങ്കില്‍ ഇറാന്‍ ഇന്നത്തെരീതിയില്‍ ഇസ്രായേലിനും ലോകത്തിനും ഭീഷണിയാകില്ലായിരുന്നു. ബുഷിന്റെ ദുര്‍ഭരണം ഒബാമയും ഇറാനും നേട്ടമാക്കി.
ഇറാക്ക് യുദ്ധം അവസാനിപ്പിക്കുമെന്നും പട്ടാളക്കാരെ തിരകെ കൊണ്ടുവരുമെന്നും ഗീര്‍വാണം മുഴക്കി ഒബാമ വൈറ്റഹൗസിലേക്കുളള വഴി സുഗമമായി. ജനങ്ങള്‍ക്ക് ഒബാമയെ തെരഞ്ഞെടുക്കയല്ലാതെ മറ്റൊരു ഓപ്ഷനുമില്ലായിരുന്നു.രണ്ടാംപ്രാവശ്യവും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഒബാമക്ക് അമേരിക്കയും ലോകവും തന്റെ കാല്‍ക്കീഴിലാണെന്ന തോന്നലുണ്ടായതില്‍ അത്ഭുപ്പെടേണ്ടതില്ല.
സാധാരണയായി മുന്‍പ്രസിഡണ്ടുമാര്‍ പിന്നീടുള്ള ഇലക്ഷനില്‍ സജ്ജീവമായി പങ്കെടുക്കാറില്ല. അവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമെല്ലാതെ ഇക്കഴിഞ്ഞ ഇലക്ഷനില്‍ ഒബാമ സ്റ്റേജുതോറും കയറിയിറങ്ങി കമലക്കുവേണ്ടി പ്രചാരണം നടത്തിയതുപോലെ ചെയ്യാറില്ല. അതില്‍നിന്നുതന്നെ കമല വിജയിക്കണമെന്ന് അദ്ദേഹം എത്രത്തോളം ആഗ്രഹിച്ചിരുന്നെന്ന് ഊഹിക്കാവുന്നതേയുള്ളു. കാലിഫോര്‍ണിയയിലെ ഒരു ആറ്റോര്‍ണി ആയിരുന്ന അവരെ ഉയര്‍ത്തിക്കൊണ്ടുവന്ന് സെനറ്ററും പിന്നീട് ബൈഡന്റെ വൈസ് പ്രസിഡണ്ടാക്കിയതും ഒബാമതന്നെ. കഴിവുകെട്ടവള്‍ ആണെന്ന് അറിയാവുന്നതുകൊണ്ടാണ് അവരെ മുന്നില്‍നിറുത്തി പിന്‍സീറ്റിലിരുന്ന് ഭരിക്കാമെന്ന് അദ്ദേഹം വിചാരിച്ചത്. അമേരിക്കക്കാരുടെ ഭാഗ്യത്തിന് അത് നടക്കാതെപോയി.
നമ്മളിപ്പോള്‍ സാധാരണയായി കേട്ടുകൊണ്ടിരിക്കുന്ന അമരിക്കന്‍ ഡീപ്‌സേറ്റേറ്റിന്റെ ഭാഗമാണ് ഒബാമയും കമലയും. ഇവരെകൂടാതെ ജോര്‍ജ്ജ് സോറസ്സും ബില്‍ക്‌ളിന്റണും പിന്നെ അനേകം ഡെമോക്രറ്റുകളുമുണ്ട് ഈ മാഫിയാസംഘത്തില്‍. ഇക്കഴിഞ്ഞ ഇന്‍ഡ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ഇവര്‍ പരസ്യമായിതന്നെ രംഗത്തിറങ്ങി പ്രവര്‍ത്തിച്ചിരുന്നു. മോദിയെ താഴെയിറക്കാന്‍ ഒരുമില്യണ്‍ ഡോളര്‍ താന്‍ ചിലവാക്കുമെന്ന് സോറസ്സ് പ്രസംഗിച്ചത് നമ്മള്‍ കേട്ടതാണ്. സോറസ്സിന്റെ പണം പാഴായിപ്പോയത് മോദിയുടെയും ബി ജെ പിയുടെയും നയതന്ത്രജ്ഞതകൊണ്ടാണ്. ഇന്‍ഡ്യയിലെ പലപത്രങ്ങള്‍ക്കും മാപ്രകള്‍ക്കും സോറസ്സിന്റെ പണം പ്രയോജനപ്പെട്ടു. ഇന്ഡ്യയില്‍ ചിലവാകാതെപോയ കളിയാണ് ബംഗ്‌ളാദേശില്‍ അവര്‍ വിജയകരമാക്കിയത്.
അമേരിക്കയിലെ പ്രധാനപത്രങ്ങളായ ന്യുയോര്‍ക്ക് ടൈംസ്, വാഷിങ്ങ്ടണ്‍ പോസ്റ്റ്, ലോസേഞ്ചല്‍ ടൈംസ് എല്ലാംതന്നെ ഡെമോക്രാറ്റുകളെ പന്‍താങ്ങുന്നവയാണ്. ഇലക്ഷനുമുന്‍പ് കമലക്ക് ട്രംപിനേക്കാള്‍ അഞ്ചും ആറും പോയിന്റ് ലീഡുനല്‍കിയതും ഈ പത്രങ്ങളാണ്. ഇവരൊക്കെ പറയുന്നതുതന്നെയാണ് കേരളത്തിലെ പത്രങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇലക്ക്ഷന്‍ റിസല്‍ട്ടുവന്നതിന്റെ അടുത്തദിവസം ന്യുയോര്‍ക്ക് ടൈംസിന്റെ ഒന്നാംപേജില്‍ ട്രംപിന്റെ ദൂഷ്യങ്ങളുടെ ഒരുപട്ടികയാണ് നിരത്തിയത്. ഒരു സ്വേഛാധിപതി വിജയിച്ചതില്‍ പ്രതിക്ഷേധിച്ച് അമേരിക്കക്കാര്‍ നാടുവിടുന്നെന്ന് ഈപത്രം എഴുതി.. ഹോളിവുഡിലെ കമലയുടെ ആരാധകനായ ഏതോഒരു നടന്‍ പറഞ്ഞതാണ് മൊത്തം അമേരിക്കക്കാരുടെ അഭിപ്രായമാക്കി ടൈംസ് എഴുതിയത്. ഇനി അടുത്ത നാലുവര്‍ഷക്കാലം ഈ പത്രങ്ങള്‍ ട്രംപിനെതിരെ ആക്ഷേപങ്ങള്‍ ചൊരിഞ്ഞുകൊണ്ടേയിരിക്കും. മലായളത്തിലെ മ പത്രങ്ങള്‍ അത് കോപ്പിയടിച്ചുകൊണ്ടുമിരിക്കും.
ഇന്‍ഡ്യയിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയും അമേരിക്കയിലെ ഡെമോക്രാറ്റുകളും തമ്മില്‍ വളരെയേറെ സാമ്യങ്ങളുണ്ട്. രണ്ടുകൂട്ടരും കാലഹരണപ്പെട്ട സോഷ്യലിസത്തില്‍ വിശ്വസിക്കുന്നവരാണ്. മുസ്‌ളീം പ്രീണനം ഇവരുടെ പ്രധാനപ്പെട്ട അജണ്ടയാണ്. രാജ്യം നശിച്ചാലുംവേണ്ടില്ല അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിച്ച് അവരെ തങ്ങളുടെ വോട്ടുബാങ്കാക്കി അധികാരം നിലനിറുത്തണമെന്ന ഇടുങ്ങിയ ചിന്തയുള്ളവരാണ്.
എന്തുകൊണ്ടാണന്ന് അറിയില്ല ലീഗലായി അമേരിക്കയില്‍ എത്തപ്പെട്ടിട്ടുള്ള മലയാളികളില്‍ ഭൂരിഭാഗംപേരും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ അനുഭാവികളായത്. അവരില്‍ 80 ശതമാനംപേരും കഴിഞ്ഞ ഇലഷ്‌ക്ഷനില്‍ കമലക്കാണ് വോട്ടുചെയ്തത്. ഒരുപക്ഷേ, അവര്‍ അറിഞ്ഞോ അറിയാതയോ മനസില്‍ ഉറങ്ങിക്കിടക്കുന്ന സോഷ്യലിറ്റ് മനോഭാവം കാരണമാകാം. എല്ലാ ഇന്‍ഡ്യാക്കാരും അങ്ങനെയാകണമെന്നില്ല. കഴിഞ്ഞ ഇലക്ഷനുമുമ്പ് ഒരു അമേരിക്കന്‍ റിപ്പോര്‍ട്ടര്‍ കുറെ ഇന്‍ഡ്യാക്കാരെ ഇന്റര്‍വ്യൂ ചെയ്യുന്നത് ടീവിയില്‍ കാണാനിടയായി. അവരില്‍ മലയാളികള്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. ആര്‍ക്കാണ് വോട്ടുചെയ്യാനുദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ഒരാളൊഴിച്ച് ബാക്കിയെല്ലാവരും ട്രംപ് എന്നാണ് മറുപടി പറഞ്ഞത്. അത് ഇന്‍ഡ്യാക്കാരുടെ പൊതുവെയുള്ള അഭിപ്രായത്തിന്റെ സൂചനയായി കണക്കാക്കാം. എന്നാല്‍ പത്തുമലയാളികളോട് ചോദിച്ചിരുന്നെങ്കില്‍ ഒന്‍പതുപേരും കമലയെന്ന് പറയുമായിരുന്നു., സംശയമില്ല.
ഇന്‍ഡ്യില്‍തന്നെ കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വേര്‍തിരിച്ച് നിറുത്തുന്നതും ഇതേചിന്താഗതിയാണ്. ഇടതുപക്ഷ ആശയങ്ങള്‍ അറിഞ്ഞോ അറിയാതെയോ അവരുടെയുള്ളില്‍ കടന്നുകൂടിയിട്ടുണ്ട്. അത് മാറ്റിയെടുക്കല്‍ എളുപ്പമുള്ള കാര്യമല്ല. കൂട്ടത്തില്‍ കോണ്‍ഗ്രസ്സിനോടുള്ള (രാഹുല്‍ ഗാന്ധിയോടുള്ള) ആരാധനയും ബി ജെ പി വിരോധവും. കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണി മാതാവുകഴിഞ്ഞാല്‍ അടുത്ത വിശുദ്ധ സോണിയാ ഗാന്ധിയാണന്ന് അഡ്വ. ജയശങ്കര്‍ പറഞ്ഞത് വളരെശരി. സുഡാപ്പികള്‍ പള്ളികയറി ആക്രമിച്ചാലും അച്ചനെ ബൈക്കിടിപ്പിച്ച് വീഴ്ത്തിയാലും മുനമ്പത്ത് മത്സ്യപ്പൊഴിലാളികളായ ക്രൈസ്തവരെ അവര്‍ വിലകൊടുത്തുവാങ്ങിയ ഭൂമിയില്‍നിന്ന് ഇറക്കിവിട്ടാലും ഇതിനെല്ലാം ഇടയാക്കിയ കോണ്‍ഗ്രസ്സിനല്ലാതെ അവരുടെകൂടെനിന്ന ബി ജെ പിക്ക് വോട്ടുചെയ്കയില്ല., കട്ടായം. ക്രൈസ്തവരുടെകൂടെനിന്ന് അവരുടെ വോട്ടുനേടാമെന്ന ബി ജെ പിയുടെ വിചാരം -യുവര്‍ ഡാല്‍ വില്‍നോട്ട് കുക്ക് ഹിയര്‍- എന്ന് എസ്സ എഫ് ഐ പയ്യന്മാര്‍ പറഞ്ഞതോപോലെയേ ആകത്തുള്ളു. സോണിയയും രാഹുലും പ്രിയങ്കയും ഉള്ളടത്തോളം കോരളത്തിലെ ക്രൈസ്തവര്‍ കോണ്‍ഗ്രസ്സിനു മാത്രമേ വോട്ടുചെയ്യു.
ഇന്‍ഡ്യന്‍ ഇലക്ഷനില്‍ അട്ടിമറിനടത്തി മോദിയെ പരാജയപ്പെടുത്താന്‍ ഒരുമില്ല്യണ്‍ ഡോളര്‍ മറ്റിവച്ചിട്ടുണ്ടന്ന് പരസ്യമായി പ്രസ്താവിച്ച മഹാനാണ് ജോര്‍ജ്ജ് സോറസ്സ്. അതില്‍ പരാജയപ്പെട്ടപ്പോള്‍ ബംഗ്‌ളാദേശില്‍ കലാപംനടത്തി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ചു. ഇതുപോലെ അവര്‍ക്കിഷടമില്ലാത്ത ആഫ്രിക്കയിലെയും ഏഷ്യയിലെയും ഗവണ്മന്റുകളെ മറിച്ചിടാന്‍ ഏതറ്റംവരെയും പോകാന്‍ മടിയില്ലാത്ത ദുഷ്ടശക്തികളാണ് ഇവര്‍. കമലയെ മുന്നില്‍നിറുത്തി ഒരിക്കല്‍കൂടി അമേരിക്കയെയും ലോകത്തെതന്നെയും ഭരിക്കാമെന്ന ഒബാമയുടെയും കൂട്ടരുടെയും മോഹമാണ് ഭാഗ്യവശാല്‍ നടക്കാതെപോയത്.
ജനുവരി 20 ന് ട്രംപ് അധികരമേല്‍ക്കുന്നതിനുമുന്‍പ് എന്തെല്ലാം കുതന്ത്രങ്ങള്‍ സൃഷ്ടിക്കാമെന്നാണ് ബൈഡന്റെയും ഒബാമയുടെയും ഇപ്പോഴത്തെ ആലോചന. അതിന്റെ ഉദാഹരണമാണ് റഷ്യയെ കടന്നാക്രമിക്കാന്‍ ഉക്രേനിനെ പ്രേരിപ്പിച്ച ബൈഡന്റെ നടപടി. ട്രംപ് വന്നാല്‍ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം ഉണ്ടാക്കുമോ എന്നഭയംകൊണ്ടാണ് കുളംകലക്കീട്ട് പോകാമെന്ന് അവര്‍ ചിന്തിച്ചത്. ബൈഡന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഒബാമയുടെ കുബുദ്ധിയാണെന്ന് മനസിലാക്കാന്‍ ഷിക്കാഗോവരെ പോകേണ്ടതില്ല.
ബംഗ്‌ളാദേശില്‍ ജനാധിപത്യപരമായ ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റെനെ അട്ടിമറിച്ച് ഇസ്‌ളാമിക ഭീകരവാദികള്‍ ഭരണംപിച്ചെടുത്തതിനെപറ്റി ന്യുയോര്‍ക്ക് ടൈംസ് എഴുതിയത് ഇപ്രകാരമാണ്. സ്വേശ്ചാധിപതിയായ ഷേയ്ക് ഹസീനയുടെ സര്‍ക്കാരിനെ പൊതുജനമുന്നേറ്റത്തിലൂടെ അധികാരഭ്രഷ്ടമാക്കി നോബല്‍ സമ്മാനജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. ഈ വാര്‍ത്തയില്‍നിന്ന് ന്യുയോര്‍ക്ക് ടൈംസ് എന്ന ടെമോക്രാറ്റിക് പത്രം എത്രത്തോളം ഇസ്‌ളാമിക ഭീകരവാദികളെ പിന്‍തുണക്കുന്നു എന്ന് വ്യക്തം. സത്യത്തെ വളച്ചൊടിക്കുന്ന അല്ലെങ്കില്‍ മൂടിവയക്കുന്ന പത്രങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല കേരളത്തിലുമുണ്ട്. മ പത്രങ്ങള്‍ എന്നപേരിലാണ് അവഅറിയപ്പെടുന്നത്..
samnilampallil@gmail.com