ഫിലഡല്‍ഫിയ:- ഫിലാഡല്‍ഫിയ മലയാളി കമ്യൂണിറ്റിയില്‍ പരസ്പര സ്‌നേഹ സഹായ സൗഹാര്‍ദ്ദങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് കേരളപ്പിറവിദിനത്തില്‍ രൂപംകൊണ്ട, ഫിലഡല്‍ഫിയ സ്‌നേഹതീരത്തിന്റെ പ്രഥമ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷം, ജനപങ്കാളിത്തം കൊണ്ടും, ആകര്‍ഷകവും, അടുക്കും ചിട്ടയുമുള്ള പരിപാടികളാലും ആതിഗംഭീരമായി നടത്തപ്പെട്ടു.
ജനുവരി 4 ന് ശനിയാഴ്ച രാവിലെ 11:30 മുതല്‍ 3 മണിവരെ ക്രൂസ് ടൗണിലുള്ള മയൂര ഹാളില്‍ വെച്ച് നടന്ന പരിപാടി എല്ലാവിധത്തിലും സ്‌നേഹതീരത്തിന്റെ അഭിമാന നിമിഷങ്ങളായിരുന്നു. പ്രോഗ്രാമില്‍ വന്നുചേര്‍ന്ന ഏവരും ഒന്നിച്ചു ക്രിസ്മസ് കേക്ക് മുറിച്ചു കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഫിലഡല്‍ഫിയ സിറ്റി എച്ച് ആര്‍ സൂപ്പര്‍വൈസര്‍ ശ്രീമതി ഐവി മാത്യൂസ് നല്‍കിയ മനോഹരമായ ക്രിസ്തുമസ് സന്ദേശം ഏറെ ഹൃദ്യമായിരുന്നു. സ്‌നേഹബന്ധങ്ങള്‍ക്കും, പരസ്പര സഹായ സഹകരണങ്ങള്‍ക്കും പ്രധാന്യം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തില്‍, ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങാതെ, പരസ്പര സൗഹൃദങ്ങള്‍ക്കും, സഹായങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് ആരംഭിച്ച സ്‌നേഹതീരത്തിന്റെ മഹനീയ പ്രവര്‍ത്തനങ്ങളും, ഒത്തുകൂടലുകളും, ഭാവി പ്രവര്‍ത്തനങ്ങളും ഈ പ്രദേശത്തിനും, മറ്റുള്ളവര്‍ക്കും എന്നും മാതൃകയാകട്ടെയെന്നും ശ്രീമതി ഐവി മാത്യൂസ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.
സ്‌നേഹതീരത്തിന്റെ പിറവിയുടെ തുടക്കവും, ഉദ്ദേശവും, ഭാവി പരിപാടികളും ഷിബു വര്‍ഗീസ് കൊച്ചുമഠം ചടങ്ങില്‍ വിശദീകരിച്ചു. ഈ വര്‍ഷത്തെ ഭാവി പരിപാടികള്‍ക്കുവേണ്ടി, വെല്‍ഫയര്‍ ആന്‍ഡ് പിക്‌നിക് കമ്മിറ്റി, സമ്മറിലേക്ക് പ്ലാന്‍ ചെയ്യുന്ന 3 ഡേയ്സ് ടൂര്‍, സ്‌നേഹതീരം കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്ന സമ്മര്‍ പിക്‌നിക്ക് എന്നിവയുടെ പ്ലാനും പദ്ധതികളും നടപ്പിലാക്കുവാന്‍, രാജു ശങ്കരത്തില്‍, കൊച്ചുകോശി ഉമ്മന്‍, സാജന്‍ തോമസ്, ബിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍, സജു മാത്യു, ഗ്ലാഡ്‌സണ്‍ മാത്യു, ബെന്നി മാത്യു, മാത്യു ജോര്‍ജ്, ദിനേഷ് ബേബി, സാബു കുഞ്ഞുകുഞ്ഞു, ഗോഡ്‌ലി തോമസ്, ജോര്‍ജ് തടത്തില്‍, ഷിബു മാത്യു, അനില്‍ ബാബു എന്നീ അംഗങ്ങളടങ്ങിയ കമ്മറ്റിയെ തദവസരത്തില്‍ തിരഞ്ഞെടുത്തു ചുമതലയേല്‍പ്പിച്ചു. ഭാവി പരിപാടിയെക്കുറിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗമന വിവരങ്ങള്‍ പുറകാലെ അറിയിക്കുന്നതാണ് എന്ന് ചുമതലയേറ്റ കമ്മറ്റി അംഗങ്ങള്‍ പറഞ്ഞു.
അതുപോലെ കമ്മ്യൂണിറ്റി യുമായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനു 10 ആഗങ്ങളുള്ള അഡൈ്വസറി കമ്മിറ്റിയും പ്രവര്‍ത്തനം ആരംഭിച്ചു. ഭാവിപരിപാടികള്‍ പുറകാലെ അറിയിക്കുന്നതാണ്.
സ്‌നേഹതീരത്തിലെ എല്ലാ അംഗങ്ങളുടെയും വിശേഷ ദിവസങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഡയറക്ടറി തയ്യാറാകുന്നതിനുള്ള പ്രഥമ പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ വിഭാഗം കോര്‍ഡിനേറ്റര്‍ ശ്രീമതി സുജാ കോശിയുടെ നേതൃത്വത്തില്‍ തുടക്കമിട്ടു.
വനിതാ കോര്‍ഡിനേറ്റര്‍സ് ആയ സുനിത എബ്രഹാം, ദിവ്യ സാജന്‍, സുജ കോശി, അനിത എന്നിവരുടെ നേതൃത്വം എടുത്തു പറയേണ്ട കാര്യമാണ്. രോഗി സന്ദര്‍ശനം, മറ്റു കമ്മ്യൂണിറ്റി മീറ്റിംഗ് തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുത്തു വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നതാണ്
സ്‌നേഹതീരം വനിതാ വിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ ക്രിസ്തുമസ് ഗാനങ്ങള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ലിസ ജോണ്‍, ദിവ്യ ബാബു, ലിന്‍സ് ജോണ്‍, സുനിത എബ്രഹാം, സുജാ കോശി, സൂസന്‍ വര്‍ഗീസ്, അനിത, ഗ്ലാഡ്‌സണ്‍ മാത്യു, അനു കോശി,റെനി ജോസഫ്, എബ്രഹാം വര്ഗീസ്, ബിജു എബ്രഹാം, മനോജ് മാത്യു, അലക്‌സ് മാത്യു എന്നിവരുടെ ഗാനങ്ങള്‍ ഹൃദ്യവും ശ്രവണ സുന്ദരവുമായിരുന്നു. വാദ്യോപകരണത്തോട് ലിസ ജോണ്‍, ലിന്‍സ് ജോണ്‍ , ദിവ്യ ബാബു എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംഗീത വിരുന്നു വളരെ ഹൃദ്യമായിരുന്നു.
പരുപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച വിവിധ കോര്‍ഡിനേറ്റേഴ്സുമാരായ
രാജു ശങ്കരത്തില്‍, കൊച്ചുകോശി ഉമ്മന്‍, സാജന്‍ തോമസ്, ബിജു എബ്രഹാം, സുജ കോശി, സുനിത എബ്രഹാം, ദിവ്യ സാജന്‍, ഉമ്മന്‍ മത്തായി, അനില്‍ ബാബു, ഗ്ലാഡ്‌സണ്‍ മാത്യു, ജോര്‍ജ് തടത്തില്‍, ഉമ്മന്‍ പണിക്കര്‍, ബിനു ജേക്കബ് , മാത്യൂസ് ടി വര്‍ഗീസ്,
കാരള്‍ ഗാനപരിശീലനത്തിന് നേതൃത്വം നല്‍കിയ സുജ കോശി, സുനിത എബ്രഹാം, ദിവ്യ സാജന്‍, സുജ ഏബ്രഹാം, അനിത ജോസി തുടങ്ങിയവരുടെ സേവനങ്ങള്‍ പരിപാടിയുടെ വന്‍ വിജയത്തിന് മുഖ്യ പങ്കുവഹിച്ചു. ഫിലിപ്പ് സക്കറിയ, ഗോഡ്‌ലി തോമസ്, ദിനേഷ് ബേബി, അമല്‍ മാത്യു, ഷൈജു തമ്പി, എബ്രഹാം വര്‍ഗീസ്, സാബു കുഞ്ഞുകുഞ്ഞ്, ജിജു ജോര്‍ജ്, മാത്യു ജോര്‍ജ്, എബ്രഹാം കുര്യാക്കോസ്, ഷിബു മാത്യു എന്നിവരടങ്ങിയ ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ സേവനവും എടുത്തു പറയേണ്ടതായിട്ടുണ്ട്.
വന്നുചേര്‍ന്ന ഏവര്‍ക്കും ക്രിസ്തുമസ്സ് ഫാദര്‍ ആകര്‍ഷകവും മാന്യവുമായ സമ്മാനപ്പൊതികള്‍ കൈമാറി, ഫാദറിനൊപ്പം നിര്‍ത്തി ഫോട്ടോയുമെടുപ്പിച്ച് സന്തോഷത്തോടെയാണ് മടക്കി അയച്ചത്. ഇങ്ങനെയൊരു നിമിഷം മറ്റെങ്ങും ഇഇതുവരെയും നടന്നിട്ടില്ല എന്ന് എല്ലാവരും ഏകസ്വരത്തില്‍ അത്ഭുതത്തോടെ പറഞ്ഞു. എബ്രഹാം കുര്യാക്കോസ് ആയിരുന്നു ക്രിസ്തുമസ് ഫാദര്‍.
യഥേഷ്ടം എടുത്തു കഴിക്കുവാന്‍ 30ല്‍ പരം രുചികരമായ വ്യത്യസ്ത വിഭവങ്ങള്‍ അടങ്ങിയ വന്‍ ബുഫെയായിരുന്നു ഈ പരിപാടിയുടെ മറ്റൊരു ഹൈലൈറ്റ് . ഫുഡ് കോര്‍ഡിനേറ്റര്‍ സാജന്‍ തോമസ്, ഉമ്മന്‍ മത്തായി എന്നിവരുടെ നേതൃത്വം, ഫുഡ് അറേന്‍ജ്‌മെന്റസ്, കേക്ക് വൈന്‍ സെര്‍വിങ് എന്നിവ മികച്ചതാക്കി.
സ്‌നേഹതീരത്തിന് എന്നും അഭിമാനിക്കാനുതകുന്ന മറ്റൊരു പൊന്‍തൂവലായി മാറിയ ഈ പ്രോഗ്രാമിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും ട്രെഷറാര്‍ കൊച്ചുകോശി ഉമ്മന്‍ നന്ദി പറഞ്ഞു. റിസപ്ഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റഴ്സ് ആയ അനില്‍ ബാബു, ഗ്ലാഡ്‌സണ്‍ മാത്യു കള്‍ച്ചറല്‍ കോര്‍ഡിനേറ്റഴ്സ് ആയ ബിജു എബ്രഹാം, ദിവ്യ സാജന്‍, മീഡിയ കോര്‍ഡിനേറ്റര്‍ ബിനു ജേക്കബ്, മാത്യൂസ് ടി വര്‍ഗീസ്, ട്രെഷറാര്‍ കൊച്ചുകോശി ഉമ്മന്‍, ജോര്‍ജ് തടത്തില്‍ (അസിസ്റ്റന്റ് ട്രെഷറാര്‍) ഓഡിറ്റര്‍ ഉമ്മന്‍ പണിക്കര്‍, കോര്‍ഡിനേറ്റര്‍സ് രാജു ശങ്കരത്തില്‍,സുനിത എബ്രഹാം, സുജാ കോശി എന്നിവരുടെ ആത്മാര്‍ത്തമായ സേവനങ്ങള്‍ പരിപാടിയുടെ വിജയ ഘടകമായിരുന്നു.
ഡ്രം സെറ്റ് ഉള്‍പ്പെടെയുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി സാജന്‍ തോമസിന്റെ നേതൃത്വത്തില്‍ എല്ലാവരും ചേര്‍ന്നുള്ള മനോഹരമായ ക്രിസ്മസ് കാരള്‍ ഗാനത്തോടുകൂടി സ്‌നേഹതീരം ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷപരിപാടികള്‍ക്കു തിരശീല വീണു.