റിപ്പബ്ലിക്കൻ നേതാവ് റൂഡി ജൂലിയാനി അപമാനിച്ച രണ്ടു ജോർജിയ തിരഞ്ഞെടുപ്പ് ജീവനക്കാരുമായി അദ്ദേഹം ഒത്തുതീർപ്പുണ്ടാക്കി. അതു കൊണ്ട് റൂബി ഫ്രീമാൻ, ഷെയ് മോസ് എന്നിവർക്കു നൽകേണ്ട നഷ്ടപരിഹാരം സംഘടിപ്പിക്കുന്ന കഷ്ടപ്പാട് മുൻ ന്യൂ യോർക്ക് മേയർക്ക് ഒഴിവായി. അവർക്കു $148 മില്യൺ നൽകേണ്ട ജൂലിയാനി എത്രമാത്രം പണം കൊടുക്കേണ്ടി വരും എന്നു വ്യക്തമായിട്ടില്ല.
അപ്പർ ഈസ്റ്റ് സൈഡിലെ ബഹുനില കെട്ടിടം, മെർക് വാഹനം, യാങ്കീസ് മെമോറാബിലിയ എന്നിവയൊക്ക നൽകേണ്ടി വരുമായിരുന്ന അവസ്ഥയും ജൂലിയാനി ഒഴിവാക്കി.
സുഹൃത്തായ ഡൊണാൾഡ് ട്രംപ് ജൂലിയാനിക്കു പണം നൽകാൻ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ 80 വയസുള്ള നേതാവിനു പിരിഞ്ഞു കിട്ടിയത് $169,000 മാത്രം.
നഷ്ടപരിഹാരം തീർപ്പായെന്നു രണ്ടു വനിതകളൂം പറഞ്ഞുവെങ്കിലും തുക പുറത്തു വിട്ടില്ല. "നാലു വർഷത്തെ പേടിസ്വപ്‌നം അങ്ങിനെ അവസാനിച്ചു," അവർ പറഞ്ഞു.
സ്ത്രീകളെ ഭാവിയിൽ അപമാനിക്കില്ലെന്നും ജൂലിയാനി സമ്മതിച്ചു. 2020 തിരഞ്ഞെടുപ്പ് ട്രംപിൽ നിന്നു തട്ടിയെടുക്കാൻ പ്രവർത്തിച്ചു എന്ന ആരോപണമാണ് ജൂലിയാനി അവർക്കു നേരെ ഉയർത്തിയത്.
Giuliani reaches settlement with women he shamed