Image

ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷവും, കലയുടെ പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും ജനുവരി 25ന്

സജി സെബാസ്റ്റിയന്‍ Published on 17 January, 2025
ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷവും, കലയുടെ പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും ജനുവരി 25ന്

ഫിലാഡല്‍ഫിയ:  എഴുപത്തി ആറാമതു ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് ഫിലഡെല്‍ഫിയായിലെ സെയ്ന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക പള്ളിയുടെ അല്‍ഫോന്‍സാ ഹാളില്‍ വച്ചു നടക്കുന്ന കലയുടെ വാര്‍ഷിക ബാങ്ക്വിറ്റില്‍ വച്ചു സുജിത് ശ്രീധറിന്റെ നേതൃത്വത്തിലുള്ള  പുതിയ ഭരണ സമിതി അധികാരം ഏറ്റെടുക്കും. പ്രസിഡന്റ് സുജിത് ശ്രീധരോടൊപ്പം സ്വപ്‌ന സജി സെബാസ്റ്റ്യന്‍ (ജനറല്‍ സെക്രട്ടറി), ഷാജി മിറ്റത്താനി(ട്രഷറര്‍), ജോര്‍ജ് വി ജോര്‍ജ്(വൈസ് പ്രസിഡന്റ്), ജെയിംസ് ജോസഫ്(ജോയിന്റ് സെക്രട്ടറി), സിബിച്ചന്‍ മുക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് അധികാരമേല്‍ക്കുന്ന മറ്റു ഭാരവാഹികള്‍.


എക്‌സിക്യൂട്ടീവ് മെംബേര്‍സ് ആയി സജി സെബാസ്റ്റിയന്‍, ജിമ്മി ചാക്കോ, ജോജോ കോട്ടൂര്‍, ജോയി കരുമത്തി, സിബി ജോര്‍ജ്, ജെയിംസ് ജോസഫ്, സെബാസ്റ്റ്യന്‍ കിഴക്കേത്തോട്ടം, ബിജോയ് പാറക്കടവില്‍, ജോര്‍ജ് മാത്യു സി.പി.എ.(അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍) എന്നിവരും, അഡൈ്വസറി കമ്മിറ്റി മെംബേര്‍സ് ആയി ജെയിംസ് കുറിച്ചി, സണ്ണി എബ്രഹാം, അലക്‌സ് ജോ, രാജപ്പന്‍ നായര്‍, ടെറി മാത്യൂസ്, റോഷിന്‍ പ്ലാമ്മൂട്ടില്‍, ഓഡിറ്റര്‍ ആയി ബിജു സക്കറിയ എന്നിവരും പുതിയ ഭരണ സമിതിയില്‍ ഭാരവാഹികളാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക