Image

നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ മകര സംക്രാന്തി ആഘോഷിച്ചു

ജയപ്രകാശ് നായര്‍ Published on 17 January, 2025
 നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ മകര സംക്രാന്തി ആഘോഷിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ ബി എയുടെ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ സമാപനം ഭക്തിനിര്‍ഭരമായ പൂജാവിധികള്‍ പ്രകാരം ജനുവരി 12 ഞായറാഴ്ച എന്‍ ബി എ സെന്ററില്‍ നടന്നു. ഈ വര്‍ഷത്തെ പൂജാപരിപാടികളില്‍ ന്യുയോര്‍ക്ക് അയ്യപ്പ സേവാ സംഘവും ആതിഥേയത്വം വഹിച്ചു.

എന്‍ ബി എ പ്രസിഡന്റ് ക്രിസ് തോപ്പിലിന്റെ നേതൃത്വത്തില്‍ പ്രത്യേകം സജ്ജമാക്കിയ ശ്രീകോവില്‍ എല്ലാ ഭക്തജനങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റി. സുധാകരന്‍ പിള്ളയുടെ കരവിരുതാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ഭജനയ്ക്ക് ശേഷം പ്രത്യേക പൂജാരിയുടെ കാര്‍മികത്വത്തില്‍ പൂജാ വിധികള്‍ ആരംഭിച്ചു. പൂജയില്‍ പാരികര്‍മിയായി മഹാദേവ ശര്‍മ്മ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പ്രിയ പത്‌നി ഹേമ, ഡോ. ഉണ്ണി തമ്പി, രാകേഷ് നായരുടെ കുടുംബവും സഹായിച്ചു.

കൊറോണയുടെ അതിപ്രസരത്തില്‍ ആണ്ടുപോയ കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങള്‍ക്കു ശേഷം എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ ഉണ്ടായ സ്‌നേഹപ്രകടനങ്ങള്‍ ഈ സംഗമത്തിനു മാറ്റു കൂട്ടി. എല്ലാ ഹിന്ദു മതവിശ്വാസികളെയും പങ്കെടുപ്പിക്കാന്‍ കഴിഞ്ഞ ഒരു സംരംഭം എന്ന നിലയിലും ഈ സംരഭം ശ്രദ്ധിക്കപ്പെട്ടു.

പ്രഥമ വനിത വത്സാ കൃഷ്ണ ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ ആരംഭിച്ചു കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (KHNA) പ്രസിഡന്റ് ഡോ. നിഷാ പിള്ള , മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദുസ് (MANTRAH) ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍ അഡ്വ. വിനോദ് കെആര്‍കെ, ട്രസ്റ്റീ മെമ്പര്‍ ഡോ. മധു പിള്ള, എന്‍ ബി എയുടെ ആദ്യകാല പ്രവര്‍ത്തകരായ സി.എം. വിക്രം, ഉണ്ണികൃഷ്ണ മേനോന്‍, ബാലകൃഷ്ണന്‍ നായര്‍ , ഡോ. ചന്ദ്രമോഹന്‍ തുടങ്ങി പല മുതിര്‍ന്ന വ്യക്തികളും പങ്കെടുത്തു.

ശ്രീ നാരായണ അസോസിയേഷനെ പ്രതിനിധീകരിച്ച് സെക്രട്ടറി ബിജു ഗോപാലന്‍ സന്നിഹിതനായിരുന്നു. അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് എല്ലാ പൂജാ കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കി. എന്‍ ബി എ സെക്രട്ടറി രഘുവരന്‍ നായര്‍, വൈസ് പ്രസിഡന്റ് ബാബു മേനോന്‍, ട്രഷറര്‍ രാധാമണി നായര്‍, പുരുഷോത്തമ പണിക്കര്‍, ട്രസ്റ്റീ മെമ്പര്‍മാരായ വനജാ നായര്‍ , ജി.കെ. നായര്‍ എന്നിവരുടെയും നേതൃത്വം എടുത്തു പറയേണ്ടിയിരിക്കുന്നു. പടിപൂജ, ദീപാരാധന എന്നിവക്കു ശേഷം ഹരിവരാസനം ചൊല്ലി ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു.

 

Join WhatsApp News
Appukuttan Pillai 2025-01-17 13:42:22
Where's NBA President in the photos? Rockland team put up all other photos :-)
VeeJay Kumar 2025-01-17 17:28:18
@ Appukuttan Pillai, Kris Thoppil is not NBA President
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക