Image

കഷായത്തില്‍ വിഷം ചേര്‍ത്ത് കൊല; ഷാരോണ്‍ കൊലക്കേസില്‍ വിധി ഇന്ന്‌

Published on 17 January, 2025
കഷായത്തില്‍ വിഷം ചേര്‍ത്ത് കൊല; ഷാരോണ്‍ കൊലക്കേസില്‍ വിധി ഇന്ന്‌

തിരുവനന്തപുരം: പാറശ്ശാലയില്‍ കാമുകനെ വിഷം ചേര്‍ത്ത കഷായം നല്‍കി കൊലപ്പെടുത്തിയ കേസില്‍ കോടതി വിധി വെള്ളിയാഴ്ച. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീറാണ് വിധി പറയുന്നത്. പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണോ എന്ന് മാത്രമാകും വെള്ളിയാഴ്ചത്തെ വിധിയിലുണ്ടാകുക. കുറ്റക്കാരിയാണെങ്കില്‍ ശിക്ഷവിധിക്കുന്നത് പിന്നീടാകും.

2022 ഒക്ടോബറിലാണ് കേരളത്തെ ഞെട്ടിച്ച ഷാരോണ്‍ കൊലപാതകം നടന്നത്. കോളേജ് വിദ്യാര്‍ഥിയായിരുന്ന ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം വിഷം ചേര്‍ത്ത കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. വിഷം ചേർത്ത കഷായം കുടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാരോണ്‍ ഒക്ടോബര്‍ 25-നാണ് മരിക്കുന്നത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക