Image

കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ പുതുവത്സര ആഘോഷം വര്‍ണ്ണാഭമായി

Published on 17 January, 2025
കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ പുതുവത്സര ആഘോഷം വര്‍ണ്ണാഭമായി

നാഷ്വില്‍: കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ (കാന്‍)-ന്റെ നേതൃത്വത്തില്‍  നോളന്‍സ്വില്‍ ഹിസ്റ്റോറിക്കല്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന 'ജിംഗില്‍ & മിംഗില്‍ 2025': ക്രിസ്തുമസ് - പുതുവത്സര ആഘോഷം  പങ്കെടുത്തവര്‍ക്ക്  ഒരു പുത്തന്‍ അനുഭവം സമ്മാനിച്ചു. വിവിധ തീമുകള്‍ അടിസ്ഥാനമാക്കിയുള്ള ഫാഷന്‍ ഷോ, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നൂതനമായ അവതരണം,  മനോഹരമായി അലങ്കരിച്ച ഫോട്ടോ ബൂത്ത്, സ്വാദിഷ്ടമായ ഭക്ഷണം എന്നിവയെല്ലാം പങ്കെടുത്തവരുടെ പ്രശംസ പിടിച്ചു പറ്റി. നാഷ്വില്‍ മാര്‍ത്തോമാ പള്ളിയിലെ കുട്ടികള്‍  അവതരിപ്പിച്ച മാര്‍ഗ്ഗം കളിയും, അലബാമയില്‍ നിന്നുള്ള പ്രശസ്തനായ  ഡിജെ കൃഷ് അവതരിപ്പിച്ച  സംഗീത വിരുന്നും പരിപാടിക്ക് വളരെ മികവും നല്‍കി.

കാന്‍ ഭരണസമിതി ഒരുമിച്ചു കേക്ക് മുറിച്ചാണ് പുതു വര്‍ഷത്തെ വരവേറ്റത്. അതോടൊപ്പം കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പരിപാടികളും പുതിയ വര്‍ഷത്തില്‍ നടപ്പാക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളുടെ ഒരു രൂപരേഖയും ഒരു വീഡിയോ രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. വിനോദത്തോടൊപ്പം, സന്നദ്ധ സേവനം, സാഹിത്യം, സംസ്‌കാരം, കായികം എന്നിവക്കുള്ള ഊന്നല്‍, അംഗങ്ങളുടെ കുട്ടികളുടെ വികസനം എന്നിവയെല്ലാം  ചേര്‍ന്ന ഒരു സമഗ്ര രൂപരേഖയാണ്  അവതരിപ്പിക്കപ്പെട്ടത്. 2025 ജൂലൈ മാസത്തില്‍ സംഘടിപ്പിക്കുന്ന കാന്‍ ക്രൂസിന്റെ ഔദ്യോഗികമായ ഉദ്ഘാടനവും തദവസരത്തില്‍ നടന്നു.

കാന്‍ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന ഫാഷന്‍ ഷോ - 'ഫാഷന്‍ ഫേബിള്‍ 2025' അവതരണം കൊണ്ടും പുതുമ കൊണ്ടും ഒട്ടേറെ മികവാര്‍ന്നതായിരുന്നു. രാജാ രവിവര്‍മ്മ ഇന്‍സ്പിറേഷന്‍,    ഇന്‍ഡോ വെസ്റ്റേണ്‍ ഫാഷന്‍, നോര്‍ത്ത് ഇന്ത്യന്‍ ബ്രൈഡല്‍, കേരള കസവ്: കഥകളി തെയ്യത്തോടൊപ്പം,  ഹെര്‍ സ്റ്റോറി ഹെര്‍ ഗ്ലോറി, ഇന്ത്യന്‍ റോയല്‍ ക്യാരക്ടര്‍സ് എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കി 52 കലാപ്രതിഭകള്‍ ചേര്‍ന്നൊരുക്കിയ വര്‍ണ്ണക്കാഴ്ചകളും, ഒരു കപ്പിള്‍ വാക്ക് റൗണ്ടും നിറഞ്ഞ ഈ ഫാഷന്‍ ഷോയില്‍ ഡിജെയുടെ പശ്ചാത്തലസംഗീതവും  ഡിജിറ്റല്‍ സ്‌ക്രീനിന്റെ  മിഴിവും കൂടെ വന്നതോടെ പുതുവര്‍ഷം ആഘോഷിക്കാനെത്തിയവര്‍ക്ക്  മികച്ച ഒരു ദൃശ്യാനുഭവം തന്നെയായി. വിമന്‍സ് ഫോറം ചെയര്‍ സുമ ശിവപ്രസാദ് ഇതിനു നേതൃത്വം നല്‍കി.

പ്രസിഡന്റ് ശ്രീ. ഷിബു പിള്ള അദ്ധ്യക്ഷനായ പരിപാടിയില്‍ വൈസ് പ്രസിഡന്റ്  ശ്രീ. ശങ്കര്‍ മന സ്വാഗതവും, ട്രഷറര്‍ അനന്ത ലക്ഷ്മണന്‍ നന്ദിയും രേഖപ്പെടുത്തി. കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍ ശ്രീ. സന്ദീപ് ബാലന്‍,  കോ-ചെയര്‍ ദീപാഞ്ജലി നായര്‍  എന്നിവര്‍ കലാ പരിപാടികളുടെ നേതൃത്വം വഹിച്ചു. ഇവര്‍ക്ക്  പുറമെ  കാനിന്റെ മറ്റു  ഭാരവാഹികളായ സുശീല സോമരാജന്‍  (ജനറല്‍ സെക്രട്ടറി), അനില്‍ പത്യാരി (ജോയിന്റ് സെക്രട്ടറി), , ജിനു ഫിലിപ്പ് സൈമണ്‍ (ജോ. ട്രഷറര്‍), സുജിത് പിള്ള (മെംബര്‍ഷിപ്പ് കമ്മിറ്റി ചെയര്‍),  മനീഷ് രവികുമാര്‍ (ഫൂഡ് കമ്മിറ്റി ചെയര്‍), നിജില്‍ ഉണ്ണിയാന്‍ പടേമ്മല്‍ (ഫൂഡ് കമ്മിറ്റി വൈസ് ചെയര്‍), മനോജ് രാജന്‍  (ഔട്ട് റീച്ച് കമ്മിറ്റി ചെയര്‍), രാകേഷ്  കൃഷ്ണന്‍ (മുന്‍ പ്രസിഡന്റ്) ,അഡ്വസറി കമ്മിറ്റി അംഗങ്ങളായ സാം ആന്റോ, ആദര്‍ശ് രവീന്ദ്രന്‍, തോമസ് വര്‍ഗീസ്  അനില്‍കുമാര്‍ ഗോപാലകൃഷ്ണന്‍, ബിജു ജോസഫ്, അശോകന്‍ വട്ടക്കാട്ടില്‍, ബബ്ലൂ ചാക്കോ തുടങ്ങിയവരും പരിപാടിക്ക് നേതൃത്വം നല്‍കി.
 

കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ പുതുവത്സര ആഘോഷം വര്‍ണ്ണാഭമായികേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ പുതുവത്സര ആഘോഷം വര്‍ണ്ണാഭമായികേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ പുതുവത്സര ആഘോഷം വര്‍ണ്ണാഭമായികേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ പുതുവത്സര ആഘോഷം വര്‍ണ്ണാഭമായികേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ പുതുവത്സര ആഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക