Image

നിരോധിത ലഹരിയല്ല, മാജിക് മഷ്റൂം സ്വാഭാവിക ഫംഗസ്; കൈവശം വച്ച ആൾക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

Published on 17 January, 2025
നിരോധിത ലഹരിയല്ല, മാജിക് മഷ്റൂം സ്വാഭാവിക ഫംഗസ്; കൈവശം വച്ച  ആൾക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: മാജിക് മഷ്റൂം കൈവശം വച്ചു എന്ന കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി. മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്നും മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് hആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ലഹരിപദാർഥമല്ല മാജിക് മഷ്റൂം എന്നാണ് കോടതി വ്യക്തമാക്കിയത്. 226 ഗ്രാം മാജിക് മഷ്റൂമും 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുകളുമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക