Image

മൊറോക്കോയ്ക്കു സമീപം ബോട്ട് മറിഞ്ഞു 44 പാക്കിസ്ഥാനികളെങ്കിലും കൊല്ലപ്പെട്ടു (പിപിഎം)

Published on 17 January, 2025
മൊറോക്കോയ്ക്കു സമീപം ബോട്ട് മറിഞ്ഞു 44 പാക്കിസ്ഥാനികളെങ്കിലും കൊല്ലപ്പെട്ടു (പിപിഎം)

അഭയാർഥികളായ 86 പേർ കയറിയ ബോട്ട് മൊറോക്കോയ്ക്കു സമീപം മറിഞ്ഞു 44 പാക്കിസ്ഥാനികളെങ്കിലും കൊല്ലപ്പെട്ടു. അനധികൃതമായി യൂറോപ്പിൽ കടക്കാൻ ശ്രമിച്ചവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
അഭയാർഥികളെ കൈകാര്യം ചെയ്യുന്ന വാക്കിങ് ബോർഡേഴ്സ് എന്ന സ്ഥാപനത്തിന്റെ സി ഇ ഓ: ഹെലേന മലേനോ ആണ് 44 എന്ന എണ്ണം നൽകിയത്. 10 പാക്കിസ്ഥാനികൾ മരിച്ചു എന്നായിരുന്നു ആദ്യ റിപ്പോർട്ട്.

മൊത്തം 50 പേർ മുങ്ങി മരിച്ചെന്നു അവർ പറഞ്ഞു. റബാത്തിൽ പാക്ക് എംബസി അത് സ്ഥിരീകരിച്ചു. ജനുവരി 2നു മോറിറ്റാനിയയിൽ  നിന്നു പുറപ്പെട്ട ബോട്ട് കടലിനു നടുവിൽ നിർത്തിയിട്ടു കൂടുതൽ പണം വേണമെന്നു മനുഷ്യക്കടത്തു സംഘങ്ങൾ ആവശ്യപ്പെട്ടതായി പാക്ക് മാധ്യമങ്ങൾ അറിയിച്ചു.

36 പേരെ മൊറോക്കൻ അധികൃതർ രക്ഷിച്ചു.

സ്പെയിനിന്റെ കാനറി ഐലൻഡ് ലക്ഷ്യമാക്കിയാണ് ബോട്ട് പോയിരുന്നത്.  

ദഖ്‌ല എന്ന സ്ഥലത്താണ് രക്ഷപെട്ട പാക്കിസ്ഥാനികൾ ഉള്ളത്. അവരെ സഹായിക്കാൻ റബാത്തിലെ എംബസിയോട് നിർദേശിച്ചതായി പാക്ക് വിദേശകാര്യ വകുപ്പ് പറഞ്ഞു.

ഗ്രീസിൽ ബോട്ട് മറിഞ്ഞു കഴിഞ്ഞ മാസം 36 പാക്കിസ്ഥാനികൾ മരിച്ചിരുന്നു.

മനുഷ്യക്കടത്തു സംഘങ്ങൾക്കെതിരെ കർശന നടപടി എടുക്കുമെന്നു പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ് പറഞ്ഞു.

Boat crash in Atlantic kills 44 Pakistanis 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക