നമ്മുടെ ബോബി ഒരു പ്രായം ചെന്ന ചേട്ടനും ചേച്ചിയും നടത്തുന്ന തട്ടുകടയിൽ ചെല്ലുന്നു . കടയിൽ അപ്പൊ ഉണ്ടാക്കി വെച്ച പഴം പോരികൾ ചൂടോടെ നിരത്തിവച്ചിരിക്കുന്നു
ബോച്ചേ അതിലോരോന്നുമെടുത്ത് നോക്കി ഇവന്റെ അച്ഛന്റെ വയസുള്ള മൂപ്പരോട് ചോദിക്കുകയാണ്. ''ചേട്ടന്റേത് ഇങ്ങിനെ വളഞ്ഞിട്ടാണോ അതോ നേരെയാണോ..?
ചേട്ടൻ ഉണ്ടാക്കുന്നത് ചേട്ടന്റേത് പോലെ തന്നേ വളവുള്ളതാണോ..?''
ആദ്യം ഇവൻ ഉദ്ദേശിക്കുന്ന കാര്യം മനസിലാകാതിരുന്ന ചേട്ടൻ ഒന്ന് അന്ധാളിച്ചെങ്കിലും പിന്നീട് ഗതികേട് കൊണ്ട് ഒരു ചിരി വരുത്തി പിടിച്ചു നിന്നു. ഇടയ്ക്കിട്ട് നല്ല നൈസ് ആയി മറുപടിയും കൊടുത്തു.
നമ്മുടെ സ്വർണ ചട്ടക്കാരന്റെ ഈ അളിഞ്ഞ പെരുമാറ്റം ഇവനെ പോലെ തന്നേ മുഴുവൻ പേരും ആസ്വദിക്കുന്നുണ്ടെന്നും അത് കണ്ട് തനിക്കുള്ള കയ്യടികൾ കൂടുമെന്നുമാണ്.
ഇത് പോലെ ഡസൻ കണക്കിന് വീഡിയോകൾ ഇവന്റെ വകയായുണ്ട്.
ഇതൊക്കെ ചിലർക്ക് മാസ് ആയിരിക്കും. പക്ഷേ എല്ലാവരും ആ വഷളത്തരത്തിന് കയ്യടിക്കണം എന്ന് വാശി പിടിച്ചു കളയരുത്.
എല്ലാ തോന്നിവാസങ്ങൾക്കും ഒരു വിഭാഗം വലിയ സപ്പോർട്ട് നൽകിയിരുന്നല്ലോ. അവരുടെ തിയറി വേറെയാണ്. അത് തിരുത്താൻ ലോകമവസാനിക്കും വരെ കഴിയില്ല.
ഇത് പോലൊരു ആഭാസവർത്തമാനം അവന്റെ വേണ്ടപ്പെട്ടവരോട് ഇത് പോലൊരു പോച്ചേ വന്ന് പറയുമ്പോൾ..ചെകിട്ടത്തിനു അടിക്കാൻ തോന്നിയില്ലെങ്കിൽ കേൾക്കുന്ന ആൾക്ക് എന്തോ കിളിപോയിട്ടുണ്ടാകും
ഇനി ഇതൊന്നും പ്രശനമില്ലെങ്കിൽ എല്ലാം തമാശയായി കണ്ടങ് ആസ്വാദിച്ചേക്കണമെന്നെ. പക്ഷേ രാജ്യത്തെ നിയമത്തിന് നിങ്ങളുടെ കൊച്ചു തമാശകൾ ലേശം ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. അതാണ് ജാമ്യം പോലും നിഷേധിച്ചത്. എന്നിട്ടു കോടതി എന്താ പറഞ്ഞത്
ഒൻപത് വർഷം മുൻപ് ഒരു ലൈംഗിക പീഡന കേസിൽ ഇവൻ കുടുങ്ങിയത് അക്കാലത്തെ വൈറൽ വാർത്തയായിരുന്നു. എത്ര പേര് ഇപ്പോഴും അതോർക്കുന്നുണ്ട് എന്നറിയില്ല.
പ്രമുഖ വ്യാപാരി ലൈംഗിക പീഡന കേസിൽ കുടുങ്ങി എന്നും പറഞ്ഞു വാർത്ത കൊടുത്ത് മുങ്ങാൻ നോക്കിയ മാധ്യമങ്ങളെ കൊണ്ട് ബോബി ചെമണ്ണൂർ ലൈംഗിക പരാതിയിൽ കുടുങ്ങി എന്ന് തന്നെ വാർത്ത കൊടുപ്പിച്ചിരുന്നു അന്നത്തെ ജനകീയ പ്രതിഷേധം.
അതിന് ശേഷം ബോബി പിന്നീട് വെളിച്ചത്ത് വരുന്നത് ചാരിറ്റിയുടെയും മറ്റ് നന്മകളുടെയും മുഖമായിട്ടാണ്.
ശരി.. നല്ല കാര്യം.. നടക്കട്ടെ..
പക്ഷേ ഇതൊന്നും മറ്റ് കുറ്റകൃത്യങ്ങൾക്കുള്ള ലൈസൻസ് ആണെന്ന് കരുതരുത്.
എന്തായാലും ഇതോടെ ഈ കലാപരിപാടികൾ തുടരാൻ ബോബിയെന്നല്ല എല്ലാരും ഒന്ന് മടിക്കും..പരിചയക്കാരെ കണുമ്പോൾ നമ്മളൊക്കെ എളുപ്പത്തിൽ പറയുന്ന നിർദോഷമെന്നു തോന്നുന്ന ചില കമെന്റുകൾ എത്ര മാത്രം ഹാനികരമാണ് പറയാതിരിക്കാൻ വയ്യ. ഇന്നിപ്പോൾ ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ കേരള ഹൈക്കോടതി ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ നടത്തിയ വിധി പ്രസ്താവത്തിൽ വളരെ പ്രസക്തമായ ഒരു ഭാഗമുണ്ട് .."Before concluding, I am forced to say that body shaming is not acceptable in our society. Comments about the body of a person as too fat, too skinny, too short, too tall, too dark, too black, etc. should be avoided.Our bodies will change, our minds will change and our hearts will change. Everybody should be vigilant while making comments about others, whether they are men or women. I leave it there."
എത്ര ശക്തമായ ഒരു മെസേജ് ആണിത്.
എനിക്ക് നമ്മുടെ കുട്ടികളിൽ വലിയ പ്രതീക്ഷയുണ്ട്. 'GENDER CONSCIOUSNESS' അവർക്ക് വേണ്ടുവോളമുണ്ട്. അതില്ലാത്തത് ഇവിടത്തെ കേശവൻ മാമന്മാർക്കും വസന്തങ്ങൾക്കുമാണ്.
പക്ഷെ നമ്മുടെ സമൂഹം പതുക്കെ മാറുകയാണ്. സ്ത്രീ സുരക്ഷയിൽ ഭരണ-നിയമ സംവിധാനങ്ങൾ ശക്തമാകുകയാണ്. പേട്രിയാർക്കിയെ നമ്മൾ സ്ലാബിട്ട് മൂടി സമാധിയാക്കുകയാണ്.
അമേരിക്കൻ മലയാളീ നമ്മുടെ സുഹൃത്തു ഷിബു ഗോപാലക്രിഷ്ണൻ പറഞ്ഞപോലെ നാട്ടിൽ നിയമവാഴ്ച ഉണ്ടെന്നു വിശ്വസിക്കുന്ന മനുഷ്യർക്കു അതിലുള്ള വിശ്വാസം ഒന്നുകൂടെ ഉറപ്പിക്കാൻ കഴിയുന്ന ഒരു സമാധി സംഭവിച്ച ദിവസമാണ്.
ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും കോടതിയോടു പിണങ്ങി അതിലും വലിയ നീതിമാൻ ആവാൻ ശ്രമിച്ച ഒരു വിദ്വാൻ നിരുപാധികം മാപ്പു പറഞ്ഞു കോടതിയുടെ തുടർനടപടികളിൽ നിന്നും കഷ്ടിച്ചു കണ്ടംവഴി രക്ഷപെട്ടു. അകത്തായത്തിന്റെ ക്ഷീണം തീർക്കാൻ പറ്റുമോ എന്നൊന്നു ശ്രമിച്ചു നോക്കിയതാണ്. ഇറങ്ങി വരുമ്പോൾ കൂക്കിവിളിക്കു പകരം കൈയടി കിട്ടുമോ എന്നൊരു ശ്രമം. ഹൈക്കോടതിയോടു വേണ്ട കളിയെന്നും ജാമ്യം റദ്ദാക്കി അകത്താക്കുമെന്നും പറഞ്ഞപ്പോൾ വേഷംകെട്ട് അവസാനിപ്പിച്ചു. ഇനി വാതുറക്കില്ലെന്നും കോടതിക്കു ഉറപ്പു നൽകി. അങ്ങനെ അതിനൊരു സമാധിയായി!
ഒരു കാരണവശാലും ഈ സമാധി പൊളിക്കരുത്!! അവസാനം ഹണി റോസ് ഫേസ്ബുക്കിൽ പറഞ്ഞപോലെ ഒരു വ്യക്തിയെ കൊന്നു കളയാൻ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്തു . ഒരു കൂട്ടം സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നുള്ള നീചവും, ക്രൂരവുമായ അസഭ്യ അശ്ലീല ദ്വയാർത്ഥ കമൻ്റുകളും പ്ലാൻഡ് കാമ്പയിനും മതി. ..സാമൂഹ്യമാധ്യമ ഗുണ്ടായിസത്തിനു നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടും.
പ്രതിരോധിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. ഇന്ത്യൻ ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്റെ പോരാട്ടത്തിനു ഒപ്പം ശക്തമായ ഉറപ്പു നൽകി നടപടി എടുത്ത കേരളസർക്കാരിനെ നയിക്കുന്ന ശ്രീ പിണറായി വിജയൻ അദ്ദേഹത്തിനും കേരള പോലീസിനും ഞാനും എൻ്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി ഫേസ്ബുക്കിലൂടെ ഹണി റോസ് അറിയിച്ചു..
അതെ ബഹു മുഖ്യ മന്ത്രിയെ എന്തിനും എതിനും വിമർശിക്കുന്നവരോട് ഭരണ തലത്തിൽ എടുക്കുന്ന ഉറച്ച നിലപാടുകളോട് കയ്യടിക്കാൻ നിങ്ങളും നിർബന്ധിക്കപ്പെടും. സ്ത്രീ യുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഏതു പ്രവൃത്തിക്കെതിരെയും കർശന നടപ ടി ഉണ്ടാകും "അതരായാലും" എന്നു പറയുന്ന പിണറായി വിജയൻ പണക്കാരനായ ചട്ടയിട്ട സ്വർണ മുതലാളി ആണെങ്കിലും എത്ര വെളുപ്പിക്കാൻ ചാനലുകളും ഓൺലൈൻ ഫെയ്ക്കോളികളും ഉണ്ടെങ്കിലും ചങ്കും വിരിച്ചു നീതി നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ ചട്ടയിട്ട അശ്ലീലം ജയിലിൽ ഗോതമ്പുണ്ട തിന്നു കൊതുകു കടി കൊള്ളേണ്ടി വന്നു. ഇങ്ങനെ ഉള്ള എല്ലാവര്ക്കും ഇത് ഒരു പാഠമാകട്ടെ !!