കൊച്ചി:: എ ടു ഇസെഡ് സ്ഥാപന ഉടമയും സ്പോർട്സ് സംഘാടകനുമായിരുന്ന ഇ. എസ്. ജോസ് അന്തരിച്ചു. കേരള സൈക്കിൾ പോളോ അസോസിയേഷൻ പ്രസിഡപ്പ് ആയിരുന്നു. സംസ്കാരം നാളെ (18/01/2025 )ഉച്ചക്ക് 12 ന് എറണാകുളത്ത് കലൂർ പള്ളിയിൽ നടക്കും.
കേരളത്തിൽ സൈക്കിൾ പോളോയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചു. 1994 ൽ ഇ.എസ്സ് ജോസ് പ്രസിഡന്റ് പദവിയിൽ വന്ന ശേഷം കളിക്കാർക്ക് വേണ്ട പ്രചോദനം നൽകുകയും അതിന്റെ ഫലമായി ചരിത്രത്തിൽ ആദ്യമായി കേരള സൈക്കിൾ പോളോ പുരുഷ ടീം ദേശീയ കിരീടം നേടി. തുടർച്ചയായി ഏഴു വർഷം കേരളം ദേശീയ ചാംപ്യൻമാരായി.
കേരളത്തിലെ കളിക്കാരായ P.ശിവകുമാർ. T കുമാർ. S ഗോപകുമാർ എന്നിവർക്ക് 1996 ൽ ഇന്ത്യൻ ടീമിൽ ' സെലക്ഷൻ കിട്ടിയപ്പോൾ അവർക്ക് അമേരിക്കയിൽ നടന്ന ലോക സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ വേണ്ട സാമ്പത്തിക സഹായം ചെയ്തത് അദ്ദേഹമാണ്.
ഇന്ത്യക്ക് സ്വർണമെഡൽ നേടുവാനും സാധിച്ചു. 100കായിക താരങ്ങളുടെ സ്പോർട്സ് ക്വോട്ട നിയമനം മുടങ്ങിയപ്പോൾ നിയമനത്തിന്റെ സ്റ്റേ ഹൈക്കോടതിയെ സമീപിച്ച് മാറ്റി കളിക്കാർക്ക് നിയമനം ഉറപ്പാക്കി. പല കായിക താരങ്ങൾക്കും പരിശീലകർക്കും അദ്ദേഹം സ്വന്തം നിലയിൽ കാഷ് അവാർഡ് നൽകിയിട്ടുണ്ട്.