കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാർ ഡ്രൈവർ മരിച്ചു. കോഴിക്കോട് താമരശേരി ഓടക്കുന്നിൽ ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം.ലോറിയെ മറികടന്ന് എത്തിയ കാർ ബസ്സിൽ ഇടിക്കുകയായിരുന്നു. എലത്തൂർ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ പുറത്തേക്ക് തെറിച്ചുവീണു എന്നാൽ പെട്ടന്ന് തന്നെ ഡ്രൈവർ തിരികെ ബസിൽ കയറി ഹാൻഡ് ബ്രേക്കിട്ട് ബസ് നിർത്തുകയായിരുന്നു.ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ നിമിത്തം വലിയ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ ലോറി തലകീഴായി മറിയുകയും ഇരുവാഹനങ്ങൾക്കും ഇടയിൽപ്പെട്ട് കാർ പൂർണമായി തകരുകയും ചെയ്തു. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു.
english summary :
KSRTC bus and car collided; car driver died