Image

റോഡ് അടച്ച്‌ ഗതാഗതം തടസപ്പെടുത്തിയുള്ള പരിപാടി വേണ്ട; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Published on 17 January, 2025
റോഡ് അടച്ച്‌ ഗതാഗതം തടസപ്പെടുത്തിയുള്ള പരിപാടി വേണ്ട; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: റോഡ് അടച്ച്‌ ഗതാഗത തടസമുണ്ടാക്കുന്നതിനെതിരെ നടപടിക്കായി സ്ഥിരം സംവിധാനമുണ്ടാകണമെന്ന് ഹൈക്കോടതി. ഇത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

ഓരോ പരിപാടിക്കും ശേഷം കോടതിയലക്ഷ്യ നടപടി എടുക്കാനാവില്ല. വിഷയത്തില്‍ നിലപാടറിയിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നല്‍കി.

തിരുവനന്തപുരം ബാലരാമപുരത്ത് റൂറല്‍ എസ്‌പിയടക്കം പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട് റോഡിന്റെ പകുതിയോളം ഭാഗം കയ്യേറി സ്റ്റേജ് കെട്ടിയത് ഏറെ വിവാദമായിരുന്നു. ഇത് സംബന്ധിച്ചാണ് ഡിവിഷൻ ബെഞ്ചില്‍ ഹരജി നല്‍കിയിരിക്കുന്നത്. വഞ്ചിയൂരില്‍ റോഡില്‍ സിപിഎം സ്റ്റേജ് കെട്ടിയ സംഭവത്തില്‍ മറ്റൊരു ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക