വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു സ്വകാര്യ പൗരനാകുമ്പോൾ ന്യൂ യോർക്ക് സിറ്റിയിൽ താമസമാക്കാൻ കമലാ ഹാരിസ് ആലോചിക്കുന്നുവെന്നു സൂചന. വാഷിംഗ്ട്ടണിലെ ഔദ്യോഗിക വസതി വിട്ടു കാലിഫോർണിയയിലെ വസതിയിലേക്കല്ല ഹാരിസ് പോകുന്നതെന്നും അവരുടെ ഭർത്താവ് ഡഗ് എംഹോഫ് ന്യൂ യോർക്കിൽ വീട് വാങ്ങാനുള്ള അന്വേഷണത്തിലാണ് എന്നുമാണ് റിപ്പോർട്ടുകൾ.
അപ്പർ വെസ്റ്റ് സൈഡിൽ പാർക്ക് ലോഗിയ കോണ്ടോ കെട്ടിടത്തിൽ മാസം $20,000 വരുന്ന ആർഭാട ഫ്ലാറ്റ് അദ്ദേഹം ഏറെക്കുറെ ഉറപ്പിച്ചു എന്നാണറിവ്. ട്രംപ് ഇന്റർനാഷനൽ ഹോട്ടലിനും ടവറിനും നേരെ എതിർഭാഗത്താണ് ഈ അപ്പാർട്മെന്റ്. മറ്റു പല ഇടങ്ങളും അവർ പരിഗണിച്ചു എന്നാണറിവ്.
ലോസ് ആഞ്ജലസിലെ വീട് പ്രധാന താവളം ആണെങ്കിലും കാട്ടുതീ മൂലം അടുക്കാൻ കഴിയാത്ത സ്ഥിതിയിലാണ്.
എംഹോഫിന്റെ പുത്രി എല്ല (25) ന്യൂ യോർക്കിലാണ് താമസം. ആർട്ടിസ്റ്റും ഫാഷൻ ഡിസൈനറുമാണ് എല്ല.
രണ്ടു പതിറ്റാണ്ടിനു ശേഷം സ്വകാര്യ പൗരൻ ആവുന്ന ഹാരിസ് രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കാനുള്ള സാധ്യത കുറവാണ്.
Harris seeking NYC abode