Image

കർണാടകയിൽ വീണ്ടും ബാങ്ക് കവർച്ച;സ്വർണവും 12 കോടിയോളം രൂപയും കവർന്നു

രഞ്ജിനി രാമചന്ദ്രൻ Published on 17 January, 2025
കർണാടകയിൽ വീണ്ടും ബാങ്ക് കവർച്ച;സ്വർണവും 12 കോടിയോളം രൂപയും കവർന്നു

കർണ്ണാടകയിൽ ബാങ്ക് കവർച്ചകൾ പതിവാകുന്നു. മം​ഗലാപുരത്തെ കൊട്ടേക്കർ സ​ഹകരണ ബാങ്കിലാണ് കവർച്ച നടന്നത്. സ്വർണവും പണവും ഉൾപ്പെടെ 12 കോടിയോളം രൂപയാണ് കവർന്നത്. അഞ്ച് ചാക്കുകളിലായാണ് മോഷണമുതലുമായി മോഷ്ടാക്കൾ രക്ഷപ്പെട്ടത്. മം​ഗളൂരു ഉള്ളാൾ താലൂക്കിലെ കെ.സി.റോഡിലുള്ള കൊട്ടേക്കർ കോ.-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ  വെള്ളിയാഴ്ചയാണ്  വൻ കവർച്ച നടന്നത്.

ബാങ്കിലെ സിസിടിവി ക്യാമറകൾ കേടായതിനാൽ നന്നാക്കാൻ ടെക്നീഷ്യൻ ബാങ്കിലെത്തിയിരുന്നു. ക്യാമറകളുടെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് കള്ളന്മാർ ബാങ്കിൽ കയറി കവർച്ച നടത്തിയത്. ബാങ്കിനകത്തെ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് മനസിലാക്കിയാവാം സംഘം കവർച്ചയ്ക്കെത്തിയതെന്നാണ് വിലയിരുത്തൽ. ആറ് പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. അഞ്ചുവർഷം മുൻപും ഇതേ ബാങ്കിൽ കവർച്ച നടന്നിരുന്നു. അന്ന് തോക്കും കത്തിയും ഉപയോ​ഗിച്ചായിരുന്നു കവർച്ചയെക്കിൽ ഇന്നത് തോക്കുചൂണ്ടിയാണെന്നു മാത്രം.

വ്യാഴാഴ്ച ബിദറിലും ബാങ്ക് കൊള്ള നടന്നിരുന്നു. എസ്.ബി.ഐ. എ.ടി.എമ്മിൽ നിറയ്ക്കാനായി കൊണ്ടുവന്ന 93 ലക്ഷത്തോളം രൂപയാണ് ബൈക്കിലെത്തിയ അക്രമികൾ കവർന്നത്. സംഭവത്തിൽ ഒരു സുരക്ഷാജീവനക്കാരൻ വെടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു .

 

 

 

english summary :
Bank robbery in Karnataka again; Gold and around ₹12 crore stolen.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക