വാഗമണ്ണിലേക്ക് വിനോദ യാത്രക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയിലാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്. കൊല്ലം ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജിലെ ബിഎഡ് വിദ്യാർത്ഥികളും അധ്യാപകരുമടക്കം 51 പേരാണ് ബസിലുണ്ടായിരുന്നത്. വിദ്യാർത്ഥികൾ രണ്ടു ബസുകളിലായാണ് വാഗമണ്ണിലേക്ക് വിനോദ യാത്ര പോയത്. ഇതിൽ ഒരു ബസാണ് രാവിലെ ആറരയോടെ കടമ്പനാട് കല്ലുകുഴി ഭാഗത്ത് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ബിഎഡ് വിദ്യാർത്ഥികൾ അടക്കം 44ഓളം പേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടു പേർക്ക് സാരമായ പരിക്കുണ്ട്. എന്നാൽ, ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വളവ് വീശിയെടുത്തപ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞതായിരിക്കാമെന്നാണ് ഫയർഫോഴ്സും പൊലീസും പറയുന്നത്.
english summary :
A bus carrying tourists to Vagamon lost control and overturned; around 44 people, including students, were injured.