പുതുതായി കണ്ടെത്തിയ ഒരു ജനറ്റിക് ഡിസോർഡറിനു അതു കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞന്മാരുടെ പേര് നൽകി. ഡോക്ടർ അഭിമന്യു ഗാർഗ്, ഡോക്ടർ പ്രശാന്ത് മിശ്ര എന്നിവരുടെ പേരുകൾ ചേർത്ത് ഗാർഗ്-മിശ്ര പ്രോഗറോയ്‌ഡ് സിൻഡ്രോം (ജിഎംപിജിഎസ്) എന്നാണ് പേര് നൽകിയത്.
വേഗത്തിൽ പ്രായമാവുക, തീരെ പൊക്കം കുറവായിരിക്കുക, ശരിയായി വികസിക്കാത്ത താടിയെല്ല്, തീരെ ചെറിയ കണ്ണുകൾ, ശരീരത്തിൽ കൊഴുപ്പു നഷ്ടമാവുക ഇവയൊക്കെയാണ് രോഗലക്ഷണങ്ങൾ. 2022ൽ ഒരു മലേഷ്യൻ രോഗിക്കാണ് ലക്ഷണങ്ങൾ കണ്ടത്. 21 വയസ് മാത്രമുള്ള അയാൾക്കു തീരെ പൊക്കം കുറവായിരുന്നു. 46 പൗണ്ട് മാത്രം ആയിരുന്നു പ്രായം.
ടെക്സസിലെ യുടി സൗത്തവെസ്റേൺ മെഡിക്കൽ സെന്ററിൽ ഇന്റെർണൽ മെഡിസിൻ പ്രഫസറാണ് ഗാർഗ്. മിശ്ര ചിൽഡ്രൻസ് മെഡിക്കൽ സെന്റർ റിസേർച് ഇന്സ്ടിട്യൂട്ടിൽ അസോസിയേറ്റ് പ്രഫസറാണ്.
ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ മാക്‌സിക്-നേഥൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക് മെഡിസിസിനാണ് അവരുടെ പേരുകൾ രോഗത്തിന് ഇട്ടത്.
New syndrome named after Indian discoverers