Image

യുഎസ് താരിഫ്: കനേഡിയൻ ഭക്ഷ്യ വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധർ

Published on 17 January, 2025
യുഎസ് താരിഫ്: കനേഡിയൻ ഭക്ഷ്യ വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധർ

ടൊറന്റോ: കനേഡിയൻ ഉല്പന്നങ്ങൾക്ക് യുഎസ് ഏർപെടുത്തിയ താരിഫ് ആഭ്യന്തര ഭക്ഷ്യ സംസ്കരണവും നിർമ്മാണവും വർധിപ്പിക്കുന്നതിനുള്ള കാനഡയുടെ മുന്നേറ്റം വേഗത്തിലാക്കുമെന്ന് വിദഗ്ധർ. എന്നാൽ, ഇത് സംഭവിക്കണമെങ്കിൽ സർക്കാർ പിന്തുണ ആവശ്യമാണെന്നും അവർ പറഞ്ഞു.

കാനഡയിലെ ഭക്ഷ്യ വിതരണ ശൃംഖലയ്ക്ക് ശക്തമായ ഒരു നിർമ്മാണ തന്ത്രം ആവശ്യമാണെന്നും എന്നാൽ അതിനായി പ്രത്യേക പദ്ധതി ഉണ്ടായിരിക്കണമെന്നില്ലന്നും കാനഡയിലെ ഫുഡ്, ഹെൽത്ത്, കൺസ്യൂമർ പ്രോഡക്‌ട്‌സ് സിഇഒ മൈക്കൽ ഗ്രേഡൺ പറഞ്ഞു. ഇറക്കുമതി ഉൽപ്പന്നങ്ങളെ രാജ്യം വൻ തോതിൽ ആശ്രയിക്കുന്നതിനാൽ കാനഡയുടെ ഭക്ഷ്യ സംസ്കരണവും ഉൽപ്പാദന ശേഷിയും വർഷങ്ങളായി കുറഞ്ഞതായും ഗ്രേഡൺ പറഞ്ഞു.

ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തിൽ യുഎസുമായി കാനഡയ്ക്ക് വ്യപാര മിച്ചമുണ്ട്. അതായത് ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് കനേഡിയൻ അഗ്രി-ഫുഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മാനേജിംഗ് ഡയറക്ടർ ടൈലർ മക്കാൻ പറഞ്ഞു. എന്നാൽ, യുഎസിൽ നിന്നുള്ള ഇറക്കുമതിയെ കാനഡ കൂടുതലായി ആശ്രയിക്കുന്ന ചില ഉൽപ്പന്നങ്ങളുണ്ടെന്നും മക്കാൻ കൂട്ടിച്ചേർത്തു.

അതിനാൽ, അന്താരാഷ്‌ട്ര വ്യാപാരം തകർന്നുകൊണ്ടിരിക്കുകയാണെന്നും കാനഡ അതിൻ്റെ ആഭ്യന്തര ഭക്ഷ്യ സമ്പ്രദായത്തിൽ പ്രതിരോധശേഷി വീണ്ടെടുക്കേണ്ടതുണ്ടെന്നും റോഡറിക് മാക്‌റേയെപ്പോലുള്ള ചില വിദഗ്ധർ പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക