Image

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ വിവസ്ത്രനാക്കി മർദിച്ച് വീഡിയോ പ്രചരിപ്പിച്ചതായി പരാതി

Published on 17 January, 2025
  ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ   സഹപാഠികൾ  വിവസ്ത്രനാക്കി മർദിച്ച്  വീഡിയോ    പ്രചരിപ്പിച്ചതായി പരാതി

കോട്ടയം പാലായിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് റാഗ് ചെയ്യുകയും വിവസ്ത്രനാക്കി മർദിക്കുകയും ചെയ്തതായി പിതാവിന്റെ പരാതി. കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. പാലാ സെൻറ് തോമസ് സ്കൂളിലെ ഏഴ് വിദ്യാർത്ഥികൾ ചേർന്നാണ് വിദ്യാർത്ഥിയെ ഉപദ്രവിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. കൂട്ടുകാർ ചേർന്ന് വിദ്യാർത്ഥിയെ ബലമായി പിടിച്ച് വിവസ്ത്രനാക്കുകയും തുടർന്ന് വീഡിയോ എടുക്കുകയുമായയിരുന്നു. ഒന്നിലധികം തവണ ഇത് ആവർത്തിച്ചതായും പരാതിയിൽ സൂചിപ്പിക്കുന്നു. കുട്ടിയുടെ നഗ്‌നത കലർന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു എന്നാണ് പിതാവ് പാലാ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഇന്നലെ രാത്രിയിലാണ് പിതാവ് പരാതി നൽകിയത്. ആരോപണത്തിൽ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക