ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരം ഏൽക്കുമ്പോൾ യുഎസിൽ ഏറ്റവും വലിയ ആഘോഷ തിമിർപ്പിൽ അമരുന്നത് ടെക് വ്യവസായം ആയിരിക്കും. ആധുനിക സാങ്കേതിക വ്യവസായത്തിന്റെ ആഘോഷമായി ഇതു മാറുന്നതിന്റെ തെളിവാണ് ക്രിപ്റ്റോ ബോൾ.
ക്രിപ്റ്റോ വ്യവസായം സംഘടിപ്പിക്കുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ വലിയ തിക്കും തിരക്കുമാണ്. ക്രിപ്റ്റോ കറന്സിക്കു പിന്തുണ പ്രഖ്യാപിച്ച ട്രംപിനെ ആദ്യത്തെ 'ക്രിപ്റ്റോ പ്രസിഡന്റ്' എന്നവർ വാഴ്ത്തുന്നു.
ട്രംപിന്റെ സൂപ്പർ ബോഡിയായ മാഗാ ഇൻകോർപറേറ്റഡ് ക്രിപ്റ്റോ ബോളിൽ ഒരു വി ഐ പി സ്വാഗതം നടത്തുന്നുണ്ട്. അതിനു $100,000 ആണ് പ്രവേശന നിരക്ക്.
എ ഐക്കും ക്രിപ്റ്റോയ്ക്കുമായി ട്രംപ് മേധാവിയാക്കിയ ഡേവിഡ് സാക്ക്സിനെ അഭിനന്ദിക്കാനും ഈ ആഘോഷത്തിൽ അവസരമുണ്ട്. ശനിയാഴ്ച്ച പ്രമുഖ ടെക് നേതാവ് പീറ്റർ തിയാൽ നടത്തുന്ന ബ്ലാക്ക് ടൈ ഡിന്നറിലും സാക്‌സ് നിറസാന്നിധ്യമാവും.
സ്പോട്ടിഫൈ, യുബർ, എലോൺ മസ്‌കിന്റെ എക്സ് ഇവയൊക്കെയാണ് ആഘോഷം നയിക്കുന്ന മറ്റു കമ്പനികൾ.
മെറ്റയുടെ മാർക്ക് സക്കർബർഗ് മസ്‌കും മെഗാഡോണർ മിറിയം അദേൽസണുമായി ചേർന്ന് മറ്റൊരു ആഘോഷം നടത്തും.
ആഘോഷങ്ങൾക്ക് $1 മില്യണിലധികം സംഭാവന നൽകിയവരിൽ ആമസോണും ഗൂഗിളും ഉണ്ടെന്നു ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ക്രിപ്റ്റോ വിജയം കണ്ട റിപ്പിൾ, റോബിൻഹുഡ് എന്നിവയുമുണ്ട് കൂട്ടത്തിൽ.
ട്രംപ് ടീം മൂന്ന് ബോളുകൾ പ്രഖ്യാപിച്ചിട്ടുണ്ട്: കമാൻഡർ-ഇൻ-ചീഫ് ബോൾ, ലിബർട്ടി ഇനോഗുറൽ, സ്റ്റാർലൈറ്റ്. ഓരോ സ്ഥലത്തും ട്രംപ് പ്രസംഗിക്കും.
Tech industry to spend big for Trump inaugural